ഉമ്മ: “രണ്ടു പാക്കറ്റ് പാൽ വാങ്ങിക്കോ. ഇവിടെ ഇരുന്നത് ഞാൻ കുറുക്കിൽ കലക്കി മോൾക്ക് കൊടുത്തു.”
ഞാൻ:”ശെരി”
“ശരി ഞാൻ വയ്ക്കുവാ”
ഉമ്മ ഫോൺ കട്ടാക്കി.
സിനി സ്കൂട്ടിയിൽ എന്റെ അടുത്തേക്ക് വന്നു.
“കയറ് ”
അവൾ സൈഡിലേക്ക് ഒതുക്കിക്കൊണ്ട് പറഞ്ഞു.
ഞാൻ സ്കൂട്ടിയിൽ കയറി.
അവൾ മുന്നോട്ടെടുത്തു.
ഞാൻ സ്കൂട്ടിയിൽ ഇരുന്നുകൊണ്ട് തന്നെ മൊബൈലിലേ നോട്ടിഫിക്കേഷൻസ് നോക്കി.
ഇക്കാടെ ഒരു മിസ്കോൾ ഉണ്ട്.
അപ്പൊ നേരത്തെ എന്നെ വിളിച്ചിരുന്നു.
ഞാൻ എടുക്കാത്തത് കൊണ്ടാവും ആഷിക്കിനെ വിളിച്ചത്. ഇനി കുറച്ചു കഴിഞ്ഞു തിരിച്ച് വിളിക്കാം.
“എടീ രണ്ടു പാൽ വാങ്ങണം. ഒരു ബേക്കറിയിൽ നിർത്തണേ”
ഞാൻ സിനിയോട് കുറച്ച് ഉറക്കെ പറഞ്ഞു.
“ആഹ്.. ഓക്കേ”
സിറ്റിയുടെ തിരക്കിൽ നിന്നും മാറി ഒരു ബേക്കറിയുടെ മുന്നിലേക്ക് സിനി സ്കൂട്ടി ഒതുക്കി.
“ഇവിടെ നിന്ന് വാങ്ങാം നമുക്കൊരോ ഷാർജയും കുടിക്കാം.”
സിനി നിർത്തിയിട്ട് തിരിഞ്ഞ് എന്നോട് പറഞ്ഞു.
“ശെരി”
ഞാനും അത് ആഗ്രഹിച്ചിരുന്നു. സിനിയോട് ഒറ്റയ്ക്ക് സംസാരിക്കാൻ കുറച്ചു സമയം കിട്ടുമല്ലോ എന്ന് ഞാനോർത്തു.
എന്റെ എല്ലാ സംശയങ്ങളും ഇവിടെ വച്ച് തന്നെ അവളോട് ചോദിക്കണം. ഞാൻ മനസ്സിൽ ഉറപ്പിച്ചു കൊണ്ട് അവളോടൊപ്പം ബേക്കറിയിലേക്ക് കയറി.
അതൊരു കഫേ രൂപത്തിലുള്ള ബേക്കറി യാണ്. ഞങ്ങൾ അകത്തേക്ക് കയറി ഒഴിഞ്ഞ ഒരിടത്തേക്ക് മാറി ഇരുന്നു.
വെയിറ്റർ ഓർഡർ എടുത്തശേഷം ഞങ്ങൾ കുറെനേരം പരസ്പരം ഒന്നും മിണ്ടാതെ മൊബൈലിൽ നോക്കിയിരുന്നു.
“എടീ എനിക്ക് ഇതൊന്നും ഇതുവരെ ഉൾക്കൊള്ളാൻ പറ്റിയിട്ടില്ല.”
ഞാൻ മൗനം മുറിച്ചു കൊണ്ട് സിനിയോട് പതുക്കെ പറഞ്ഞു.
സിനി: “അതിന് ഇവിടെ ഭൂകമ്പം ഒന്നുമുണ്ടായില്ലലോ.. ഇതൊക്കെ സാധാരണമല്ലേ?
സിനി വളരെ കൂൾ ആയി പറഞ്ഞു.
ഞാൻ: “ഇതാണോ സാധാരണം. എടീ ഞാൻ ഇക്കയെ വഞ്ചിച്ചു എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.”
സിനി: “ആരും ആരെയും വഞ്ചിച്ചിട്ടില്ല. നീ ഇത് സമീറിക്കയുമായി കൂട്ടിക്കുഴക്കണ്ട.”
ഞാൻ: “ഇക്കയെ ഓർക്കുമ്പോ തന്നെ എന്റെ നെഞ്ചിടിക്കുവാ..
സിനി: ” ആ എന്നാ നീ ഇനി തൽക്കാലം ഇക്കയെ ഓർക്കേണ്ട. ഹല്ലപിന്നെ”
അവൾക്ക് അരിശം വന്നു.