“അമ്മിച്ചീ ഇവള് പൊസ്തകത്തിന്റെ എടേല് മനോരമ വച്ചിരുന്നാ പഠിക്കുന്നെ.”
ജാൻസി മുന്നിയും കൂർപ്പിച്ച് കണ്ണ് തുറിച്ചു കൊണ്ട് വിജയീഭാവത്തിൽ നിൽക്കുന്ന ജോജോയെ കലിപ്പിച്ചു നോക്കി.
“നെനക്കൊള്ളത് ഞാൻ വച്ചിട്ടൊണ്ട്. മീരയെ ഞാനൊന്ന് കാണട്ടെ. കൂട്ടുകാരികള് തമ്മിലൊള്ള ഒത്തു കളി ഞാൻ അറിയുന്നില്ലെന്ന് വിചാരിക്കണ്ട.” അമ്മിച്ചി ഉറഞ്ഞു തുള്ളുന്നത് കണ്ട് ജാൻസി കഞ്ഞിപ്പാത്രത്തിലേക്ക് മുങ്ങി.
“അപ്പൊ പറഞ്ഞു വന്നതെന്നാ???ആ… അപ്പൊ സംഗീതിനോട് പറഞ്ഞേരെ ഈ വരുന്ന വ്യാഴം വൈകിയേ വരത്തൊള്ളെന്ന്. പള്ളീപ്പോക്ക് കഴിഞ്ഞൊള്ള പണി മതി.”
അമ്മിച്ചിയുടെ മട്ട് മാറിയത് കണ്ട് ജോജോ ഒന്നാശ്വസിച്ചു. അഭിനയം സഹിക്കാം. പക്ഷെ കാരച്ചിലാ സഹിക്കാൻ മേലാത്തത്. അവൻ ഇരുന്നിടത്തൂന്നെണീറ്റ് അമ്മിച്ചിയുടെ പിന്നിൽ ചെന്ന് ചുമലിൽ കൈ വച്ചു.
“ഹും വിയർപ്പ് നാറീട്ട് വയ്യ. പണിയെടുത്തു ക്ഷീണിച്ചതല്ലേ?…അമ്മിച്ചിരുന്നേ… നമുക്കൊരുമിച്ചു കഴിക്കാം.”
“നീ പോടാ ചെക്കാ… പണീം കഴിഞ്ഞ് കോഴിയേം കൂട്ടീക്കേറ്റി കുളീം കഴിച്ചേച്ചാ ഞാൻ നിക്കുന്നെ. കണ്ട നേരത്തു വീട്ടി കയറി വന്നേച്ചും… എന്നെക്കൊണ്ട് പറയിക്കണ്ട. അവൻ ചിണുങ്ങാൻ വന്നേക്കുവാ…”
“പൊന്നമ്മിച്ചീ, ഞാങ്കോടെ വരാം പള്ളീല്. പുകിലൊണ്ടാക്കാതെ അവിടിരുന്നേ… ഞാൻ വെളമ്പാം. ഹാ ഇരീ…” ജോജോ അമ്മിച്ചിയെ തീൻമേശക്ക് മുന്നിലെ നാല് മരക്കസേരകളിൽ ഒന്നിൽ പിടിച്ചിരുത്തി. കൊച്ചു കൊച്ചു പിണക്കങ്ങളും സന്തോഷങ്ങളുമായി ജോജോയുടെ ആ ദിവസം കടന്നു പോയി.
വർഷോപ്പിലെ പണിക്കാരിലൊരാളായ അശോകൻ ചേട്ടനുമൊത്ത് ജോജോ കളിയും പറഞ്ഞ് ഇരുമ്പുരുക്കിക്കൊണ്ടിരിന്ന സമയത്താണ് വർഷോപ്പിന് പുറത്തൊരു ടെമ്പോ വന്ന് നിന്നത്.
“ലോഡ് വന്നെടാ… ജോജോ…, വാ വാ… രാകേഷേ… ആ പട്ട മുഴുവൻ ഡ്രില്ല് ചെയ്ത് വെയ്. ഞങ്ങളത് ഇറക്കിയേച്ചും വരാം.”
അശോകൻ ചേട്ടൻ അകത്തു നോക്കി കല്പനയും കൊടുത്ത് ജോജോയെ ഒപ്പം കൂട്ടി പുറത്തിറങ്ങി ലോഡ് പിടിച്ചിറക്കാൻ തുടങ്ങി.
“ഇന്നലെ എത്ര മണിക്ക് പോയാരുന്നെടാ ജോജോയെ? ഇന്നലെ… പകല് പ്ലാക്കാട്ടെ വർക്കിച്ചായന്റെ മരുമോൻ പുതിയ വീട് വെച്ചതിന്റെ പെര വാസ്ലിയായിരുന്നു. വൈകീട്ട് പിന്നെ അവിടെയിരുന്ന് അടിച്ചേച്ചും രാത്രി പത്തു പന്ത്രണ്ടായി വീട്ടീക്കേറി ചെന്നപ്പോ.”
“ആണോ??? ഞാനിന്നാലെ ഏഴേഴരയായി വീട്ടിച്ചെന്നപ്പോ. മിനിയാന്ന് വന്ന കമ്പിയെല്ലാം കട്ട് ചെയ്ത് ബെന്റടിച്ചു വെച്ചത് പിന്നാരാ? ഒരു കൈ സഹായത്തിനാരേം കിട്ടീല്ല. ഞാനോറ്റക്കാർന്നു.”
“ആണോ? രാകേഷിനോട് ഉച്ച കഴിയുമ്പം ഇങ്ങു വരാൻ പറഞ്ഞാർന്നതാണല്ലോ. ആ മൈരൻ ഇന്നലെ കള്ളും കുടിച്ചു വീട്ടിക്കിടന്ന് അലമ്പായിരിന്നു. ഛേ… ഇതറിഞ്ഞാരുന്നെ ഞാൻ തന്നെ ഇങ്ങു വന്നേനേം.”
കോൾ സെന്റർ 2 [കമൽ]
Posted by