ഫോൺ കട്ട് ചെയ്തപ്പോൾ അവനു കുറച്ചു സമാധാനം കിട്ടി. ഭാഗ്യം അവൾ പറയില്ലല്ലോ… ഇനി അവൾ എന്റെ പുറകെ വരില്ല. പാവം അത്രേം വെറുത്തിട്ടുണ്ടാകും.. എന്നെ…
മ്മ്മ് ഇനിയപ്പോൾ ഏതെങ്കിലും സീനിയർ ന്റെ ഒപ്പം കാണണമല്ലോ പടച്ചോനെ അവളെ…….. ചെറിയ ഒരു സങ്കടം പോലെ അവൾ പറഞ്ഞില്ലേ ഇനി എന്റെ പുറകിൽ വരില്ല എന്നു….
അവൻ ബെഡിലേക് കിടന്നു മയങ്ങി..
“””””””””””””””””””””””””””””””””””””””””””””””””””””””””””
അവൾക് ഫോൺ വെച്ചതിനു ശേഷം ഉറക്കം വരുന്നുണ്ടായില്ല…
ഇത്രേം പറയണ്ടായിരുന്നു… പാവം ഒരക്ഷരം പോലും എതിർത്തു പറഞ്ഞില്ല.ശബ്ദം ഇടറി കരയുന്ന പോലെ യായി. എന്നാലും അവൻ എല്ലാം പറഞ്ഞത് എന്നോടുള്ള വിശ്വാസം കൊണ്ടല്ലേ….. ഞാൻ ആണെങ്കി അവനെ എതിർത്തു പറഞ്ഞും പോയി….. ഇനി എന്നോടുള്ള ഇഷ്ട്ടം പോയിട്ടിണ്ടാകും . ഇനി എന്ത് ചെയ്യും
നാളെ കോളേജിൽ വെച്ച് കണ്ടാൽ അവൻ എന്നോട് മിണ്ടാൻ വരില്ല…..
അവന്റെ കൂടെ ജീവിച്ചാൽ ലൈഫ് സെറ്റാണ്… പക്ഷെ അവന്റെ ഉമ്മി അവരെ മറക്കാൻ കഴിയില്ല എന്നല്ലേ അവൻ പറഞ്ഞെ….. ഒരു കാര്യം നോക്കുമ്പോ അവരും പാവം സ്ത്രീയല്ലേ… എന്തായാലും നാളെ ഇതിനു ഒരു തീരുമാനമെടുക്കണം…
ദേവി….. കത്തോളണെ ആ മൊഞ്ജനെ എനിക്ക് തന്നെ തരണേ… മനസ്സിന്നു പോണില്ല അതാട്ടോ….. ഇപ്പോഴേ എന്തെങ്കിലും ഉടായിപ്പ് കാണിച്ചു ആരേലും അറിയിച്ചാൽ ഇണ്ടല്ലോ…. അറിയാലോ. ദേവി എന്നെ…..
അയ്യോ ഞാൻ എന്താ ഇങ്ങനെ ദേവി…എന്നോട് പൊറുക്കണം… എനിക്ക് ഒരു വഴി കാണിച്ചു താ……
അവളും നിദ്രയിലേക്ക് ആണ്ടു.
“””””””””””””””””””””””””””””””
രാവിലെ എണീച്ചാതും ഉമ്മിയുടെ കാൾ കണ്ടാണ്….
ഹലോ എന്താണ് ഷാഹികുട്ടി……
ഷാഹിന :ടാ കള്ള തെമ്മാടി കൊഞ്ചാതെ നീ അതെ വാപ്പി പോകും ഇന്നു .. ഒന്നു വിളിച്ചേരു .
നിച്ചു :എനിക്ക് പറ്റൂല വെറുതെ മൂഡ് കളയാൻ….
ഷാഹിന : ടാ ഒന്നുല്ലെങ്കിലും നിന്റെ വാപ്പിയല്ലേ കുട്ടാ… ഒന്നു വിളിച്ചു പറഞ്ഞേക് ശെരി മോനു ഉമ്മാ….
നിച്ചു :പോകല്ലേ …
ഷാഹിന : ടാ ഞാൻ കിച്ചണിൽ ആണ്…
നിച്ചു :മ്മ്മ്മ് അപ്പൊ കയ്യിലെന്താ ഫോൺ….
ഷാഹിന :അതോ അതു എന്റെ കള്ള കാമുകൻ വിളിക്കാന്നു പറഞ്ഞാരുന്നു… അതാ….
നിച്ചു :എന്ത് ഞാൻ അറിയാതെ ഏതാണ് തള്ളേ നിങ്ങടെ കള്ള കാമുകൻ….
ഷാഹിന : അതോ നിന്റെ ഉമ്മാടെ മാപ്ല……
നിച്ചു : ഓഓഓ തമാശിച്ചതാണല്ലേ….
ഷാഹിന :കൊഞ്ചാതെ വിളിക്കു നീ എന്നിട്ട് നല്ല കുട്ടിയായി കോളേജിൽ പോയെ……
നിച്ചു :ശോ…….