ഭാര്യയുടെ അവിഹിതം [Asuran]

Posted by

അവളുടെ ചേട്ടൻ ദേവേന്ദ്രനാഥിന്റെ ഒരേയൊരു മകൻ രോഹിത് ദേവ്. ദീപ്ശിഖയുടെ ചേട്ടൻ അവളോട് ചെയ്ത പാതകത്തിൽ മനസ്സ് നീറിയാണ് ജീവിച്ചത്. ഒടുവിൽ ഒരു ആക്സിഡന്റിൽ അയാളും ഭാര്യയും മരണപ്പെട്ടു. മരണക്കിടക്കയിൽ അച്ഛന് കൊടുത്ത വാക്ക് പാലിക്കാൻ ആണ് രോഹിത് അച്ഛൻ പെങ്ങളെ തേടി ഇവിടെ എത്തിയത്. അല്ലാതെ അവിഹിതം ഉണ്ടാക്കാൻ അല്ല.”

മഹേഷിന്റെ വാക്കുകൾ കേട്ടതോടെ മോഹൻ മുഖം പൊത്തിയിരുന്നു.

“ശരിയാണ്. എല്ലാം എന്റെ തെറ്റാണ്. എനിക്ക് ദീപ്ശിഖയോട് എന്റെ തെറ്റുകൾ ഏറ്റു പറഞ്ഞു കൂട്ടി കൊണ്ടു വരണം.”

“എല്ലാം പിടിക്കപ്പെട്ടത് കൊണ്ടുള്ള കുമ്പസാരം. ദീപ്ശിഖ ഇവിടെ നിന്നും ഇറങ്ങിയതിന്റെ പിറ്റേ ദിവസം തന്നെ ഡിവോഴ്സ് തരാൻ പോയതാണ്. ഞങ്ങൾ എല്ലാവരും ചേർന്ന് ഏട്ടന് ഒരവസരം കൂടി തരാൻ പറഞ്ഞത്. ദീപ്ശിഖ പോയതോടെ ഏട്ടന് തെറ്റ് മനസ്സിലാവും അത് തിരുത്താൻ ഒരു അവസരം. അവിടെയും ഏട്ടൻ ദീപ്ശിഖയുടെ മേലെ കുറ്റം ആരോപിച്ചു എല്ലാം നശിപ്പിച്ചു. ഇനി ഒരു കോംപ്രമൈസിന് ദീപ്ശിഖ തയ്യാറല്ല.”

താനാണ് പൊന്ന് കൈയ്യിൽ വെച്ച് കാക്കപൊന്നിന്റെ പിറകെ പോയി തന്റെ ജീവിതം തകർത്തതെന്ന ഉത്തമബോധ്യത്തോടെ വിറയാർന്ന കൈകൾ കൊണ്ട് ആ ഡിവോഴ്സ് പേപ്പറിൽ ഒപ്പ് വെച്ചു.

അവസാനിച്ചു.

 

എഴുത്തുകാരന്റെ കുറിപ്പ്

കഥ വായിച്ച പലർക്കും കഥയിൽ കണ്ഫ്യുഷൻ ഉണ്ട് എന്നറിയിച്ചു. അത് കൊണ്ട്  ഞാൻ ഒരു വ്യക്തത വരുത്താൻ വേണ്ടിയാണ് ഈ കുറിപ്പ്.

കഥയിൽ രണ്ട് ദീപ്ശിഖമാർ ഉണ്ട്. ആദ്യത്തേത് മഹേഷിന്റെ കൂട്ടുകാരിയും അവന്റെ ചേട്ടൻ മോഹന്റെ ഭാര്യയും ആയ ദീപ്ശിഖ. രണ്ടാമത്തേത് മഹേഷിന്റെ ചേട്ടൻ മോഹന്റെ കൂടെ ജോലി ചെയ്യുന്ന ദീപ്ശിഖ. രണ്ടു ദീപ്ശിഖമാരുടെ ഭർത്താക്കന്മാരുടെ പേരും മോഹൻ എന്നാണ്. ആദ്യം രതിവേഴ്ചയിൽ ഏർപ്പെടുന്നത് മഹേഷിന്റെ ചേട്ടൻ മോഹനനും കൂടെ ജോലി ചെയ്യുന്ന ദീപ്ശിഖയും ആണ്. ഭാര്യയുടെ അവിഹിതം ആണ് എന്ന് തോന്നിക്കുന്ന പോലെ എഴുതി അവസാനം ഭർത്താവിന്റെ അവിഹിതം ആണ് എന്ന് കാണിക്കുന്നിടത്താണ് കഥ അവസാനിക്കുന്നത്.
ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ കണ്ഫ്യുഷൻ ഒഴിവാക്കാം.
1 രതിവേഴ്ച കഴിഞ്ഞു ദീപ്ശിഖ ഭർത്താവിനെ അഭിസംബോധന ചെയുന്നത് മോഹനേട്ടൻ എന്നാണ്. മഹേഷും മോഹനനും സംസാരിക്കുമ്പോൾ മോഹൻ പറയുന്നത് അയാളുടെ ഭാര്യ ദീപ്ശിഖ ഭർത്താവിനെ ചേട്ടൻ എന്ന് വിളിക്കില്ല എന്നാണ്.
2 മഹേഷ് മോഹനോട് പറയുന്നു ഓഫീസിൽ ട്രാൻസ്ഫർ ആയി വന്ന പെണ്ണിന്റെ പേര് ദീപ്ശിഖ മോഹൻ എന്നാണ് എന്നും സ്വന്തം ഭാര്യയുടെ അതേ പേരുള്ള ആളോട് തോന്നിയ കൗതുകം അവിഹിതം ആയി വളർന്നു എന്നും.
3 മഹേഷിന്റെ ചേട്ടന്റെ ഭാര്യ ദീപ്ശിഖ അവിഹിതത്തെ അത്രയധികം വെറുക്കുന്ന ആൾ ആണ് എന്ന് കാണിക്കാൻ ആണ് ബാക്ക്  ഗ്രൗണ്ടിൽ അച്ഛന്റെ അവിഹിതവും അമ്മയുടെ കൊലപാതകവും കൊണ്ടു വന്നത്.
ഇപ്പോൾ എല്ലാവരുടെയും കണ്ഫ്യുഷൻ തീർന്നു കാണും എന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിച്ചു കൊണ്ട്
സസ്നേഹം
അസുരൻ

Leave a Reply

Your email address will not be published. Required fields are marked *