“നീ ഓക്കേ ആയിരുന്നോ എന്നൊക്കെ തിരക്കാൻ.”
“ഹ്മ്മ്”
“ജാഫർ നിന്നെ അന്വേഷിച്ചു എന്ന് പറയാൻ പറഞ്ഞു.”
“ഹ്മ്മ്”
“ഇതെന്താ മൂളൽ മാത്രമേ ഉള്ളല്ലോ”
“ഒന്നൂല്ല.. ഇക്ക ഒന്നും അറിയല്ലേ.”
ഞാൻ പറഞ്ഞു.
“പേടിക്കണ്ട ഒന്നും അറിയില്ല.”
“ഹ്മ്മ്”
“പിന്നെ വേറെ എന്താ?”
“ഒന്നുല്ല. എന്നാ ഞാൻ പോട്ടെ.”
ആഗ്രഹം ഇല്ലെങ്കിലും ഞാൻ ചോദിച്ചു.
“ശെരി, സിനി നിന്നെ രാവിലെ വിളിക്കും.
“ഓക്കേ.ഗുഡ് നൈറ്റ്”
“ഗുഡ്‌നൈറ്റ്”
ഞാൻ ആ വാട്സ്ആപ് ചാറ്റ് ക്ലിയർ ചെയ്തു മൊബൈൽ ചാർജിൽ വച്ചു.
ഉറങ്ങാനായി കണ്ണുകളടച്ചു കിടന്നു. എനിക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല.
ഇന്ന് നടന്ന സംഭവങ്ങളും ഇനി നടന്നേക്കാവുന്ന സംഭവങ്ങളും എന്നിലേക്ക് വരുന്ന ഉറക്കത്തെ തടഞ്ഞു നിർത്തി.
കുറേ നേരത്തിനു
ശേഷം എന്തൊക്കെയോ ആലോചിച്ചു കിടക്കവേ ഞാൻ പോലും അറിയാതെ ഉറക്കം എന്റെ കണ്ണുകളെ തേടിയെത്തി.
***********************************
പിറ്റേ ദിവസം ചൊവ്വാഴ്ച…
ഞാൻ പതിവ് എന്റെ ദിനകൃത്യങ്ങളിൽ മുഴുകി.
രാവിലെ 11 മണി ആയപ്പോൾ സിനി വിളിച്ചു. ഞങ്ങൾ കുറെ നേരം സംസാരിച്ചു.
അവൾ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. ആഷിക്കിന്റെ പുതിയ പ്ലാൻ എന്താണെന്ന് പറയും എന്ന് ഞാൻ കരുതി. പക്ഷേ പറഞ്ഞില്ല.
അവൾ ഫോൺ വെച്ച് കുറച്ചു കഴിഞ്ഞപ്പോൾ ഇക്ക വിളിച്ചു. ഏകദേശം ഒരു നാല് മണിയാകുമ്പോൾ വീട്ടിൽ എത്തുമെന്നും കൂടെ ചിലപ്പോ ജാഫറുണ്ടാവും അവനും കൂടെ കഴിക്കാൻ എന്തെങ്കിലും കരുതിയേക്കണം എന്നും പറഞ്ഞു.
ജാഫറിക്ക വീട്ടിലേക്ക് വരുമെന്ന് ഓർത്തപ്പോൾ എനിക്ക് വല്ലാതായി.
എങ്ങനെ ഫേസ് ചെയ്യുമെന്നോർത്ത് ടെൻഷനാകാൻ തുടങ്ങി.
ആഹ്.. ഇനി വരുന്നത് വരുന്നിടത്ത് വച്ച് കാണാം.
ഞാൻ എനിക്ക് തന്നെ കുറച്ചു ധൈര്യം കൊടുത്തു.
ഇക്ക ഒന്നുമറിയില്ലെന്ന് സിനിയും ആഷിയും തന്ന ഉറപ്പാണ് എന്റെ മനസ്സിൽ ഞാൻ കെട്ടിപ്പെടുത്ത ആകെയുള്ള ധൈര്യം.
ജാഫറിക്കായേം വിശ്വസിക്കാം എന്നു തോന്നുന്നു.