നിച്ചു : മ്മ്മ് പടച്ചോനറിയാം.. എന്തൊക്കെ നടക്കുമെന്നു…..
അഞ്ജു :എന്നെ വിളിച്ചോടാ ഞാൻ ഇറങ്ങി വരാം…
നിച്ചു :അത് വേണ്ട അഞ്ചുസെ. നിന്നെ എന്തോരം നോക്കി വളർത്തിയതാ അവർ. നമുക്ക് ശ്രമിക്കാടോ….
അഞ്ജു : പിന്നേ ഇനി എന്തിനാ ഇത്ര അകലം കാണിക്കുന്നേ. എന്റെ കൂടെ ചേര്ന്നിരുന്നോടെ…..
അവൻ പാർക്കിൽ അവൾ ഇരുന്ന ബെഞ്ചിൽ അവളുടെ അടുത്ത് ചേർന്നിരുന്നു….
നിച്ചു :എന്റെ പൊന്നു മാഷേ തന്റെ മണം എന്റെ കൺട്രോൾ കളയും അതാണ് ഞാൻ അങ്ങനെ ഇരിക്കത്തെ….
അഞ്ജു : പോടാ പട്ടി….
നിച്ചു : ടീ……
അഞ്ജു : അയ്യോ സോറി… m
നിച്ചു :ഹിഹിഹിഹി……..
അഞ്ജു : ഓ വല്യ തമാശ…. പിന്നേ ഒരു കാര്യം പറയാൻ ഇണ്ട്……
നിച്ചു : ഇനിഎന്താ……
അഞ്ജു : അതെ മോന്റെ ഇരുപ്പ് രമ്മ്യടെ അടുത്ത് അത്രക് എനിക്ക് പിടിക്കണില്ല…
നിച്ചു : അതെന്താ…..
അഞ്ജു : എന്നെ കൊണ്ട് വേറെ ഒന്നും പറയിപ്പിക്കല്ലേ…….
നിച്ചു : മ്മ്മ്മ് ഓക്കേ ശ്രദ്ധിച്ചോളാം രാജാവേ ഇനിഎന്തെങ്കിലും……
അഞ്ജു : മ്മ്മ്മ്മ് ഒരു ഐഎസ്‌ക്രീം വാങ്ങി തരോ…..
നിച്ചു : അയ്യോടാ എന്റെലു ഒന്നുല്ല.. വാങ്ങാൻ….
അഞ്ജു :എന്റെ ഈശ്വര വേറെ ആരെയും കിട്ടില്ലല്ലോ എനിക്ക് ഈ പിശുക്കനെ തന്നെ വേണമായിരുന്നോ….
നിച്ചു : ഡീ….. മൂപര് വെറുതെ ഇരുന്നോട്ടെ വാങ്ങി തരാം…..
അഞ്ജു :മ്മ്മ്മ് അങ്ങനെ വഴിക് വാ മോനെ….
നിച്ചു : ചേട്ടാ ഒരൈസ്ക്രീം…. എടി നിനക്ക് ഏത് ഫ്‌ളവർ ആണ് വേണ്ടത്..
അഞ്ചു :വാ പൊളിച്ചു….
നിച്ചു : ബെസ്റ്റ് .
ചേട്ടാ ഒരു കോൺ ടോപ് ബട്ടർസ്കോച്ച്..
അവൻ അത് വാങ്ങി അഞ്ജുനു കൊടുത്ത്.
അവൾ അത് ആർത്തിയോടെ അപ്പൊ തന്നെ അകത്താക്കി…
അവൻ അത് നോക്കി നിന്നു..
അഞ്ജു :എന്താ ഇങ്ങനെ നോക്കണേ.
നിച്ചു :എടി ദുഷ്ട്ടെ ഇത്തിരി എനിക്ക് വേണോ എന്നു ചോദിച്ചോ.. നീ.
.
.അഞ്ജു :സോറി ഞാൻ ആദ്യായിട്ട ഇതു തിന്നുന്നെ.
അവൻ അതു കേട്ട് അവളുടെ മുഖത്തെക്കു നോക്കി….
അഞ്ജു :അച്ഛൻ ഇഷ്ട്ടല്ല ഇതൊന്നും വാങ്ങി തരാൻ….
നിച്ചു : ബെസ്റ്റ് സാധാരണ പാട്ട് പാടുന്നവർ ആണ് ഇതു കഴിക്കാത്തെ. ഇനി നീയും വല്ല സിങ്ങർ ആണോ….