പുറകിൽ നിന്ന് അവളുടെ കൈയിലെ പിടി വിടാതെ, വീണ്ടും അവളെ ഞാൻ അണച്ചു പിടിച്ചു,… അടുക്കളയിലെ തീചൂടേറ്റ്, വിയർത്ത മുഖത്തെ, ചുവന്നു തുടുത്ത കവിളുകൾ ചേർത്തു ഞാൻ നിഷകളങ്കമായ, ആ മുഖം എന്റെ കൈകുമ്പിളിൽ വാരിയെടുത്ത്, ആ കണ്ണുകളിലെ ആഴങ്ങളിലേക്ക്, വീണ്ടും ഉറ്റു നോക്കി കൊണ്ട് ഞാൻ ചോദിച്ചു.
“ആത്മാർത്ഥമായി, ഹൃദയത്തിൽ തൊട്ട് ” സത്യമായിട്ടും “ഈ അതുൽ, ഈ ചേച്ചിയോട് ഒരു കാര്യം ചോദിച്ചോട്ടെ”….
“ചോദിച്ചോളൂ “…… അവൾ പറഞ്ഞു
“വരുന്നോ എന്റെ പൊന്നുമോള്… എന്റെ കൂടെ”….???
“എന്റെ ജീവിതപങ്കാളിയായിട്ട് “, “എന്റെ വേളി പെണ്ണായിട്ട്.”…… ????
ഈ ശരീരത്തിൽ ജീവനുള്ളിടത്തോളം കാലം, ഈ കണ്ണുകൾ അടയുന്നത് വരെ… “ഒരു സങ്കടവും വരുത്താതെ” “പോന്നു പോലെ” നോക്കിക്കൊള്ളാം
നിന്റെ അതൂട്ടൻ….. “ഹൃദയത്തിൽ തൊട്ടുള്ള വാക്കാണ് ഇതിൽ മാറ്റമില്ല”….. എനിക്കിനി ഒന്നും നോക്കാനില്ല, ആരെയും പേടിക്കാനില്ല……. എന്നെ തടയാൻ ആർക്കും കഴിയില്ല….. !!
ആ കണ്ണുകളിലെ തിളക്കം, പൂ പോലെ വിടർന്ന ആ മുഖത്തേ സന്തോഷം,…….. ഒരു നിമിഷം, അത് കണ്ട എന്റെ മനസ്സ് നിറഞ്ഞു.
പെട്ടെന്ന് അവളുടെ കണ്ണുകൾ ഈറനണിഞ്ഞു… കീഴ്താടിയും ചുണ്ടുകളും വിറച്ചു, ഒരു പൊട്ടി കരച്ചിലിന്റെ വക്കത്തായിരുന്ന അവൾ എന്നെ ഗാഢമായി കെട്ടിപ്പുണർന്ന്, എന്റെ നെഞ്ചിൽ മുഖം ചേർത്തമർത്തി രണ്ടു നിമിഷം നിശബ്ദം എങ്ങലടിച്ചു, കരഞ്ഞു….. ആ കണ്ണുകളിൽ നിന്നും അശ്രുക്കൾ ധാരധാരയായി പൊഴിഞ്ഞു…… ആ നിറുകയിലും നെറ്റിയിലും തഴുകി, ചുംബിച്ചു കൊണ്ട് ഞാൻ അവളെ ആശ്വസിപ്പിച്ചു……. ഇനി “എന്റെ രേഷ്മമോള് ” കരയരുത്….. പ്ലീസ്…..പ്ലീസ്. ഒരു ജന്മം മുഴുവനും അനുഭവിക്കേണ്ട ദുഃഖം ഈ കുറഞ്ഞ നാൾ കൊണ്ട് അനുഭവിച്ചില്ലേ.. നീ…. ഇനി കരയരുത്.
ആ മുഖം എന്റെ രണ്ടു കൈ കുമ്പിളിൽ ചേർത്തുപിടിച്ചു, കലങ്ങിയ ആ കണ്ണുകൾ ഒഴുക്കിയ അശ്രുക്കൾ ഞാൻ തുടച്ചപ്പോൾ…..