കാർലോസ് മുതലാളി (ഭാഗം 8)

Posted by

എന്തിനാടാ ഗോപു….അത് അമ്മായി വിഷ്ണുവിനും ഷീലക്കും അമ്മാവനും പിന്നെ അമ്മായിക്കും കുറച്ചു നല്ല തുണികൾ എടുക്കണം.അയ്യോ അതൊന്നും വേണ്ടടാ ഗോപു…നിനക്ക് കിട്ടിയ കാശ് വീട്ടിൽ എത്തിക്ക്.എന്നിട്ടു മതി ബാക്കി കാര്യങ്ങൾ.

അത് സാരമില്ല അമ്മായി.എങ്കിൽ നമുക്ക് വീട്ടിൽ വരെ പോകുകയും ചെയ്യാം.എന്നാൽ ശരി നാത്തൂനെയും അളിയനെയും ഒക്കെ കണ്ടിട്ട് കാലം കുറെ ആയില്ലേ.ഉച്ചക്ക് നിന്റെ അമ്മാവൻ വരട്ടെ ചോദിച്ചിട്ടു പോകാം.

ഉച്ചയായപ്പോൾ നാരായണൻ കുട്ടി വീട്ടിലെത്തി.ഗോപുവിനെ നോക്കി ഒന്ന് ചിരിച്ചു.നാരായണൻ കുട്ടിയുടെ കയ്യിൽ കുറെ പൊതികൾ ഉണ്ടായിരുന്നു.അതിൽ വീട്ടു സാധനങ്ങളും പിന്നെ ഗോപുവിനൊരു ഉടുപ്പും മുണ്ടും,അത് ഗോപുവിനെ ഏൽപ്പിച്ചിട്ടു അകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ ഗോപു പറഞ്ഞു…അമ്മാവാ…ഞാനും അമ്മായിയും കൂടി ഒന്ന് വീട് വരെ പോയിട്ട് വരട്ടെ..നാരായണൻകുട്ടി ഗോപുവിനോട് ചോദിച്ചു…മോന് ഒറ്റയ്ക്ക് പോയാൽ പോരെ അവളെ കൂട്ടണോ….അമ്മായിയും കൂടി വരട്ടെ അമ്മാവാ…അവസാനം ഗോപുവിന്റെ നിര്ബന്ധത്തിനുമുന്നിൽ നാരായണൻ കുട്ടി വഴങ്ങി.ഞാൻ എന്നാൽ പോയി കാർലോസ് മുതലാളിയുടെ വീട്ടിൽ നിന്നും വണ്ടി എടുത്തുകൊണ്ടുവരാം….

അമ്മായി….അമ്മായി….ഗോപു അകത്തേക്ക് നീട്ടി വിളിച്ചു…

ലളിത അകത്തുനിന്നിറങ്ങി വരുന്നത് കണ്ടു നാരായണൻ കുട്ടിയും അന്ധാളിച്ചു പോയി.സാരിയുടുത്ത തന്റെ ഭാര്യയെ കൗതുകത്തോട് നാരായണൻ കുട്ടി നോക്കി.

അമ്മായി ഞാൻ വണ്ടിയുമെടുത്തു വരാം.അമ്മാവന് ചോറ് കൊടുത്തിട്ടു റെഡിയായി നില്ക്കു…ലളിത തല കുലുക്കികൊണ്ട് അകത്തേക്ക് പോയി…ഗോപു കാർലോസ് മുതലാളിയുടെ വീട്ടിലേക്കും…

കാർലോസിന്റെ വീട്ടിൽ എത്തിയപ്പോൾ ഇന്നോവ കാണുന്നില്ല.ഐ ടെൻ ആനിയുടേത് പോർച്ചിൽ കിടപ്പുണ്ട്….ഗോപു ചെന്ന് ബെല്ലടിച്ചു….ആനി ഇറങ്ങി വന്നു…റോയിയുടെ മരണ ശേഷം ആനി അങ്ങനെ ആരോടും വലിയ മിണ്ടാട്ടമില്ല.പക്ഷെ ഗോപുവിന്റെ സ്വഭാവവും സ്നേഹവുമെല്ലാം അവൾക്കൊരു ആശ്വാസമായിരുന്നു…

എന്താ ഗോപു….

അത് ആനികൊച്ചമ്മേ എനിക്ക് വീട് വരെ പോകാൻ വണ്ടിയൊന്നെടുക്കാൻ വന്നതാ…

അയ്യോ ഗോപു അപ്പച്ചനും അമ്മച്ചിയുമില്ലല്ലോ…നീ ഒരു കാര്യം ചെയ്യ് എന്റെ വണ്ടി എടുത്തുകൊണ്ട് പൊയ്ക്കോ….ഒത്തിരി നാളായി അത് റോഡ് കണ്ടിട്ട്…ആനി അകത്തു പോയി കാറിന്റെ ചാവി കൊണ്ട് കൊടുത്തു.ആനി താക്കോൽ കൊടുത്തപ്പോൾ ഗോപുവിന്റെ കയ്യിൽ അറിയാതെ ഒന്നുരസി..അവൾ ഒന്ന് പതറിയോ…ഗോപു കാറുമായി നേരെ ചെന്ന്.അമ്മായിയെ വിളിച്ചു.അമ്മായി വന്നു പിറകിൽ കയറാൻ നേരം നാരായണൻ കുട്ടി വളരെ നാളുകൾക്ക് ശേഷം ലളിതയോടു ചോദിച്ചു…അവനെന്താടീ നിന്റെ ഡ്രൈവർ ആണോ..കയറി മുന്നിലിരിയടീ..

Leave a Reply

Your email address will not be published. Required fields are marked *