പതിവുപോലെ എന്റെ ആഹാരം വിളമ്പി വച്ചിട്ടു മുറിയിലേക്ക് പോകാന്‍ തുടങ്ങിയ രേഷ്മയെ ഞാന്‍ വിളിച്ചു.
“രേഷ്മേ”
അവള്‍ തിരിഞ്ഞ് എന്നെ നോക്കി.
“ഞാന്‍ അല്പം കഴിഞ്ഞേ കഴിക്കൂ..നീ കഴിച്ചോ”
അവള്‍ മറുപടി ഒന്നും നല്‍കാതെ എന്റെ ആഹാരം അടച്ചു വച്ചിട്ട് അവള്‍ക്ക് വിളമ്പി. എന്നെ നോക്കാതെ ആഹാരവുമായി സ്വന്തം മുറിയിലേക്ക് അവള്‍ പോയി. ഞാന്‍ ഒരു പെഗ് കൂടി ഒഴിച്ചിട്ട് എങ്ങനെ അവള്‍ക്കും എനിക്കും ഇടയിലുള്ള അകലം മാറ്റി മഞ്ഞുരുക്കാം എന്ന് കൂലങ്കഷമായി ചിന്തിച്ചെങ്കിലും ഒരു വഴി തെളിഞ്ഞില്ല. ഇന്നവള്‍ ഇട്ടിരിക്കുന്ന വേഷം എന്നെ കാണിക്കാന്‍ വേണ്ടി തന്നെയാണ് എന്ന കാര്യത്തില്‍ എനിക്ക് സംശയം ഉണ്ടായിരുന്നില്ല. പക്ഷെ അവളെ എങ്ങനെ സമീപിക്കും എന്നതായിരുന്നു എന്റെ പ്രശ്നം. ഒറ്റയടിക്ക് ഞാന്‍ കെട്ടിപ്പൊക്കിയ ഗൌരവത്തില്‍ നിന്നും താഴേക്ക് വരുക അസാധ്യം. അത് അവളുടെ മുന്‍പില്‍ എന്റെ വില കളയും. അവള്‍ ഉണ്ടിട്ടു പോയിക്കഴിഞ്ഞും ഞാന്‍ മദ്യസേവ തുടര്‍ന്നു. പക്ഷെ എനിക്ക് ഒരു മാര്‍ഗ്ഗവും തെളിഞ്ഞുകിട്ടിയില്ല. അവസാനം ഇടറുന്ന കാലടികളോടെ ഞാന്‍ ചെന്ന് ആഹാരം കഴിക്കാന്‍ തുടങ്ങി.