ഞാൻ ചോദിച്ചു.
“തലവേദന ഇമ്പോർട്ടന്റ് ആണ് അതില്ലെങ്കിൽ ഈ പ്ലാൻ നടക്കില്ല.”
“ശരി പക്ഷെ മോളെ കൊണ്ടുവരാതെ വരാൻ പറ്റുമെന്ന് തോന്നുന്നില്ല.”
“ഓക്കേ അത് ഞങ്ങൾക്ക് വിട്ടേര്. ഇവിടെ പാർട്ടിയിൽ ചെറിയ വെള്ളമടി ഉണ്ടാവും അതുകൊണ്ട് മോളെ കൊണ്ടുവരേണ്ട എന്ന് സമീർ ഇക്കയോട് ആഷിയേ കൊണ്ട് പറയിക്കാം. പോരേ? ”
“ആഹ് അത് ഓക്കേ. പക്ഷേ പാർട്ടിക്ക് വേറെ ആരൊക്കെ ഉണ്ട്?”
“വേറെ ആൾക്കാർ എന്ന് പറയാൻ ജാഫർക്ക ഉണ്ടാവും പിന്നെ അനിലേട്ടൻ ഉണ്ടാവും”
“അനിലേട്ടനോ അതാരാ?”
“അത് ഞങ്ങളുടെ നൈബറാ. നിന്റെ ഇക്കാക്ക് അറിയാം”
“എടീ.. സിനീ.. നീയീ പ്ലാൻ എന്താണെന്ന് പറ.
ഞങ്ങൾ അവിടെ വന്നിട്ട് ബാക്കി എന്താ??
എനിക്ക് ആകാംക്ഷ അടക്കാനായില്ല.
“എടീ നീ ടെൻഷൻ അടിക്കാൻ ഒന്നുമില്ല. നീ നാളെ വരുമ്പോൾ ഞാൻ എല്ലാം വ്യക്തമായി പറഞ്ഞു തരാം.”
“എടി എന്നാലും…..
“എടീ ഞാൻ വെക്കുവാ.. നാളെ കാണാം എന്തേലും ഉണ്ടെങ്കിൽ ഞാൻ രാത്രി മെസ്സേജ് ഇടാം.
ഞാൻ പറഞ്ഞു മുഴുമിപ്പിക്കും മുൻപേ അവൾ ഫോൺ കട്ട് ചെയ്തു.
എന്തിനായിരിക്കും അവൾ തലവേദന അഭിനയിക്കാൻ പറഞ്ഞത്.?
പാർട്ടി നടത്തിയിട്ട് എന്ത് പ്ലാൻ.?
എന്റെ മനസ്സിലൂടെ നൂറുകൂട്ടം കാര്യങ്ങൾ മിന്നിമാഞ്ഞു.
അതുമാത്രമല്ല ഇക്കയും നാളെ കൂടെയുണ്ട്. അപ്പൊ പിന്നെ ഇതെങ്ങനെ….
എനിക്ക് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല. ആഹ്.. ഇനി എന്തായാലും വരുന്നതുപോലെ വരട്ടെ. ഞാൻ എന്നെത്തന്നെ സമാധാനപ്പെടുത്തി.
വൈകിട്ട് ഇക്ക മടങ്ങിയെത്തിയുടനെ തന്നെ ആഷിയുടെ വീട്ടിലെ പാർട്ടിയുടെ കാര്യം എന്നോട് പറഞ്ഞു.
“നാളെ എപ്പോഴാ?”
ഞാൻ ചോദിച്ചു.
“ഉച്ചയ്ക്ക്. വൈകുന്നേരം ആകുമ്പോഴേക്കും തിരിച്ചു വരാം”
ഇക്ക പറഞ്ഞു.
“ഹ്മ്മ്”
“നിനക്കെന്തു പറ്റി?
ഞാൻ രണ്ടു വിരൽ കൊണ്ട് നെറ്റിയിൽ അമർത്തിയത് കണ്ടു ഇക്ക എന്നോട് ചോദിച്ചു.
“ചെറിയൊരു തലവേദന. നാളെയങ്ങു മാറുമായിരിക്കും.”
ഞാൻ അഭിനയം തുടങ്ങി.
“ഉമ്മാടെ കയ്യിൽ തലവേദനയുടെ ടാബ്ലറ്റ് ഉണ്ടാവും വാങ്ങിച്ചു കഴിക്ക്”
“ഹ്മ്മ് നോക്കട്ടെ”
ഞാൻ അടുക്കളയിലേക്ക് പോയി. ഉമ്മയുടെ മുമ്പിലും തകർത്തഭിനയിച്ചു.
ടാബ്‌ലറ്റ് വാങ്ങി വായിലിട്ട് ക്ലോസറ്റിൽ കൊണ്ട് തുപ്പിക്കളഞ്ഞു.
എനിക്ക് എങ്ങനെയെങ്കിലും നാളെ ആയാൽ മതിയായിരുന്നു. രാത്രി സിനി മെസ്സേജ് അയക്കും എന്ന് കരുതിയെങ്കിലും പക്ഷേ മെസ്സേജ് ഒന്നും വന്നില്ല.
അങ്ങനെ ആ ദിവസം അവസാനിച്ചു.
പിറ്റേന്ന് ഞായറാഴ്ച….