കാലത്ത് അവൾ ടൗണിലേക്കാണെന്ന് പറഞ്ഞു വീട്ടിൽ നിന്നിറങ്ങി…..
ഞാൻ അതിലും നേരത്തെ ഓഫീസിലേക്കെന്ന പേരിൽ വീട്ടീന്ന് ഇറങ്ങി…..
അങ്ങിനെ… അന്ന് കാലത്ത് 11:00 മണിയോടെ….. ആ വിവാഹ രജിസ്ട്രേഷന്റെ ഫോർമാലിറ്റീസ് പൂർത്തിയാക്കി കൊണ്ട് ഞങ്ങൾ പുറത്തിറങ്ങി.
ഒരു മാസത്തിനു ശേഷം ഔദ്ദ്യോകികമായുള്ള ഞങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്യാനുള്ള വിജ്ഞാപനം ഇറക്കി. തിയതി അവിടെ നിന്ന് കുറിച്ച് തന്നു. ഞങ്ങളുടെ രണ്ടു പേരുടെയും പേരും ഫോട്ടോയും പതിച്ച രെജിസ്ട്രേഷൻ നോട്ടീസ്, അവിടെത്തെ നോട്ടീസ്ബോർഡിൽ പതിക്കുകയും ചെയ്തു…..
അതു കഴിഞ്ഞു അവൾ നേരെ വീട്ടിലേക്കും, ഞാൻ എന്റെ ജോലിക്കും പോയി.
ഓഫീസിൽ പോയി ഒരു ലോങ്ങ് ലീവ് ആപ്ലിക്കേഷൻ കൊടുത്തിട്ട് വന്നു.
എല്ലാം വളരെ സാധാരണ മട്ടിൽ നീങ്ങിയ അന്നത്തെ ദിവസം സന്ധ്യയോട് കൂടി ഞാൻ ഹൈദരാബാദിലേക്ക് പോകാൻ പുറപ്പെട്ടു….
വെറും നാലോ അഞ്ചോ ദിവസത്തെ ഒഫീഷ്യൽ ടൂർ ആയതു കൊണ്ട്, എന്റെ ഡ്രസ്സ് ചെറിയ ഒരു ട്രാവൽ ബാഗിൽ ഒതുക്കി റെഡിയാക്കി വച്ചിരുന്നു. അവൾ….. അത് ഇന്ന് ആയത്കൊണ്ടല്ല, പണ്ട് മുതൽക്കേ ….യാത്ര ചെയ്യുന്നത് ഞാനാണെങ്കിലും അതിന്റെ ഒരുക്കങ്ങൾ മുഴുവനും ചെയ്യുന്നത് അവളായിരിക്കും……
കട്ടിലിൽ അനങ്ങാതെ കിടക്കുന്ന അച്ഛനെ കണ്ട് അനുഗ്രഹം വാങ്ങി കാൽ തൊട്ടു വന്ദിച്ചു, ,.. അമ്മയിൽ നിന്നും നെറ്റിയിൽ കിട്ടുന്ന ഒരു മുത്തവും, നിറുകയിൽ തൊട്ടുള്ള അനുഗ്രഹവും….. അതിൽ ദൈവാനുഗ്രഹമുണ്ട്….. പിന്നെ ഇന്ന് എന്റെ എല്ലാമെല്ലാമായ രേഷ്മയുടെ ആരും കാണാതെയുള്ള ഒരു ഷേക്ക് ഹാൻഡും, അഡ്വാൻസ് ആയി റൂമിനുള്ളിൽ വച്ച് എനിക്ക് തന്ന ഒരു ചുടുചുംബനവും എന്റെ ശരീരത്തിനും മനസിനും അപാര ഓജസ്സ് പകർന്നു…..