പിന്നെ തിരക്കിട്ട അന്വേഷണം ആയിരുന്നു. മരിച്ചത് അല്ല കൊല്ലപ്പെട്ടത് ആ വാഗമര തണലില്‍ പരന്നു കിടക്കുന്ന വിശാലമായ കാമ്പസിന്റെ കാന്റീന് നടത്തിപ്പുകാരന് ജോസ് കുരിശിങ്കല്‍. മുപ്പത്തിയാറു വയസ്സ്. അഞ്ചടി അഞ്ചിഞ്ചു ഉയരം. വെളുത്ത നിറം. സുമുഖന്‍. കുട്ടികളും അധ്യാപകരും ജോസേട്ടാ എന്ന് സ്നേഹത്തോടെ വിളിക്കുന്ന അവരുടെ പ്രിയപ്പെട്ട ജോസേട്ടന്. ആ വിശാലമായ കാമ്പസിലെ വിരലില്‍ എണ്ണാവുന്ന ഓടിട്ട കെട്ടിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് അന്നം വിളമ്പുകയും എല്ലാവരെയും സ്നേഹിക്കുകയുംkഅമ്ബികുട്ടന്‍.നെറ്റ് ചെയ്ത ജോസേട്ടന്. അയാളുടെ കൊലപാതകം വിദ്യാര്‍ഥികള്‍ ഏറ്റെടുക്കുമെന്നും പ്രശ്നം വഷളാകുമെന്നും എനിക്ക് തോന്നി. അത് കൊണ്ട് തന്നെ എത്രയും വേഗം പ്രതിയെ കണ്ടു പിടിക്കേണ്ടത് ആവശ്യം ആയിരുന്നു.
ബോഡി പോസ്റ്റ്മോര്‍ട്ടത്തിനു അയച്ചിട്ട് ഞാന്‍ ജോസിന്റെ ഭാര്യയേയും വീട്ടുകാരെയും കണ്ടു. അവര്‍ ആകെ തകര്‍ന്നിരിക്കുകയായിരുന്നു. എങ്കിലും ഒരു വിധം ബുദ്ധി മുട്ടി ജോസിന്റെ അപ്പനില്‍ നിന്നും മൊഴിയെടുത്തു.
അറിയാന്‍ കഴിഞ്ഞത് കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഏഴു മണിക്ക് മഴയത്ത് കാന്റീന് തുറക്കാനാണെന്നും പറഞ്ഞു പോയ ജോസ് പിന്നെ മടങ്ങി വന്നിട്ടില്ല. ഒരാഴ്ചയോളം പെയ്ത മഴക്കിടയിലും തിരയാന്‍ സ്ഥലം ബാക്കിയില്ല. അവര്‍ പോലീസിലും കമ്പ്ലൈന്റ് ചെയ്തിരുന്നതായി അറിയാന്‍ കഴിഞ്ഞു. പോലീസ് എങ്ങനെ തെരയാനാണ്, പുറത്തിറങ്ങാന്‍ പോലും പറ്റാതിരുന്ന മഴയല്ലേ കഴിഞ്ഞ ഒരാഴ്ചയായി പെയ്തു കൊണ്ടിരുന്നത്.
ആ പെരുമഴയത്തും കാന്റീന് തുറക്കാന്‍ ജോസ് പോയതിലായിരുന്നു എനിക്കദ്ഭുതം. എന്നാല്‍ അതില്‍ വലിയ കാര്യം ഒന്നും ഇല്ലെന്നു എനിക്ക് ബോധ്യമായി. കോളേജിനെ ഇത്രയേറെ സ്നേഹിച്ചിരുന്ന ജോസ് മറ്റു ജോലിക്കൊന്നും പോകാതെ വെറുമൊരു കാന്റീന് നടത്തിപ്പുകാരനായി കൂടിയതില്‍ അതിശയം ഒന്നും ഇല്ല. ഇതേ കോളേജില്‍ പഠിച്ചു അവിടുന്ന് തന്നെ പ്രേമിച്ചു കെട്ടി കോളജിനു അധികം ദൂരെയല്ലാതെ താമസിക്കുന്ന ജോസ് അതി രാവിലെ കോളേജില്‍ എത്തിയില്ലെങ്കിലാണ് അദ്ഭുതം.
കാന്റീനിലെ കൊലയാളി
Posted by