ഇച്ചായ…നേരെ രെജിസ്റ്റർ ഓഫീസിലേക്ക് വണ്ടി വീട്…..ഗംഗ ഞെട്ടി….എന്തിനാണ് രെജിസ്റ്റർ ഓഫീസിലേക്ക്….പോകുന്ന വഴിയിൽ പൂമാലയും ബൊക്കെയും വാങ്ങി….ഒരു ജൂവലറിയിൽ കയറി മഞ്ഞ ചരടും താലിയും വാങ്ങി….ഗംഗ അന്ധാളിച്ചിരുന്നു….എന്താണ് ഇന്ദിര ചെയ്യുന്നതെന്നറിയാതെ….
രെജിസ്റ്റർ ആഫീസിൽ എത്തി….ഇന്ദിര ഗംഗയോടും സദാശിവനോടും വിവരം പറഞ്ഞപ്പോൾ…ഗംഗ മ്ലാനതയിൽ ഇന്ദിരയോട് ചോദിച്ചു…അപ്പോൾ ഞാൻ ഇനി ഒരധിക പറ്റാകും ഇല്ലേ ഇന്ദിരേച്ചി…..
ഒന്ന് പോടീ മണ്ടിപ്പെണ്ണേ…….നീ എനിക്കധികപ്പറ്റാണോ…നീ ഞങ്ങളുടെ ജീവിതാവസാനം വരെയും ഞങ്ങളോടൊപ്പം ഉണ്ടാകും പോരെ….മുൻ കാലങ്ങളിലെ പോലെ…
രെജിസ്റ്റർ ആഫീസിൽ വച്ച് മാർക്കോസ് ഇന്ദിരയുടെ കഴുത്തിൽ താലി ചാർത്തി…സാക്ഷികളായി ഗംഗയും സദാശിവനും…..അത് കഴിഞ്ഞു അവർ നേരെ വീട്ടിൽ എത്തി…സദാശിവൻ യാത്ര പറഞ്ഞിറങ്ങി….ഇറങ്ങാൻ നേരം മാർക്കോസ് വിളിച്ചു…സദാശിവ…..
എന്താ മുതലാളി…..ആ വിളി മാര്കോസിനങ് ഇഷ്ടപ്പെട്ടു….
നീ ഇനി മുതൽ ഗേറ്റിൽ ജോലിക്കു വേണ്ടാ…..ഇന്ദിര ഞെട്ടി….മാർക്കോസ് എന്താണ് പറയുന്നത്…..ഒപ്പം സദാശിവനും….താൻ ജോലി വാങ്ങി കൊടുത്ത മാർക്കോസ് വീട്ടുകാരനായപ്പോൾ തന്നെ തള്ളി കളയുന്നു….മുതലാളി ഞാൻ ഈ വരുമാനം കൊണ്ടാ ജീവിക്കുന്നത്….അതില്ലാതായാൽ എന്റെ കുടുംബത്തോടൊപ്പം ആത്മഹത്യാ ചെയ്യേണ്ടി വരും….
നീ അങ്ങനെ ജീവിക്കണ്ടങ്കിലോ….മാർക്കോസ് പറഞ്ഞു…നിനക്ക് ഒരു നാലായിരം രൂപ കൂടി കൂട്ടി നിന്നെ ഞാൻ ഡിസ്പാച്ചിങ് സെക്ഷനിലെ സൂപ്പർവൈസർ ആക്കിയിരിക്കുന്നു….ഇന്ദിരയും സദാശിവനും ഗംഗയും മാർക്കോസിന്റെ ആ തീരുമാനം നല്ല മനസ്സുള്ള ഒരു മനുഷ്യന്റെ തീരുമാനമായി കണ്ടു..ഇന്ദിരയുടെയും സദാശിവന്റേയും ഉള്ളിൽ ഒരു ഗ്രേഡ് കൂടി മാർക്കോസിന് കൂടി….