ജാഫറിക്ക ആണല്ലോ ഈ പ്ലാൻ ഉണ്ടാക്കിയതെന്ന് പറയുന്നത്. മാത്രമല്ല പുള്ളിയാണ് ഇക്കയെ ഹാൻഡിൽ ചെയ്തതും.
എനിക്ക് എല്ലാവരെയും വിശ്വസിക്കാൻ ആണ് തോന്നിയത്.
കാരണം പുതുതായി സംഭവിക്കുന്ന ഈ വക കാര്യങ്ങൾ ഞാൻ ആസ്വദിച്ചു തുടങ്ങിയിരുന്നു.
ഇത്രനാളും പ്രത്യേകിച്ച് ലക്ഷ്യമൊന്നും ഇല്ലാതിരുന്ന എനിക്ക് ഇപ്പോ എന്തോ ഒരു പുതുജീവൻ കിട്ടിയപോലെ.
വൈകുന്നേരം ഏകദേശം ഒരു അഞ്ചര ആയപ്പോൾ ഇക്കയും ജാഫറും വീട്ടിലെത്തി.
ഞാൻ പുറത്തേക്കിറങ്ങിയില്ല.
ജാഫറിനെ ഹാളിൽ ഇരുത്തിയിട്ട് ഇക്ക റൂമിലേക്ക് വന്നു.
“മോൾ ഉറങ്ങുവാണോ.?
ചോദിച്ചുകൊണ്ട് ഇക്ക റൂമിലേക്ക് കയറി.
“ആ ഇപ്പൊ ഉണരാനായി”
ഞാൻ പറഞ്ഞു.
“എന്താ നിന്റെ മുഖത്ത് ഒരു തിളക്കം? നീ ഫേഷ്യൽ ചെയ്തോ?
“ഇല്ല. ത്രെഡ് മാത്രേ ചെയ്തുള്ളൂ.”
ഞാൻ മറുപടി പറഞ്ഞു.
“എന്തായാലും മുഖത്തിന് തിളക്കമൊക്കെയുണ്ട്.”
“ഓ പിന്നെ ഒരു ദിവസം കൊണ്ട് എന്നാ തിളങ്ങിയെന്നാ ഈ പറയണേ?
ഞാൻ പരിഭവം നടിച്ചു.
“നീ ഒന്നും ചെയ്തില്ലെങ്കിലും നിന്ന് തിളങ്ങയല്ലെടി മുത്തേ..”
ഇക്ക എന്നെ കൊഞ്ചിക്കുന്ന പോലെ പറഞ്ഞു.
“പോയി ഫുഡ് കഴിക്ക്. ഉച്ചയ്ക്ക് ഒന്നും കഴിച്ചില്ല എന്നല്ലേ വിളിച്ചപ്പോൾ പറഞ്ഞത്.”
ഞാൻ ഭാവം വിടാതെ പറഞ്ഞു.
“ആഹ്.. ശെരി. ജാഫറും ഉണ്ട്. ഞങ്ങൾ കഴിക്കാം. നീ മോൾ ഉണരുമ്പോൾ അവളെയും കൊണ്ട് പുറത്തേക്ക് വാ.”
“ശെരി”
ഇക്ക ഡ്രസ്സ് മാറി റൂമിൽ നിന്നും പോയി.
ഇക്കയോട് ഒന്നും സംഭവിക്കാത്തതുപോലെ ഞാൻ പെരുമാറിയത് എനിക്ക് തന്നെ അത്ഭുതമായി.
ഇന്നലെ വയറ്റിൽ ഉണ്ടായിരുന്ന ആ കുറ്റബോധത്തിന്റെ നീറ്റൽ ഇപ്പോ അപ്പാടെ അപ്രത്യക്ഷമായിരിക്കുന്നു.
ഏകദേശം ഒരു 30 മിനിറ്റ് കഴിഞ്ഞപ്പോൾ മോൾ ഉണർന്നു.
ഞാൻ അവളെയും കൊണ്ട് പുറത്തേക്ക് ചെന്നു.
ഉമ്മ കിച്ചണിലാണ്, ഉപ്പ കവലയിൽ പോയിരിക്കുകയാണ്.
ഇക്കായും ജാഫറും ആഹാരം കഴിച്ചു കഴിഞ്ഞു ഹാളിൽ ഇരുന്ന ടിവി കാണുകയായിരുന്നു. ഞാൻ മോളെ ഹാളിൽ കൊണ്ട് നിർത്തി.
മോളുടെ സൗണ്ട് കേട്ട് ജാഫറിക്ക തിരിഞ്ഞുനോക്കി. ഞാൻ ഹാളിലേക്ക് ഇറങ്ങാതെ വാതിലിൽ തന്നെ നിന്നു.
ജാഫർ എന്നെ നോക്കി… ഞാനും… ആ മുഖം സന്തോഷംകൊണ്ട് വിടരുന്നത് പോലെ എനിക്ക് തോന്നി.
ജാഫർ എന്നെ നോക്കി നിറഞ്ഞ ഒരു ചിരി ചിരിച്ചു. ഞാനും അതുപോലെ തന്നെ ഒരു ചിരി തിരിച്ചും സമ്മാനിച്ചു.