ഭാഗ്യദേവത 12
Bhagyadevatha Part 12 bY Freddy Nicholas | Previous Part
സുഹൃത്തുക്കളെ,
എഴുതി പൂർത്തിയാക്കിയ ഭാഗം ജോലിത്തിരക്ക് കാരണം എഡിറ്റ് ചെയ്യാൻ വൈകി പോയി വായനക്കാർ ക്ഷമിക്കണം…
തുടർന്ന് വായിക്കുക……
കള്ള് സഭയിൽ മൊത്തം പന്ത്രണ്ട പേർ ഉണ്ടായിരുന്നു. അതിൽ രണ്ടു പേർ എന്റെ ഏറ്റവും ആത്മാർത്ഥ സുഹൃത്തുക്കൾ.
ഒന്ന് സന്ദീപ് വർമ്മ, പിന്നെ ഒന്ന്, സാമുവൽ കോശി. എനിക്കുവേണ്ടി എന്ത് സാഹസം കാണിക്കാനും തയാറുള്ള രണ്ടു ചങ്കും ബ്രോയും…….
സഭ കൂടി കഴിഞ്ഞു, ആ രണ്ടു പേരൊഴികെ എല്ലാവരും ആശംസകൾ നേർന്നു പിരിഞ്ഞ ശേഷം, ഞാൻ എന്റെ ആത്മ മിത്രങ്ങളുടെ മുൻപിൽ എന്റെ മനസ്സ് തുറന്നു.
മുൻ കാലത്ത് എന്റെ ഉള്ളിൽ ഉണ്ടായിരുന്ന പ്രേമവും… അതു പൊളിഞ്ഞു പോയതിന്റെ കാരണവും എല്ലാമെല്ലാം…
അങ്ങിനെ ഞങ്ങൾ സംയുക്തമായി ഒരു idea ഉണ്ടാക്കി അത് പ്രാവർത്തികമാക്കുന്നതിന് മുൻപ് തീരുമാനം അന്തിമമായതോടെ ഞാൻ രേഷ്മയെ കൂടി ഫോൺ വിളിച്ചു കാര്യം ആരാഞ്ഞു,.
ചേച്ചി… ഞാൻ ഒരു കാര്യം പറയാൻ വിളിച്ചതാണ്..!
എന്താ അതൂ പറയും…. ചേച്ചി ഇപ്പൊ എവിടെയാ…. ?
ഞാൻ ഡയ്‌നിങ് ഹാളിൽ,… അത്താഴം കഴിച്ചുകൊണ്ടിരിക്കയാണ്… !
അമ്മ എവിടെ… ? അടുത്തെവിടെങ്കിലും….. ?
ഉണ്ട്…. !! കൊടുക്കാം… !
പെട്ടെന്ന് എന്ത് പറയണമെന്ന് അറിയാത്തത് കൊണ്ട് അമ്മായുടെ ആയുർവേദ മരുന്നിന്റെ പേര് ചോദിച്ചു. ഫോൺ ചേച്ചിക്ക് കൊടുക്കാൻ പറഞ്ഞ്. അവൾ വാങ്ങിച്ചപ്പോൾ രണ്ടു വാക്കിൽ കാര്യം പറഞ്ഞു..
റൂമിൽ എത്തിയാൽ മിസ്സ് കാൾ ചെയ്യു…. !
അര മണിക്കൂർ കൊണ്ട് മിസ്സ്കാൾ വന്നു… ഞങ്ങൾ തീരുമാനിച്ച കാര്യം അവളെ ബോധ്യപ്പെടുത്തി.
ഞാൻ അവൾക്ക് നല്ല ധൈര്യം കൊടുത്തത് കൊണ്ട്, അവൾക്ക് അതിൽ പൂർണ്ണ സമ്മതമായിരുന്നു…
പിറ്റേ ദിവസം എത്തിച്ചേരേണ്ട രജിസ്റ്റർ ഓഫീസും ആവശ്യമുള്ള ഡോക്കിമെന്റ്സ് കൊണ്ട് പത്ത് മണിക്ക് പ്രസ്തുത രജിസ്റ്റർ ഓഫീസിൽ വന്ന് ചേരുവാനും പറഞ്ഞു കൊടുത്തു.
ഞാൻ അമ്മയോട്, പറഞ്ഞ വാക്കുകൾ പാലിച്ചതായി കാണിക്കാൻ പിറ്റേന്ന് കാലത്ത് 7:30 ന് തന്നെ വീട്ടിൽ വന്നു ചേർന്നു,, നല്ല പിള്ള ചമഞ്ഞു.