” ഇങ്ങള് എന്ത് പ്രാന്താ പറയുന്നേ. ക്ലാസ് കഴിയാൻ ആയതല്ലേ. ഇത്രയൊക്കെ പഠിച്ചിട്ട് ആ പെണ്ണിനെ പഠിക്കാൻവിടുന്നില്ലാന്ന് വെച്ചാൽ. ക്ലാസ്സിന് പൊയ്ക്കോട്ടേ. ഉപ്പ എന്തായാലും രണ്ടീസത്തിനുള്ളിൽ വരുമല്ലോ. പഠിപ്പ്മുടക്കണ്ട
ഉമ്മ : ഇങ്ങള് ഒക്കെ ഓൾക്ക് വളം വെച്ചു കൊടുത്തിട്ടാണ് ഓൾക്ക് ഇത്ര അഹങ്കാരം. എന്തേലും കാട്ടിക്കൊട്ടെ. ഞാൻ ഒന്നും പറയാൻ ഇല്ല.
” ഇങ്ങള് ബേജാറാവല്ലേ ഉമ്മ. ഒക്കെ ശെരിയാകും. ഞാൻ ഓൾക്ക് വിളിച്ചു ഒന്ന് സംസാരിക്കട്ടെ.
ഉമ്മ : ആ ഓക്കേ. എന്തായാലും ജ്ജും കൂടെ വരാൻ പറ്റുമോന്ന് നോക്ക്. ഉപ്പാനെ കൊണ്ട് ഒറ്റക്കൊന്നും കൂട്ടിയാകൂടുലാ. അനക്കറിയൂലെ ഉപ്പാനെ.
ഉപ്പ നല്ല പ്രൗഢിയും നാട്ടിൽ നല്ല ബഹുമാനവും ആവശ്യത്തിൽ അധികം സ്വത്തും ഒക്കെ ഉള്ള ആളാണ്. നാട്ടിലുംഗൾഫിലും ഒക്കെ ആയി കുറേ ബിസിനസ്സും. ആ പ്രദേശത്തെ തന്നെ ഏറ്റവും വലിയ വീടും അത് തന്നെ ആണ്. നാട്ടുകാർക്കും വേണ്ടപ്പെട്ടവൻ തന്നെയാണ് ഉപ്പ.
ആര് എന്ത് സഹായം ചോദിച്ചാലും കൈ മറന്ന് കൊടുക്കും. അത് കൊണ്ട് തന്നെ നാട്ടിൽ നല്ല വിലയും ഉണ്ട്.
പിന്നെ പോരാത്തതിന് നാട്ടുകാർക്ക് വാണ റാണികൾ ആയി വീട്ടിൽ മൂന്ന് ഉരുപ്പടികളും.
പക്ഷെ ഉപ്പ പൊതുവെ ഒരു തണുപ്പൻ ആണ്.
തീരുമാനം എടുക്കുന്നതിലും മറ്റും എല്ലാം ഉപ്പയുടെ അനിയന്മാർ ആണ് മുന്നിട്ട് ഇറങ്ങാറ്.
ഞങ്ങളുടെ കല്യാണം കഴിഞ്ഞതിൽ പിന്നെ ആ സ്ഥാനം എനിക്കായി.
അത് കൊണ്ട് ആ വീട്ടിലെ എല്ലാ കാര്യങ്ങളും ഞാൻ തന്നെ ആണ് തീരുമാനിക്കാറും , അതിൽ ആർക്കും എതിർപ്പ്ഉണ്ടാകാറുമില്ല.
പക്ഷെ ഉമ്മ ആ അവസാനം പറഞ്ഞത് എന്തോ കുത്തി പറയുന്നപോലെ നിങ്ങൾക്ക് തോന്നിയോ. ?
എന്നാൽ അങ്ങനെ തന്നെ ആണെന്നാണ് എനിക്കും തോന്നുന്നത്. ” ഉപ്പാനെ കൊണ്ട് കൂട്ടിയാ കൂടൂലാ ..”
” ഉപ്പാനെ കൊണ്ട് കൂട്ടിയാ കൂടാത്തത് കൊണ്ടല്ലെ ഉമ്മാ ഞാൻ ഇവിടെ ഉള്ളത്. ഇങ്ങള് പേടിക്കണ്ട.
ഞാനും ഒന്ന് അർഥം വെച്ചു എറിഞ്ഞു കൊടുത്തു.