“അരുണേട്ടാ… അപ്പൊ ശെരി പിന്നേ കാണാട്ടോ ക്ലാസ്സിൽ പോട്ടെ……
പെട്ടന്ന് തിരിഞ്ഞപ്പോൾ അവളെ നോക്കി ഇരിക്കുന്ന നിച്ചുവിനെ കണ്ടത്.
അവൾ അവന്റെ അടുത്ത് വന്നിരുന്നു…
അപ്പൊഴേക്കും ടീച്ചർ വന്നു…
ശെരിക്കും പറഞ്ഞാൽ അവനു ഇരുന്നിട്ട് ഇരുപ്പ് ഉറക്കാൻ പറ്റാത്ത ഒരു അവസ്ഥ…. പടച്ചോനെ ക്ലാസ്സ് ഒന്നു കൈഞ്ഞെങ്കി.
അവൾ ഇടക് അവനെ നോക്കുന്നുണ്ട് എങ്കിലും അവൻ അവളെ നോക്കാതെ താഴെ മുഖം കുനിച്ചു നിന്നു ……..
ഇന്റർവെൽ ആയതും അവൾ അവന്റെ കയ്യിൽ പിടിച്ചു.
അഞ്ജു : എനിക്ക് സംസാരിക്കണം ആലിന്റെ ചോട്ടിലേക് വാ…
നിച്ചു :ഇനി എന്ത് സംസാരിക്കാൻ….. ഞാൻ എല്ലാം കണ്ടു . നീ ഇവരോട് എല്ലാം പറഞ്ഞു. ഇനി എന്താ ഉള്ളത്….
അഞ്ജു :തന്നോട് വരാൻ പറഞ്ഞില്ലേ….
വാടാ പ്ലീസ് എനിക്ക് ഒരു കാര്യം പറയാൻ ഇണ്ട്…..
അവൻ അവളുടെ പിറകെ പോയി. അവൾ ആലിന്റെ സൈഡിൽ ഇരുന്നു.
അഞ്ജു : ഇരിക്ക്…..
അവൻ അവളുടെ അടുത്ത് ഇരുന്നു…
അഞ്ജു : എന്താ താൻ കണ്ടത്… ഞാൻ ആ ചേട്ടനോട് സൊള്ളുന്നതോ.
നിച്ചു :മ്മ്മ്…..
അഞ്ജു :അപ്പൊ മനസ്സിലായല്ലേ അത് എന്റെ പുതിയ കാമുകൻ ആണെന്ന്…
അവൻ ഒന്നും മിണ്ടീല….
.
അഞ്ജു :പറയടോ… ഏതായാലും തന്നെ പോലെ അല്ല നല്ല ഐശ്വര്യം ഉണ്ട് ആ മുഖത്തു…. അത്യാവശ്യം നല്ല ഭംഗിയും പിന്നേ നിങ്ങൾ ഒക്കെ എന്നെ വിളിച്ചു കളിയാക്കുന്ന പോലെ നല്ല ഒന്നാന്തരം പട്ടരും… അത്രം പോരെ…..
നിച്ചു മ്മ്മ് ഇതു പറയാൻ ആണോ എന്നെ വിളിച്ചത്…..
അഞ്ജു : ഞാൻ എന്താണ് എന്നു അവരോട് പറഞ്ഞതു എന്നു തനിക് അറിയണ്ടേ….
നിച്ചു: ഇനിയും എന്റെ ശവത്തിൽ കുത്തണോ… ഏതു നേരത്താ എനിക്ക് പറയാൻ തോന്നിയത്……
അവിടെ രമ്മ്യയും റോഷനും നിക്കുനുണ്ടായി. അഞ്ജു അവരെ അങ്ങോട്ട് വിളിച്ചു……
രമ്യാ : രണ്ടും കുടി ചിലവ് തരാതെ ഇരുന്നു സൊള്ളേണ് അല്ലെ….
അവൾ അത് പറഞ്ഞപ്പോൾ അവൻ അഞ്ചുനേ നോക്കി…..
അവൻ അവരോട് ചോദിച്ചു.
“”ഇവൾ നിങ്ങളോട് വല്ലതും പറഞ്ഞോ….
റോഷൻ : മ്മ്മ് പറഞ്ഞു.. നിങ്ങ രണ്ടും ഒടുക്കത്തെ പ്രേമം ആണെന്ന്…
അവന്റെ വാക്കുകൾ നിച്ചുവിനെ വീണ്ടും ഞെട്ടിച്ചു. അവൻ അത്ഭുദതോടെ അവളെ നോക്കി…..
അഞ്ജു അവരോട് പറഞ്ഞു എനിക്ക് ഒരു കാര്യം പറയാൻ ഇണ്ട് അവനോട് നിങ്ങൾ ഒന്നു പോവോ…
രമ്യാ : വാ റോഷാ നമ്മൾ അല്ലെങ്കി സ്വർഗത്തിലെ കട്ടുറുമ്പ് ആകും v…