അമ്മ : അതിന് എന്താ അവരു വരട്ടെ . അങ്ങനെ എങ്കിലും നീ ഫോണിൽ കുത്തികൊണ്ടിരിക്കാതെ അവരോട് കൂട്ട് കൂടുമെല്ലോ …
ഞാൻ : അമ്മ എന്തിനാ ഈ ഫോണിൽ കുത്തുന്ന കാര്യം എപ്പോഴും പറയുന്നത്
അമ്മ : ഞാൻ കാര്യം അല്ലെ പറഞ്ഞത് . നീ കൂട്ടുകാര് ഒത്തു കളിക്കാനും കറങ്ങാനും പോണം എന്ന് ആണ് എന്റെ ആഗ്രഹം . അവരു വരുമ്പോൾ എങ്കിലും നീ മാറുമെല്ലോ …
ഞാൻ : മ്മ്
അമ്മ : അത് പോട്ടെ നിന്റെ ഫ്രണ്ട്സ് എന്തോ പഠിക്കുവാ ??
ഞാൻ : അവരുടെ പഠിത്തം എല്ലാം കഴിഞ്ഞതാ . ഇപ്പം അവര് നാലുപേരും ട്രിപ്പിന് പോയി വ്ലോഗ് ഒക്കെ ഇടുന്ന പരുപാടിയാ .
അമ്മ : അപ്പം ഇവർക്ക് എല്ലാം എത്ര വയസ്സ് ആയി ??
ഞാൻ : എല്ലാവർക്കും ഒരു 28 വയസ്സ് കാണും ..
അമ്മ : ഈ നാലു പേരാണോ നിന്റെ ബെസ്റ്റ് ഫ്രണ്ട്സ് ??
ഞാൻ : ആണ്. എന്നാലും നാലുപേരിൽ ബെസ്റ്റ് ഫ്രണ്ട് ജിബിൻ ചേട്ടനാ .
അമ്മ : അപ്പം ഞാൻ നിന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേടാ ??
ഞാൻ : ആണെല്ലോ അവരേക്കാൾ മുന്നേ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയത് അമ്മ അല്ലെ !
അമ്മ : അത് കേട്ടാൽ മതി . നിനക്കും ഒരു ട്രിപ്പിന് പോവണം എന്ന് അല്ലെ ഏറ്റവും വലിയ ആഗ്രഹം ..അവര് വരുമ്പോൾ നീയും കൂടെ പോവാനാണോ. നിന്റെ പ്ലാൻ .
ഞാൻ : പോവണം എന്ന് ഉണ്ട് .
അമ്മ : അയ്യടാ അതിന് വെച്ച വെള്ളം അങ്ങ് വാങ്ങിവെച്ചേക്ക് . നീ പോയാൽ ഞാൻ ഒറ്റയ്ക്കു ആവില്ലേ. അച്ഛൻ പറഞ്ഞിട്ടില്ലേ അച്ഛൻ വന്നിട്ട് പോവാം എന്ന് .
ഞാൻ : അതിനു അച്ഛൻ വരണമെങ്കിൽ രണ്ടു വർഷം ആവില്ലേ ?
അമ്മ : ആവും അതുവരെ കാത്തിരിക്ക് .