“അറ്റ്ലീസ്റ്റ് സംസാര ശേഷിയെങ്കിലും തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്തെങ്കിലും ഒന്ന് ചെയ്യാമായിരുന്നു എന്നാണ് ” ഡോക്ടർന്റെ അഭിപ്രായം……. എങ്കിലും പ്രതീക്ഷ വിടണ്ട,…. ദൈവം തുണ…. എന്ന മട്ടിൽ ഡോക്ടർ പറഞ്ഞു നിറുത്തി.
അച്ഛനെ നോക്കി പുഞ്ചിരിച്ചു കൊണ്ട്, പുറത്ത് തട്ടി, തലോടി, “ഒന്നുമില്ല സർ… ഒന്നും പേടിക്കാനില്ല കേട്ടോ… ഒക്കെ നമ്മുക്ക് പെട്ടെന്ന് നേരെയാക്കി എടുക്കാം കേട്ടോ…. ആവശ്യമില്ലാതെ ടെന്ഷനടിക്കാതിരുന്നാ മാത്രം മതി ഒക്കെ ശരിയാവും”……. അച്ഛനിൽ ഒരു ആത്മവിശ്വാസം പകർന്ന് തന്നു കൊണ്ട് ഡോക്ടർ ഞങ്ങളെ വിട്ടയച്ചു.
അച്ഛനെയും കൊണ്ട് തിരികെ വരുന്ന വഴിക്ക് എന്റെ ഫോൺ വീണ്ടും ഓൺ ചെയ്തു… ഉടനെ മെസ്സേജുകളുടെ ബഹളം,… അലെർട്ട് മുഴങ്ങി….. വീട്ടിൽ നിന്നാണ് വിളി….. പത്ത് മിസ്സ്കോൾ.
ഹോ… ഇനി അവിടെ എന്താണാവോ നടന്നത്…. ഞാൻ വീട്ടിലേക്കു വിളിച്ചു. അമ്മയാണ് ഫോണെടുത്തത്…. വീണ്ടും അങ്ങേ തലയ്ക്കുനിന്ന് അമ്മയുടെ കരഞ്ഞു കൊണ്ടുള്ള ശബ്ദം…..
എന്റെ ഭഗവതീ….. ഇനി അവിടെ എന്താണാവോ പുകില്……..
മോനെ…. അച്ഛന് ഇപ്പൊ എങ്ങനെണ്ട്… ?
അച്ഛന് ഒന്നുല്ലമ്മേ… ഒരു കുഴപ്പവുമില്ല… വീണപ്പോൾ ചെറുതായിട്ട് ഒന്ന് തട്ടിയതാണ്…. മരുന്ന് വച്ചിട്ടുണ്ട്…. ഞങ്ങള് ആശുപത്രീന്ന് തിരിച്ചു….. വരുന്ന വഴിയാണ്…. ! അമ്മ അതോർത്തു പേടിക്കണ്ട… !
ങാ… പിന്നെ… ചേച്ചി എവിടെമ്മേ……. ???
ദേ… അവളിവിടെ… എന്റടുത്തിരിപ്പുണ്ട്……… അച്ഛൻ വീണെന്നറിഞ്ഞിട്ട് ഇത്രയും നേരം കരഞ്ഞോണ്ടിരിപ്പായിരുന്നു അവൾ……..
അമ്മ ഫോണൊന്ന് ചേച്ചിക്ക് കൊടുത്തേമ്മേ……… !
മറുതലയ്ക്ക് ചേച്ചിയുടെ ഇടറിയ ശബ്ദം…. !
അതൂ….. തിരികെ പുറപ്പെട്ടോ… ഇനിയും താമസമുണ്ടോ… ?? നമ്മടെച്ഛന് ഒരുപാട് പരിക്ക് പറ്റിയോ അതൂ,…. ?
എയ്…… ഇല്ല…. അച്ഛന് കൊഴപ്പൊന്നൂല്ല്യ… നീ വിഷമിക്കാതിരി….. ! ഒന്നുല്ല്യ… വീണപ്പൊ മുഖമടിച്ച് വീണത് കൊണ്ട് ചുണ്ടൊന്ന് പൊട്ടി, അത്രതന്നെ………
അതിരിക്കട്ടെ നീ രാവിലെ തന്നെ എങ്ങോട്ടാ പോയ്യെ…. ? ഞങ്ങൾ ഇറങ്ങുമ്പോൾ നിന്നെ കണ്ടില്ലല്ലോ…. ??
നിന്നെ എവിടെക്കെ തിരക്കി…… ?