വൈകീട്ട് 4 മണിയോടെ അവളെ കാണാനുള്ള കൂട്ടര് വന്നു.
ചെക്കന്റെ വാപ്പ ഉമ്മ പിന്നെ ഒരു പെങ്ങൾ പിന്നെ ചെക്കനും.
അവനെ കാണാനോക്കെ നല്ല മൊഞ്ചുണ്ട ഇരു നിറമാണ് എങ്കിലും രോമങ്ങളാൽ നിറഞ്ഞ നല്ല ഉറച്ച ശരീരം.
വാപ്പ അവരെ സ്വീകരിച്ചു അകത്തു ഇരുത്തി.
ഞാൻ പേര് ചോദിച്ചു അവനോട് .
ഷമീർ എന്നാണ് അവന്റെ പേര് . ഞാൻ ഇടത്തെ കൈകൊടുത്തു.
അവൻ എന്റെ ടുത്ത് വന്നിരുന്നു.
ഷമീർ ,,,, എന്ത് പറ്റി.
ഞാൻ ,,, ചെറുതായി ഒന്നു വീണാണ്.
വാപ്പി ,,, അതെ ഒന്നു മണ്ണ് ടെസ്റ്റ് ചെയ്താണ് അവൻ.
അവരെല്ലാം ചിരി തുടങ്ങി. കൂട്ടത്തിൽ ഒരു കിളി കൊഞ്ചുന്ന സൗണ്ടും. അപ്പോഴാണ് ഞാൻ ശെരിക്കും അങ്ങൊട് ശ്രദ്ധിച്ചത്.
ഒരു അറേബ്യൻ ഫ്രോക്ക് നല്ല ഡിസൈനിങ്ങിൽ ഫുൾ ലെങ്ത് എല്ലാം മറച്ചു കൊണ്ട് ക്രീം കളർ ഹിജാബിൽ . മാൻ പെട കണ്ണ് പോലെ നല്ല തിളക്കമുള്ള സുറുമ യിട്ട് നല്ല ചുവന്ന ചുണ്ട് ലിപ്സ്റ്റിക് അല്ലെന്നാണ് തോന്നുന്നത്. ബ്ലാക് ആൻഡ്
ബ്ലൂ കളർ ഫ്രോക്കാണ്. ഒരു മൊഞ്ചത്തി കുട്ടി .
ഞാൻ നോക്കുന്നത് കണ്ടു അവൾ മ്മ്മ് എന്നു. അവളുടെ കണ്ണ് കൊണ്ട് കാണിച്ചു.
ഞാൻ തിരിച്ചു അവളെ ചൂണ്ടി സൂപ്പർ എന്നു കാണിച്ചു. അവൾ നാണിച്ചു ഒരു ചിരി ചിരിച്ചു. തിരിച്ചു എന്റെ മുഖം മാറ്റിയപ്പോഴാണ് . വേറെ ഒരു സദനത്തിനെ കണ്ടത്. വേറാരുമല്ല എന്റെ പെങ്ങൾ നിൻസി. അവൾ എന്നെ നോക്കി ശെരിയാക്കി തരാം എന്നൊരു നോട്ടം നോക്കി. അവളെ കണ്ടതും ഷെമീറിന്റെ കണ്ണുകൾ വിടർന്നു. വെളുത്തു കൊഴുത്ത ഒത്ത ഷെയ്പ് ആണല്ലോ നിൻസി. അവൾ അവനെ ഒരു നോട്ടം നോക്കി മുഖം മാറ്റി.
ഷെമീറിന്റെ പെങ്ങളും ഉമ്മയും അവളെ പിടിച്ചു അവരുടെ നടുക്കിരുത്തി.
ഷെമീറിന്റെ വാപ്പ അപ്പൊ തന്നെ പറഞ്ഞു അമ്മായമ്മക്കും നാത്തൂനും പെണ്ണിനെ ഇഷ്ട്ടായി . ഇനി ചെക്കനെങ്ങനെണാവോ.
അവൻ ചിരിച്ചു.
എനിക്കും സന്തോഷമായി. എന്റെ പെങ്ങൾക്ക് നല്ല ആളുകളുമായി ആണല്ലോ ബന്ധം ഉറപ്പിക്കുന്നത്. പക്ഷെ അവളുടെ മുഖത്തു ഇപ്പോഴും എന്തോ വിഷമഭാവമാണ്.
എന്നാ അവര് സംസാരിക്കട്ടെ . നമുക്കൊന്നു മാറാലോ. അവര് രണ്ടും അവിടെ ഇരുന്നു ഞാൻ പോകാൻ നേരം എന്റ കയ്യിൽ പിടിച്ചു നിൻസി അവളുടെ അടുത്തിരുത്തി.
ഷെമീർ,,,, കണ്ടാടി മരമാക്രി നിന്നെ പോലെ യല്ല അവള് അവളുടെ ആങ്ങളയെ പിടിച്ചു അടുത്തിരുത്തിയ കണ്ടാ അതാ സ്നേഹം.
ഷെമീറിന്റെ പെങ്ങൾ മ്മ്മ്മ് എന്നു പറഞ്ഞു . എന്റെ അടുത്ത് വന്നു ഇക്കാ നമുക്ക് അപ്പുറത്തിരിക്കാം . അവർ സംസാരിക്കട്ടെ.
ഞാൻ ,,, അതിനെന്താ ഞാൻ അവളുടെ കൈ വിടീപ്പിക്കാൻ നോക്കി അവൾ പിന്നെയും ടൈറ്റായി പിടിച്ചു. എന്റെ മുഖത്തു നോക്കി എന്തോ കെഞ്ചുന്ന പോലെ. ഞാൻ ഒരു വിധം അവളുടെ കൈവിടുവിച്ചു അങ്ങോട്ട് ഇരുന്നു.