താൻ ഇപ്പോൾ എന്തായാലും വാ നമുക്ക് എസ്റ്റേറ്റ് ബംഗ്ളാവിലോട്ടു പോകാം…കൂട്ടത്തിൽ ആ ഡോക്ടറന്മാരെയും കൂട്ടിക്കോ…വൈകിട്ട് നമുക്ക് ഗായത്രിയെ നോക്കാം പോരെ…കാർലോസ് മറുപടി പറഞ്ഞു….
എടാ ഗോപു….ഗോപു….കാർലോസ് വിളിച്ചു….എന്താ അപ്പച്ചാ…ഞങ്ങളെ എസ്റ്റേറ്റ് ബംഗ്ളാവിലോട്ടു പോകുകയാ…നീ വിട്ടോ…അവിടെ അമ്മച്ചി ഒറ്റക്കെ ഉള്ളൂ….നീ ഇങ്ങോട്ടും പോകരുത്…കേട്ടോ….
ഓ ശരി അപ്പച്ചാ…ഗോപു നേരെ കാർലോസിന്റെ വീട്ടിലേക്കു പോയി….ലിയോയും ബ്ലെസ്സിയും വലപ്പാടും കാർലോസും എസ്റ്റേറ്റ് ബംഗ്ളാവിലേക്കും……
ഡോക്ടർ ജാവേദ് ഉച്ചക്ക് ശേഷം നേരത്തെ വന്നു….വൈകിട്ട് നാല് മണിമുതൽ ആണ് ഡ്യൂട്ടി…ഇന്ന് ഫാസീലയെയും മകളെയും ഫാസീലയുടെ നൂറനാട്ടുള്ള കുടുംബത്തു വിട്ടിട്ടാണ് വന്നത്….നേരത്തെ വന്ന ജാവേദ് ഡോക്ടറെ കണ്ട സുബ്ബു് ലക്ഷ്മി അമ്മാൾ അന്തിച്ചു….എന്താ ഡോക്ടർ നേരത്തെ…ഇന്ന് വൈകിട്ട് അങ്ങോട്ട് വരില്ലേ…ഇല്ല സുബ്ബു്…ഇന്ന് ഫാസീലയുടെ കുടുംബത്ത് ഒരു നേർച്ചയുണ്ട് വൈകിട്ട് ഞാൻ അങ്ങ് ചെല്ലാം എന്ന് പറഞ്ഞിട്ടു ഇറങ്ങിയതാ…സുബ്ബുവിന്റെ മുഖം വിവർണമായി…ഇന്നത്തെ വിഷയമല്ലേയുള്ളു…സുബ്ബു്…ഇങ്ങനെ പിണങ്ങിയാലോ….
ഓ..എനിക്കാരോടും പിണക്കമില്ല….ഇന്ന് ഡ്യൂട്ടി ചെയ്യണമെന്ന് നിർബന്ധമുണ്ടോ?ഇല്ലെങ്കിൽ ഞാൻ നാലുമണിക്ക് ഫ്രീയാകും…എനിക്ക് താരാണുള്ളത് തന്നേച്ചു ജാവേദ് ഡോക്ടർക്കങ്ങു പോയ്കൂടായോ?
പടച്ചവനെ ഓർത്തു എന്നെ ധർമ്മ സങ്കടത്തിൽ ആക്കല്ലേ സുബ്ബു്….ആനി അന്നേരമാണ് അങ്ങോട്ട് കടന്നു വന്നത്……അല്ല ഡോക്ടർ ഇന്ന് നേരത്തെ എത്തിയോ….എന്താ രണ്ടു പേരും കൂടി ഒരു ഗൂഡാലോചന….
ഒന്നുമില്ല….ജാവേദ് ചുമലനാക്കി കണ്ണടച്ച് കാണിച്ചു…
ജാവേദ് ഡോക്ടറെ ഡോക്ടർ ആനിക്കു വിശേഷമാ…കേട്ടോ…..സുബ്ബു് പറഞ്ഞു…
ഓ…ഒരു മാസമേ ആയിട്ടുള്ളൂ…ആനി ജാവേദിനെ നോക്കി വശ്യമായി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു….