പക്ഷെ പൊലീസിനെ കുഴക്കിയത് വെട്ടാന്‍ ഉപയോഗിച്ച ആയുധവും ആ മഴയില്‍ അലിഞ്ഞില്ലാതായി എന്നതാണ്. വാഗ മരങ്ങള്‍ക്കിടയില്‍ തെരഞ്ഞതില്‍ നിന്നും ആകെ കിട്ടിയത് കാന്റീനിലെ താക്കോല്‍ കൂട്ടം ആയിരുന്നു. അതിലും ഒരു വിരല്‍പ്പാട് പോലും അവശേഷിക്കാതെ എല്ലാം പ്രകൃതി കഴുകി കളഞ്ഞിരുന്നു.
എന്തായാലും കോളേജിലെ മുഴുവന്‍ ആളുകളെയും നല്ലത് പോലെ ചോദ്യം ചെയ്തെ മതിയാകൂ. അതായിരുന്നു ഏറ്റവും വലിയ പ്രശ്നവും. ആ പെരുമഴക്കാലത്ത് കൂടുതല്‍ പേരും വീട്ടില്‍ തന്നെ ചടഞ്ഞിരുന്നു. പിന്നെ ഈ കൊലപാതകത്തെ പറ്റി അറിഞ്ഞവര്‍ കോളജിലേക്ക് വരാനും മടിച്ചു. എല്ലാവരെയും മൊഴിയെടുക്കാന്‍ വിളിപ്പിക്കുക അസാധ്യം ആയി തോന്നി. ഇന്നത്തെ പോലെ മാസ് മീഡിയയും സോഷ്യല്‍ മീഡിയയും ഇല്ലാതിരുന്ന കാലം. ക’മ്പി’കു’ട്ട’ന്’നെ’റ്റ്ആകെയുള്ള മാര്‍ഗങ്ങള്‍ തപാല്‍, പേപര്‍, ആകാശവാണി, ദൂര ദര്ശന് മുഖേന അറിയിക്കുക എന്നതായിരുന്നു. എന്നാല്‍ അതും പ്രായോഗികം ആയി എനിക്ക് തോന്നിയില്ല. പകരം എല്ലാവരുടെയും വീടുകളില്‍ ചെന്ന് മൊഴിയെടുത്തു. വിദ്യാര്‍ഥികളുടെയും സ്ടാഫ്ഫുകളുടെയും മൊഴിയെടുക്കുന്നതിനിടയില്‍ ഒരു കച്ചിത്തുരുമ്പു വീണു കിട്ടി.
രണ്ടു പേര് തന്ന മൊഴി പ്രകാരം മൂന്ന് പേരെ അന്നേ ദിവസം ഒരു ഫിയറ്റ് കാറില്‍ വാഗ മര കാടുകളുടെ മറു വശത്ത് കണ്ടവരുണ്ട്. ആ മൂന്നു പേരും അന്നേ ദിവസം കോളേജില്‍ എത്തിയിട്ടില്ല എന്നാണ് മൊഴി നല്‍കിയിട്ടുള്ളത്. എന്റെ അന്വേഷണം പിന്നെ അവരെ കേന്ദ്രീകരിച്ചതായി. അവര്‍ എന്തിനു കള്ളം പറഞ്ഞു? ഒരു പക്ഷെ അവര്‍ക്ക് കൊലയുമായി ബന്ധം ഉണ്ട്, അല്ലെങ്കില്‍ അവര്‍ക്ക് കൊലയാളിയെ അറിയാം.
എന്തായാലും ഞാന്‍ രഹസ്യമായി ആ ഫിയറ്റ് കാറിന്റെ ഉടമയെ ചെന്ന് കണ്ടു. കാമ്പസിലെ സുന്ദരി മായ മിസ്സ്. ഒരു വേള ഞാന്‍ അവളെ പെണ്ണ് കാണാന്‍ ചെന്നതാണോ എന്ന് തോന്നിപ്പോയ നിമിഷങ്ങള്‍. പക്ഷെ അവളുടെ ഹസ്ബന്റ് ഹരിയെന്ന ഹരിയേട്ടനെ കണ്ടപ്പോള്‍ ആ വികാരം മാഞ്ഞു പോയി.
ഞാന്‍ അല്പം കടുപ്പിച്ചു തന്നെ മായയെ ചോദ്യം ചെയ്തു. ആദ്യം നിഷേധിച്ചെങ്കിലും തെളിവുകള്‍ നിരത്തി ചോദിച്ചപ്പോള്‍ അന്ന് കോളേജില്‍ പോയെന്നു അവര്‍ സമ്മതിച്ചു. അന്ന് കാറില്‍ കൂടെയുണ്ടായിരുന്നത് രഞ്ജിനി മേനോനും അനിയുമാണെന്ന് അവര്‍ സമ്മതിച്ചു. പക്ഷെ ആര്‍ക്കും ആ കൊലപാതകവുമായി യാതൊരു ബന്ധവും ഇല്ലെന്നു അവര്‍ കരഞ്ഞു പറഞ്ഞു.
പിന്നെ എന്ത് കൊണ്ടാണ് അന്ന് കോളേജില്‍ പോയിരുന്നില്ല എന്ന് കള്ളം പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ മായ പറഞ്ഞത് മറ്റൊരു കഥയായിരുന്നു.