“അതെന്താ? ”
“ഉമ്മയുണ്ട് അടുത്ത്.”
ഞാൻ ഒരു നുണ പറഞ്ഞു.
“ഫുഡ് കഴിച്ചോ?
“കഴിച്ചു.”
“ഇപ്പോ എന്ത് ചെയ്യുവാ?
“കിടക്കുന്നു”
“എന്നെ ഇഷ്ടായോ?”
ചെറിയൊരു ഇടവേളയ്ക്ക് ശേഷം ആഷിക് ചോദിച്ചു.
“ഹ്മ്മ്”
“മൂളാതെ പറ, ഇഷ്ടായോ?
“ഇഷ്ടായി”
അത് ടൈപ്പ് ചെയ്യുമ്പോൾ എന്റെ കൈ വിറക്കുന്നുണ്ടായിരുന്നു.
“നമുക്ക് ഒന്നുകൂടി മീറ്റ് ചെയ്യേണ്ടേ?”
ഞാൻ മറുപടി കൊടുത്തില്ല.
“പറാ വേണ്ടേ?”
“അത് വേണോ?”
“വേണം”
“ഹ്മ്മ്”
“ഞാൻ പ്ലാൻ ചെയ്യട്ടെ?”
“എങ്ങിനെ?
ഞാൻ ആകാംക്ഷയോടെ ചോദിച്ചു,
“ആഹ്.. അത് ഞാൻ പ്ലാൻ ചെയ്തിട്ട് പറയാം”
“ഹ്മ്മ് സിനി എവിടെ? ഉറങ്ങിയോ? ”
ഞാൻ ചോദിച്ചു.
“ഇല്ല അടുത്തുണ്ട്.”
“ഹ്മ്മ്”
“സിനി എല്ലാം പറഞ്ഞു അല്ലേ?”
ആഷിക് ചോദിച്ചു.
“ഹ്മ്മ് പറഞ്ഞു”
“ജാഫർ അറിഞ്ഞതിൽ വിഷമം ഒന്നും ഇല്ലല്ലോ? ”
“അത് വേണ്ടായിരുന്നു.”
“എന്ത് ചെയ്യാനാ? അവനാണ് നിന്റെ കാര്യത്തിൽ ഇത്രയും താല്പര്യം കാണിച്ചത്.”
“എന്നാലും…? ”
“ഒന്നും പേടിക്കണ്ട. ജാഫർ പാവമാണ്. ഇതിനിടയിൽ തന്നെ നിന്റെ ഇക്ക കേൾക്കാതെ അവൻ എത്ര തവണ എന്നെ വിളിച്ചെന്നോ?”
“എന്തിന്?”
ഞാൻ ആകാംക്ഷയോടെ ചോദിച്ചു.