ഏകദേശം ഒരു നാലു മണി ആയപ്പോൾ എന്റെ മൊബൈൽ റിങ് ചെയ്തു. അത് സിനിയായിരുന്നു.
ഞങ്ങൾ കുറെ നേരം സംസാരിച്ചു.
ഇടയ്ക്ക് അവൾ ആഷിക് ഫോൺ കൊടുക്കട്ടെ എന്ന് ചോദിച്ചപ്പോൾ ഞാൻ സമ്മതിച്ചില്ല.
ഒരു പത്തു മണിയാകുമ്പോൾ വിളിക്കാം അപ്പോ ആഷിയോട് നീ ഉറപ്പായും സംസാരിക്കണം എന്ന് പറഞ്ഞിട്ട് അവൾ ഫോൺ കട്ടാക്കി.
ഒരു 9 ആയപ്പോഴേക്കും ജോലി എല്ലാം ഒതുക്കി ഞാൻ മോളെ ഉറക്കി.
സാധാരണ 10.. 11 മണി വരെ ഇരുന്ന് ടിവി കാണാറുള്ള ഞാൻ അന്ന് നേരത്തെ റൂമിൽ കയറി വാതിൽ അടച്ചു.
ഇനിയെങ്ങാനും സിനി ആഷിയെ കൊണ്ട് വിളിപ്പിച്ചാലോ.
ആഷി വിളിക്കുകയാണെങ്കിൽ എന്തൊക്കെ പറയണം എന്ന് ഞാൻ മനസ്സിൽ പ്രിപ്പയർ ചെയ്തു. എന്തൊക്കെ ഓർത്തിടും ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല.
ആഹ്.. ഇനി വരുന്നിടത്ത് വെച്ച് കാണാം.
പത്തുമണി ആയിട്ടും സിനിയുടെ കോൾ ഒന്നും കണ്ടില്ല.
അവൾ ഇനി വെറുതെ പറഞ്ഞതാവുമോ.?
ശ്ശെ!! വിളിക്കാം എന്ന് പറഞ്ഞിട്ട് അവൾ എന്താ വിളിക്കാത്തത്. ആഷിയുടെ ശബ്ദം കേൾക്കാൻ ഞാൻ വെയിറ്റ് ചെയ്യുന്നത് പോലെ എനിക്ക് തോന്നി.
അപ്പോഴാണ് ആ സത്യം ഞാൻ തിരിച്ചറിഞ്ഞത്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഞാൻ ആഷിയുടെ സാമിപ്യം ആഗ്രഹിക്കുന്നുണ്ട്.
ഇക്കയെ വഞ്ചിക്കുകയാണ് എന്ന് ഓർക്കുമ്പോൾ അടിവയറ്റിൽ ഉണ്ടാകുന്ന ആ നീറ്റലിന് ഇപ്പോ ശക്തി പിന്നെയും കുറഞ്ഞതുപോലെ.
എന്റെ മനസ്സ് പുതിയൊരു ലോകം തേടുന്നത് പോലെ എനിക്ക് തോന്നി.
കുറെ നേരം കഴിഞ്ഞപ്പോൾ എന്റെ വാട്സാപ്പിൽ ഒരു മെസ്സേജ് വന്നു.
സിനിയുടെ നമ്പറിൽ നിന്നാണ്..
“ഹായ്”
“ഹായ്”
“ഞാൻ ആഷിക്കാണ്”
ഞാൻ പ്രതീക്ഷിച്ചതു പോലെ തന്നെ.
“ഹ്മ്മ്”
ഞാൻ മറുപടിയായി ഒന്ന് മൂളി.
“എന്താ പരിപാടി?”
“ഒന്നുല്ല”
“എന്നാൽ ഞാൻ വിളിക്കട്ടെ?”
“വേണ്ട”
ആഗ്രഹിച്ചിരുന്നെങ്കിലും അങ്ങനെ മറുപടി കൊടുക്കാനാണ് എനിക്ക് തോന്നിയത്.