ചേച്ചി എന്റെ റൂമിലേക്ക് വരുന്നതറിഞ്ഞ…. ഞാൻ വാതിലിനടുത്ത് തന്നെ ഇത്തിരി മറഞ്ഞു നിന്നു. അവൾ നേരെ വന്ന് എന്റെ അലമാര തുറന്നു മേൽകീഴ് നോക്കുകയായിരുന്നു. ഞാൻ നിശബ്ദം അവളുടെ പുറകെ പോയി. പുറകിൽ നിന്നും വട്ടം ചുറ്റി കെട്ടിപിടിച്ചു. പെട്ടെന്ന് അവൾ ഞെട്ടി…. കുതറി മാറി…
ഹൌ…. ! അമ്മേ….. !
എന്താ അതൂട്ടാ… ഇത്…. ? അവൾ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.
മനുഷ്യനേ പേടിപ്പിച്ചുകളഞ്ഞല്ലോ നീയ്യ്… !
ഓ…. എന്റെ പൊന്നു മോള്… പേടിച്ചുപോയോ… ?
പോ…. ദുഷ്ട്ടാ…. പേടിപ്പിച്ചുട്ട്….. !!!
അവളെന്റെ പിടിവിടുവിച്ചു. എനിക്കഭിമുഖമായി ഇത്തിരി മാറിനിന്നു…. !
നീ എന്നെ പേടിപ്പിച്ചത്രയൊന്നു, നീ ഇപ്പൊ പേടിച്ചില്ലല്ലോ… ?
അതിന് കിടാവ് എന്നെ ഇട്ട് ഓടിച്ചതിന് ഞാനെന്തു ചെയ്യാനാ…….. ? അപ്പൊ പേടിച്ചു,.. ല്ലേ…. ? ഒരു കള്ള ചിരിയോടെ അവൾ പറഞ്ഞു.
മ്മ്… ഇനിയെന്തിനാ എന്റെ മോള് പേടിക്കുന്നേ…. ?
മ്മ്… ? എന്തെ… ? എന്താ പേടിക്കാതിരിക്കാൻ… ? അവൾ ഗൗരവപൂർവ്വം ചോദിച്ചു.
ഇനിയും , എന്റെ മോൻ.. ഈ ചേച്ചിക്ക് വല്ല പുതിയ കല്യാണാലോചനയുമായിട്ടാണോ വന്നിരിക്കുണത്……. ?? ഉം….. ?
ഉം… !!! അതേല്ലോ…. !! ഞാൻ പറഞ്ഞു.
പിന്നെ അവളെ കെട്ടിപിടിച്ചു കൊണ്ട് അവളുടെ കണ്ണുകളിൽ ഒരുനിമിഷം സൂക്ഷിച്ചു നോക്കി ക്കൊണ്ട് ഞാൻ ചോദിച്ചു…..
നിനക്ക് സന്തോഷമായോ…. ചേച്ചി… ?
എന്തിന്…. ?
എനിക്ക് ജോലികിട്ടിയതിന്…. !!
മ്മ്…. ! ആയി…. ! അപ്പഴേയ്…. ഒരു കാര്യം ചോദിച്ചോട്ടെ…. ഇപ്പൊ ഞാൻ പറഞ്ഞത്, “ഫലിച്ചു” എന്ന് തോന്നുന്നുണ്ടോ…. ?. ഇപ്പൊ വിശ്വാസം വന്നോ. ? അവൾ ചോദിച്ചു.
സത്യം… ചേച്ചി….. ! ഞാൻ വിശ്വസിക്കുന്നു… ! സത്യം. !!! സത്യം !!!
രണ്ടു നിമിഷം ഞാൻ അവളുടെ കണ്ണുകളിൽ തന്നെ സൂക്ഷിച്ചു നോക്കി കൊണ്ട് ഞാൻ ചോദിച്ചു.
“യദാർത്ഥത്തിൽ നീ ആരാ രേഷ്മേ”…..?? സത്യത്തിൽ, നീയാണോ എന്റെ “”ഭാഗ്യദേവത”” ??? വല്ലാതെ വികാര ഭരിതനായി,.. പതിഞ്ഞ സ്വരത്തിൽ, ഞാൻ അവളുടെ കണ്ണുകളിൽ ഉറ്റു നോക്കികൊണ്ട് ചോദിച്ചു…..
അതിന് മറുപടിയായി…… നിഷ്കളങ്കമായ ഒരു നോട്ടവും ഒപ്പം അത്ര തന്നെ നിഷ്കളങ്കത നിറഞ്ഞ ഒരു നല്ല പുഞ്ചിരിയും സമ്മാനിച്ചു കൊണ്ട് അവൾ എന്റെ മുറിയിൽ നിന്ന് തിരിഞ്ഞോടി…….