അഞ്ജു അവനെ നോക്കി
“” ഇപ്പൊ മനസ്സിലായോ….
അവൻ അപ്പൊ അവളെ നോക്കി
“അല്ല അപ്പൊ നീ നേരത്തെ പറഞ്ഞു. എനിക്ക് ഒന്നും മനസ്സിലാക്കുന്നില്ലല്ലോ….
അപ്പോഴേക്കും ബെൽ അടിച്ചു.അവനു ഇരുന്നാൽ ഇരുത്തം കിട്ടാത്ത ഒരു അവസ്ഥ. ക്ലാസ് തീരാൻ കാത്ത് ഇരുന്നു..
ക്ലാസ് തീർന്നതും. അവൾ അവന്റെ അടുത്ത് വന്നു നമുക്ക് ഒന്നു പുറത്ത് പോകാം….
അവൻ അവന്റെ മൂത്താപ്പടെ ചാടാക് യമഹ സ്റ്റാർട്ടാക്കി. അഞ്ജു അവന്റെ പിറകിൽ.അവന്റെ ഷോൾഡറിൽ അവളുടെ പതുപതുത്ത കൈ വെച്ച് അമർന്നിരുന്നു. അവരുടെ ബാച്ച് സ്റ്റുഡന്റ് എല്ലാം നോക്കി നിൽക്കേ അവൻ ആ യമഹ പറപ്പിച്ചു.
അഞ്ജു: എവിടെങ്കിലും നിർത്തു …
നിച്ചു ഒരു പാർക്കിൽ വണ്ടി നിർത്തി.
നിച്ചു : അവളെ നോക്കി എന്നാലും….
അഞ്ജു : എടാ പൊട്ടാ തനിക് ഇത്രേം കൊട്ട് എങ്കിലും ഞാൻ തരണ്ടേ…. ഇപ്പൊ എനിക്ക് സമാദാനം ആയി…
നിച്ചു :എടി ദുഷ്ട്ടെ അപ്പൊ അവൻ ….
അഞ്ജു :ആരു അരുണേട്ടനോ….. ടാ അതെന്റെ ഇളയച്ഛന്റെ മകനാണ്. എന്റെ ചേട്ടൻ……
നിച്ചു :ഛെ…. വെറുതെ എന്തൊക്കയൊ ചിന്തിച്ചു…
അഞ്ജു :തന്നോട് ഞാൻ പറഞ്ഞോ അങ്ങനെ ചിന്തിക്കാൻ…..
നിച്ചു :അപ്പൊ ഇന്നലെ പറഞ്ഞത്..
അഞ്ജു :തനിക് എന്നെ ഇഷ്ട്ടം ഉള്ളോണ്ടല്ലേ എന്നോട് പറഞ്ഞെ. ഇല്ലെങ്കിൽ ഇപ്പോഴും പറയാതിരുന്നൂടെ…
നിച്ചു : അഞ്ചുസെ… സോറി അഞ്ജു…
അഞ്ജു :എന്തിനാ സോറി പറഞ്ഞെ..
നിച്ചു : നീയല്ലേ ഇന്നലെ പറഞ്ഞെ അങ്ങനെ വിളിക്കണ്ട എന്നു…..
അഞ്ചു : അത് പെട്ടന്നു ദേഷ്യം വന്നപ്പോ പറഞ്ഞാണ്…. പക്ഷെ. എനിക്ക് ഒരു കാര്യം അറിയണം…..
നിച്ചു :ഇനി എന്താണാവോ…..
അഞ്ജു : എന്നെ ചതിക്കോ ഇനി ഞാൻ അത്രക്കും നിന്നെ സ്നേഹിച്ചു പോയടാ. ഇനി നിന്റെ ഉമ്മി പറഞ്ഞു എന്നെ വേണ്ടാന്ന് വെക്കോ……
അവളുടെ വർത്താനം കേട്ടു അവനു ചിരി പൊട്ടി.
അഞ്ജു.: എന്തിനാ എന്നെ നോക്കി ചിരിക്കൂന്നേ…..
നിച്ചു : എടി പൊട്ടി തന്നെ ഉമ്മിക് ഇഷ്ട്ടം ആയത് കൊണ്ടല്ലേ എന്നോട് വിടണ്ട എന്നു പറഞ്ഞത്. പിന്നേ എന്താടോ……
അഞ്ജു:മ്മ്മ് എന്തയാലും നമ്മുടെ ഒന്നിക്കലിൽ ഒരു പ്രശ്നം ഇണ്ടാകും..
നിച്ചു :അറിയാം അതെല്ലേ മാക്സിമം ഞാൻ വേണ്ട എന്നു പറഞ്ഞെ.
അഞ്ജു : പക്ഷെ പറഞ്ഞട്ടു കേക്കണ്ടേ….
നിച്ചു :ആരു..
അഞ്ജു : എന്റെ മനസ്സ് …….