പാലിന്റെ പാക്കറ്റ് ഇട്ടിരുന്ന കവർ സ്കൂട്ടിയുടെ ഹുക്കിൽനിന്നും എടുക്കവേ ഞാനവളോട് ചോദിച്ചു.
“ഇല്ലെടി ആഷി വീട്ടിൽ വെയിറ്റ് ചെയ്യുകയായിരിക്കും.
ഞാൻ പോട്ടെ
ചെന്ന ഉടനെ നിന്നെ വിളിക്കാം. ആഷിക് ചിലപ്പോ നിന്നോട് എന്തെങ്കിലും പറയാനുണ്ടാവും.”
“പൊന്നു… സിനീ.. പതുക്കെ പറയ്!!”
ഞാൻ വീട്ടിനുള്ളിലേക്ക് നോക്കിക്കൊണ്ട് അവളുടെ വാപൊത്തി.
“ആഷിയെക്കൊണ്ട് നിന്നെ വിളിപ്പിക്കട്ടെ?
അവൾ പതുക്കെ ശബ്ദം താഴ്ത്തി എന്നോട് ചോദിച്ചു.
“വേണ്ടാ… ”
ഞാനും ശബ്ദം താഴ്ത്തി പറഞ്ഞു.
“അതെന്താ”
“എനിക്ക് നാണമാ”
ഞാൻ പറഞ്ഞു.
“ആ ഏതായാലും പോയിട്ട് ഞാൻ നിന്നെ വിളിക്കാം”
“നീ വിളിച്ചോ. ആഷി വിളിക്കണ്ട.”
ഞാൻ നാണത്തോടെ പറഞ്ഞു.
“അയ്യോ!!! ശെരിയെന്റെ പെണ്ണേ.”
“ഹ്മ്മ് ശെരി”
ഞാൻ വീട്ടിലേക്ക് നടന്നു.
“എടീ ഇങ്ങ് വന്നേ ഒരു കാര്യം ചോദിക്കട്ടെ!!”
സിനി എന്നെ പുറകിൽ നിന്ന് വിളിച്ചു.
“എന്താ?
ഞാൻ തിരിച്ചു ചെന്നു.
“നീ ഓർണമെൻസ് ഒന്നും യൂസ് ചെയ്യില്ലേ?”
അവൾ ചോദിച്ചു.
“യൂസ് ചെയ്യും! ദേണ്ടേ..”
ഞാൻ കയ്യിലെ ബ്രേസ്‌ലറ്റ് അവളെ കാണിച്ചു കൊണ്ട് പറഞ്ഞു.
“ഇതുമാത്രേ ഇടുള്ളോ?
“പിന്നെ ഈ മാല.”
ഞാൻ എന്റെ മഹർമാല മഫ്തക്കിടയിലൂടെ അവളെ കാണിച്ചു.
“പിന്നെ കമ്മൽ, അത്രേ ഞാൻ ഇടുളളൂ”
ഞാൻ പറഞ്ഞു.
“നിനക്ക് കൊലുസ് ഇല്ലേ? ”
അവൾ ചോദിച്ചു.
“ഉണ്ട് പക്ഷേ ഞാൻ അങ്ങനെ എപ്പോഴും ഇടാറില്ല. എന്തേ?
“ഒന്നുല്ല ആഷി നിന്നോട് ചോദിക്കാൻ പറഞ്ഞു.
“പോടീ.. അതെന്തിനാ? “