കുറച്ചുകഴിഞ്ഞപ്പോൾ മോൾ ഉണർന്നു കരഞ്ഞു.
അവളെ എടുക്കാനായി ഞാൻ റൂമിലേക്ക് വന്നപ്പോൾ ഇക്ക ഉണർന്ന് മൊബൈലിൽ കുത്തി കൊണ്ട് കിടക്കുന്നു.
” എന്തുപറ്റി ഇന്നലെ ലേറ്റ് ആയത്? ”
ഞാൻ മോളെ തൊട്ടിലിൽ നിന്നും എടുത്തു കൊണ്ട് ഇക്കയോട് ചോദിച്ചു.
” ആ ലേറ്റായി പോയി”
ഇക്ക മൊബൈൽ നിന്നും കണ്ണെടുക്കാതെ അലസമായി പറഞ്ഞു.
ഞാൻ പിന്നെ ഒന്നും ചോദിച്ചില്ല. അവളെയും കൊണ്ട് ഞാൻ മുറിക്കു പുറത്തേക്കിറങ്ങി.
കുറേനേരം കഴിഞ്ഞ് ഞാൻ മോളെ ഉമ്മയെ ഏൽപ്പിച്ചിട്ട് കുളിക്കാനായി റൂമിലേക്ക് വന്നു.
അപ്പോഴും ഇക്ക അതേ കിടപ്പ് തന്നെ കിടക്കുകയാണ്.
ഞാൻ കുളിച്ചിട്ട് ധരിക്കാനുള്ള നൈറ്റിയും ബ്രായും ഷെൽഫിൽ നിന്നും എടുത്തുകൊണ്ട് ബാത്ത് റൂമിലേക്ക് കയറി.
ഞാൻ കുളിച്ചു കൊണ്ടിരിക്കെ ബാത്ത് റൂമിന് പുറത്തുള്ള വാഷ്ബേസിനിൽ വെള്ളം തുറന്നു വിടുന്ന ശബ്ദം കേട്ടു.
ഇക്ക എഴുന്നേറ്റ് പല്ലുതേക്കകയാണ് എന്ന് എനിക്ക് മനസ്സിലായി.
ഞാൻ കുളി കഴിഞ്ഞ് ബ്രായും നൈറ്റിയും ധരിച്ച്, തലയിൽ ടവൽ ചുറ്റി ബാത്റൂമിനു പുറത്തേക്കിറങ്ങി.
ഞാൻ പുറത്തേക്കിറങ്ങിയപ്പോൾ ഇക്ക റൂമിൽ ഇല്ല.
ധരിച്ചിരുന്ന ഡ്രസ്സ് ഊരി കട്ടിലിൽ ഇട്ടിട്ട്ണ്ട്.
ഷെൽഫ് തുറന്നു കിടപ്പുണ്ട്. ലുങ്കി എടുക്കാനായി ഇക്ക തുറന്നതായിരിക്കും.
ഞാൻ അടിപ്പാവാടയും പാന്റിയും എടുക്കാനായി ഷെൽഫിൽ തിരഞ്ഞുകൊണ്ടിരിക്കെ എന്റെ മൊബൈൽ റിങ് ചെയ്തു.
ഞാൻ കട്ടിലിൽ കിടന്ന എന്റെ മൊബൈൽ എടുത്തു നോക്കി. ഇക്കയാണ് വിളിക്കുന്നത്.
ഏഹ് ഇക്ക ഇത് എവിടെ പോയി നിന്നിട്ട എന്നെ വിളിക്കുന്നത്..
ഞാൻ കോൾ എടുത്തു.
“എന്താ ഇക്കാ? ”
ഞാൻ കോൾ എടുത്ത ഉടനെ ആശ്ചര്യത്തോടെ ചോദിച്ചു.
“നീയൊന്ന് ടെറസിന് മുകളിലേക്ക് വന്നേ”
” ടെറസിന് മുകളിലോ? ഇക്ക ഇത് എപ്പോഴാ ടെറസിൽ പോയത്? ”
” പെട്ടെന്ന് വാ ഒരു കാര്യം പറയാനുണ്ട്. നിന്റെ മൊബൈലും കൂടി എടുത്തോ”
ഇക്ക സ്വരം കടുപ്പിച്ച് പറഞ്ഞു.
” ആ.. ദാ വരുന്നു”