ബട്ടർഫ്ലൈസ് [ചാർളി]

Posted by

ആദിയുടെ മിഴികൾ നിറഞ്ഞു ആദ്യം ഇറ്റു വീണ കണ്ണുനീർ നേരെ പതിച്ചത് ഡിസ്പ്ലേയിൽ തെളിയുന്ന അമൃതയുടെ കവിളിൽ ആയുരുന്നു. പൂച്ചക്കണ്ണുള്ള ആ കരിമഷിക്കാരിയുടെ മുഖത്തിനു വെളുപ്പ് നിറം ഒരഹങ്കാരം പോലെ തിളങ്ങി കാട്ടുന്നുണ്ട്. ആദി വീണ്ടും ഫോണിൽ അവളുടെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട താൻ വാങ്ങി കൊടുത്ത സ്കൈ ബ്ലൂ ലാച്ചയിട്ട ഫോട്ടോ തപ്പി കണ്ടെത്തി. വണ്ടി ഓടിക്കുന്ന റിയാസിനെ ശല്യ പെടുത്തിക്കൊണ്ട് ആദി “നോക്കെടാ എന്തൊരു സുന്ദരിയാടാ എന്റെ അമ്മൂസ് എനിക്ക് യോഗമില്ല അല്ലെങ്കിലും എനിക്ക് ഒന്നിനും ഭാഗ്യമില്ല ഒരെരണം കെട്ട ഒരുത്തൻ ആണ് അല്ലെ മച്ചാന്മാരെ ഞാൻ”

ആദി വീണ്ടും കരഞ്ഞു തുടങ്ങിയതും ഇത്തവണ ഡേവിഡ് ആയിരുന്നു മറുപടി പറഞ്ഞത്. “അല്ല നിന്നെ നൈസായി തേച്ചിട്ട് പോയത് അല്ലെ അവൾ പിന്നെയും നീ എന്തിനാട അവളോടിത്രയും പ്രാന്ത് കയറി നടക്കുന്നത്” ഡേവിഡ് പറഞ്ഞു നിർത്തി. ആദി തന്റെ കണ്ണുകൾ തുടച്ചു കൊണ്ട് ഡേവിയുടെ കയ്യിൽ നിന്നും ഗോൾഡ്‌ ലൈറ്റ്‌സ് ഒരെണ്ണം വാങ്ങി കത്തിച്ചു. നല്ലത് പോലെ രണ്ടു പുകയെടുത്തിട്ട് “അതേടാ… പ്രാന്താടാ എനിക്ക് അവളോട്,,, സ്നേഹം കൊണ്ട് വീർപ്പു മുട്ടിച്ചിട്ട്, നമ്മുടെ ഉള്ളിലെ സ്നേഹത്തിന്റെ, ഒരു കണം പോലും വെറുതെ വിടാതെ, എല്ലാത്തിനെയും ഒരാൾ അനുവാദമില്ലാതെ അവകാശി ആയി മാറുമ്പോൾ നമ്മൾ ശരിക്കും ഭ്രാന്തിൽ പെടുക അല്ലേ..,”

ആദി വീണ്ടും രണ്ടു പുക കൂടി ആഞ്ഞു വലിച്ചു. ചെറുതായി കലങ്ങിയ കണ്ണുകൾ വീണ്ടും തുടച്ചു. എന്നിട്ട് “ആട അവളെന്നെ അവളെന്നാൽ ഒരു പ്രാന്തനാക്കി മാറ്റി സ്നേഹം കൊണ്ട്. ഞാൻ എന്താടാ വേണ്ടത് സ്നേഹിച്ചുകൊണ്ട് സ്നേഹം പിടിച്ചു വാങ്ങുമ്പോൾ അതിൽ ഇങ്ങനൊരു വിധി ഉണ്ടെന്ന കാര്യം ഞാൻ അറിഞ്ഞില്ലെടാ.” എന്നും പറഞ്ഞു കൊണ്ട് ആദിയുടെ നിറഞ്ഞ മിഴികളും ആയി സീറ്റിലേക്ക് ചാരി ഇരുന്നു. വീണ്ടും കയ്യിലെ സിഗരറ്റ് ആഞ്ഞു വലിച്ചു കൊണ്ട്. അപ്പൊ എല്ലാവരും ആദിക്കൊപ്പം നിശ്ശബ്ദരായിരുന്നു.

“പറ്റുന്നില്ലെടാ വണ്ടി നേരെ ചിന്നൂസിലേക്ക് കയറ്റേട” കലൂർ എത്തിയതും ആദി റിയാസിനോട് പറഞ്ഞു. അത് കേട്ടതും അനന്തു “അതു കൊള്ളാം അതൊരു നല്ല തീരുമാനം ആണ്.” വീണ്ടും ഏകപക്ഷീയമായ ഒരു തീരുമാനം ആയിരുന്നു അത്. അതുകൊണ്ട് നേരെ ആ വാഗണർ ചിന്നൂസിലെ പാർക്കിങ്ങിലേക്ക് ഇറങ്ങി കഴിഞ്ഞിരുന്നു. മദ്യവും സ്റ്റഫും നാലുപേരുടെയും സിരകളിൽ ലഹരിയെ നിറച്ചത് കൊണ്ടാണോ എന്നറിയില്ല തോളിൽ കയ്യിട്ട് നാലുപേരും ഒന്നായി ആടി ആടി മുന്നോട്ട് നടന്നത്. സ്റ്റെപ്പിലൂടെ കയറി രണ്ടാം നിലയിലെ എ സി റൂമിൽ കയറി.

വന്ന വെയിറ്ററോട് 4 ബിയറും ഒരു 120 എം എച്ചും പറഞ്ഞിട്ട് ആദി വീണ്ടും ഫോണിലെ ഈ നിമിഷം പോലും തന്റെ സ്വന്തം എന്നു കരുതിയ അങ്ങനെ മാത്രം കരുതാൻ ആഗ്രഹിക്കുന്ന തന്റെ പൂച്ചക്കണ്ണിയുടെ താൻ നൽകിയ വസ്ത്രത്തിൽ സൗന്ദര്യം ഇരട്ടിയാകുന്ന ആ ഫോട്ടോയിലേക്ക് നോക്കി ഇരുന്നു. ആ ഫോട്ടോ ക്യാമറയിൽ പകർത്തിയ നിമിഷങ്ങളിലൂടെ…
“””””എടി ഒന്നു ചിരിക്കെടി.. നിനക്ക് ഇത് നന്നായി ചേരുന്നുണ്ട് കേട്ടോ…?..”
എന്നും പറഞ്ഞുകൊണ്ട് ആദി വിരലുകൾ കൊണ്ട് സൂപ്പർ എന്ന ആംഗ്യം കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *