ഹരിയും രഞ്ചുവും മായയ്ക്കും ഹരിയേട്ടനും ഒപ്പം തന്നെ കാണുമെന്നു എനിക്കറിയാമായിരുന്നു. ആരും അറിയാതെ ഞാന്‍ അവരെ പോയി കണ്ടതും അതു കൊണ്ട് ആണ്. അവരുടെ സന്തോഷകരമായ ജീവിതത്തില്‍ ഒരിക്കല്‍ ഒരു പോലീസുകാരന്റെ വേഷത്തില്‍ കടന്നു ചെന്ന കുറ്റ ബോധം ഉണ്ടായിരുന്നത് കൊണ്ടാകാം ഒരു സുഹൃത്തിന്റെ വേഷത്തില്‍ അന്ന് കടന്നു ചെല്ലാന്‍ എന്നെ പ്രേരിപ്പിച്ചത്.
പക്ഷെ ഇന്ന്, റിട്ടയര്‍ ചെയ്യാന്‍ ഏതാനും ദിവസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ അനിയുടെ പേരില്‍ വന്ന ആ ഫെയ്സ് ബുക്ക് മെസ്സേജ്.. വര്‍ഷങ്ങള്‍ക്കു ശേഷം വന്ന ആ സന്ദേശത്തില്‍ അടങ്ങിയിരുന്ന വാക്കുകള്‍ വായിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ഞെട്ടിപ്പോയി.
“പ്രിയപ്പെട്ട പ്രിത്വിയേട്ടന്, അല്ല ആ പഴയ ഇന്‍സ്പെക്ടര്‍ പ്രിത്വി രാജിന്.
ഞാന്‍ അനികുട്ടന്. ഇന്ന് ഇതെഴുതാന്‍ ഇരിക്കുമ്പോള്‍ എന്റെ മനസ്സില്‍ ആ ദിവസം ഒരു സിനിമ പോലെ മൂന്നിലേക്ക് ഓടിയെത്തുന്നുണ്ട്. ഒരു സീന്‍ പോലും മായാതെ മറക്കാതെ. അല്ലെങ്കിലും എങ്ങനെ മറക്കാനാണ്. എന്റെ ജീവിതം മാറ്റി മറിച്ച ആ ദിവസം. പ്രണയിച്ച പെണ്ണിനെ സ്വന്തമാക്കിയ ദിവസം. ഒരു കൊലപാതകത്തിന് ദൃക്സാക്ഷിയായ ദിവസം.
ഇന്നേക്ക് മുപ്പതു കൊല്ലങ്ങള്‍ക്ക് മുന്‍പുള്ള ഒരു മഴക്കാലത്ത്, അല്ല ആ പെരു മഴക്കാലത്ത് എന്റെ കോളേജില്‍ നടന്ന ഒരു കൊലപാതകത്തിന്റെ കഥ. അത് അങ്ങയും മറന്നു കാണില്ലല്ലോ?
അന്ന് ഞാന്‍ ഡിഗ്രി ഫൈനല്‍ ഇയര്‍ പഠിക്കുകയാണ്. ജൂണ്‍ മാസത്തിന്റെ അവസാന നാള്. ഞങ്ങള്‍ ഫൈനല്‍ ഇയറിലെ വളരെ കുറച്ചു സ്ടുടെന്റ്സ് മാത്രം എത്തുന്ന നാളുകള്‍. അന്ന് ആ കാന്റീനില്‍ നടന്നതു എന്താണെന്ന് സാര്‍ അറിയണം.
മഴ കോരി ചൊരിഞ്ഞു കൊണ്ട് നില്ക്കുന്ന ഒരു വെള്ളിയാഴ്ച.
ഞാനും എന്റെ രഞ്ചുവും ബസ്സിറങ്ങി. ഒരു കുടക്കീഴില് മുട്ടിയുരുമ്മി കോളേജ് ലക്ഷ്യമാക്കി നടന്നു. സമയം ഏഴര കഴിഞ്ഞതേയുള്ളൂ. ലാബ് ഉണ്ടെന്നു പറഞ്ഞു രഞ്ചു ചാടിയതാണ്. ഇത്രയും നേരത്തെ ഇന്ന് കോളേജില്‍ വരാന്‍ ഒരു കാര്യം ഉണ്ട്. ഫസ്റ്റ് ഇയര്‍ തൊട്ടേ പ്രേമിച്ചു നടന്നിട്ട് പെട്ടെന്നൊരു നാള് എന്റെ ആഗ്രഹത്തിന് അതിരു പൊട്ടി. കൂട്ടുകാരുടെ പിരി കയറ്റല്‍. അത്ര തന്നെ. രഞ്ചുവിനെ എല്ലാ അര്‍ത്ഥത്തിലും സ്വന്തമാക്കുക.
അതിനു അവര്‍ കാണിച്ചു തന്ന വഴിയാണ് കോളേജ് കാന്റീനിലെ അമൃതേത്ത് കഴിപ്പ്. അവന്മാര് ഇതിനെപ്പറ്റി പറഞ്ഞപ്പോള്‍ എനിക്കും താല്പര്യം ഉണ്ടായി. അമൃതേത്ത് എന്നത് ഒരു കോഡ് ആണ്. കാന്റീനില്‍ അതി രാവിലെ പോയി അമൃതേത്തിനു ഓര്‍ഡര്‍ ചെയ്യുക. 50 രൂപ ആണ് ചാര്‍ജു. രണ്ടു സ്പെഷ്യല്‍ ഐസ് ക്രീം കിട്ടും. കുറെ നട്സും മറ്റും ഇട്ടതു. പക്ഷെ സംഗതി അതല്ല അതില്‍ അല്പം ഉത്തേജന മരുന്ന് ചേര്‍ത്തിട്ടുണ്ട്. കുടിക്കുന്ന പെണ്ണിന് കടിയിളകും.