സിനി സ്കൂട്ടി സ്റ്റാൻഡിൽ വച്ചിട്ട് കാറിനടുത്തേക്ക് ചെന്നു. അവർ എന്തോ സംസാരിച്ചിട്ട്, സിനി എന്നെ തിരിഞ്ഞു നോക്കി.
” ടീ ഇങ്ങോട്ട് വന്നേ…”
സിനി എന്നെ വിളിച്ചു.
ഇവൾക്ക് ഇതെന്താ. ഞാൻ ചൂളി നിൽക്കുവാണെന്ന് അറിഞ്ഞിട്ടും അവൾ എന്തിനാണ് എന്നെ കാറിനടുത്തേക്ക് വിളിക്കുന്നത്.
ഞാൻ മടിച്ചു മടിച്ചു കാറിനടുത്തേക്ക് ചെന്നു.
“കാറിൽ പോകാം ഷംനാ… വെയിലല്ലേ?
ആഷിക് കുനിഞ്ഞ് എന്നെ നോക്കി ചോദിച്ചു.
“സിനീ… വേണ്ട പ്ലീസ്…
ഞാൻ സിനിയോടാണ് അതിന് മറുപടി പറഞ്ഞത്.
“ആ എന്നാ ആഷി പൊയ്ക്കോ ഞങ്ങൾ അങ്ങ് വന്നേക്കാം.”
സിനി ആഷിക്കിനോട് പറഞ്ഞു.
“എന്നാൽ ശരി ഞാൻ പോട്ടെ??
ആഷിക് ചിരിച്ചുകൊണ്ട് എന്നോടാണ് ചോദിച്ചത്.
മറുപടിയായി ഞാനൊന്ന് തലകുലുക്കി.
ഞാൻ ആഷിക്കിനെ നോക്കുമ്പോൾ എല്ലാം കുറച്ചു മുൻപേ നടന്ന കാര്യങ്ങൾ എന്റെ മനസ്സിലേക്ക് തികട്ടി വരുകയായിരുന്നു.
അതുകൊണ്ട് ഞാൻ പിന്നെയും പുറകിലോട്ട് മാറി തിരിഞ്ഞുനിന്നു.
ആഷി പിന്നെയും സിനിയോട് എന്തോ പറഞ്ഞിട്ട് കാർ മുന്നോട്ടെടുത്തു.
“ഈ പെണ്ണിന്റോരു നാണം”
ആഷിക് പോയിക്കഴിഞ്ഞപ്പോൾ സിനി എന്നെ നോക്കി കണ്ണുരുട്ടി.
“എടീ ഞാൻ പറഞ്ഞില്ലേ എന്നെക്കൊണ്ട് പറ്റുന്നില്ല”
ഞാൻ സിനിയോട് പറഞ്ഞു.
“എന്തു പറ്റുന്നില്ലന്ന്,?
സിനി സ്കൂട്ടിയുടെ അടുത്തേക്ക് നടക്കവേ എന്നോട് ചോദിച്ചു.
“ആഷിയുടെ മുന്നിൽ………..
ഞാൻ അവളോട് മറുപടി പറയാൻ തുടങ്ങവേ
എന്റെ മൊബൈൽ റിങ് ചെയ്തു.
ഞാൻ പേഴ്സിൽ നിന്നും മൊബൈൽ എടുത്തു നോക്കി.
ഉമ്മയാണ്……
“റബ്ബേ മോൾ കരയുകയാണോ എന്തോ”
ഞാൻ തന്നെതാൻ പറഞ്ഞുകൊണ്ട് കോൾ എടുത്തു.
“ഹലോ”
ഉമ്മ: “എവിടെത്തി?? എന്താ ലേറ്റ് ആവുന്നത്??
ഞാൻ: ” ഞങ്ങളിറങ്ങി ഉമ്മ… മോളെവിടെ??
ഉമ്മ:”അവൾ കുറുക്ക് കുടിച്ചിട്ട് ഉറങ്ങി. കുഴപ്പമൊന്നുമില്ല”
ഹോ എനിക്ക് ആശ്വാസമായി. അല്ലെങ്കിലും കുഞ്ഞിനെ നോക്കുന്ന കാര്യത്തിൽ ഉമ്മ സൂപ്പറാണ്.
ഞാൻ: “ഉമ്മാ.. വീട്ടിലേക്ക് എന്തെങ്കിലും വാങ്ങണോ?