കണ്ണൻ : എന്നാൽ ഏട്ടത്തി ആ ഫോൺ ഇങ്ങു താ മോളെ….
അപ്പു : നീയെന്തിനാ അവളോട് കള്ളം പറഞ്ഞത്…
കണ്ണൻ : ഞാൻ എന്ത് പറഞ്ഞു…
അപ്പു : നീ പറഞ്ഞല്ലോ അവൾ നിനക്ക് ലവർ ഉണ്ടോന്നു ചോദിച്ചപ്പോൾ ഉണ്ടെന്നു…
കണ്ണൻ : അതോ… ഞാൻ ഒന്ന് തള്ളിയതാ.
അപ്പു : ഹ്മ്മ്.. അതാ അവള് അങ്ങ് പോയത്…. അത് നിനക്ക് മനസിലായില്ലേ പൊട്ടാ.
കണ്ണൻ : എന്തിനു… അപ്പു : കുന്തത്തിന്. നീ ഇങ്ങു വന്നേ ഒരു കാര്യം പറയാം
കണ്ണൻ കസേര ഏടത്തിയുടെ അടുത്തേക്ക് നീക്കിയിട്ടിരുന്നു
പറ ??????
അപ്പു : എന്ന വീട്ടിലോട്ട് കൊണ്ടാക്കാൻ വന്നപ്പോൾ അവളെ എന്ത് നോട്ടമായിരുന്നു നീ കണ്ണാ… നീ ഏതു കണ്ണുകൊണ്ടാ നോക്കിയതെന്നു ഞാൻ ചോദിക്കുന്നില്ല… അവള് നിന്നോട് ഇഷ്ടമുള്ളത് കൊണ്ടാണ് ലവർ ഉണ്ടോന്നു ചോദിച്ചത് അതായിരിക്കും അവൾക്കു ഫീൽ ചെയ്തു അങ്ങ് പോയത്…
കണ്ണൻ : ഹ്മ്മ്മ് അപ്പോൾ അതാണ് കാര്യം
അപ്പു : അവള് ഈ വീട്ടിൽ വരുമ്പോഴുള്ള ഡ്രസിങ് ഒകെ ഉള്ളു. പുറത്തൊന്നും ഇട്ടോണ്ട് പോകില്ല….. ആള് എന്നപോലെ അല്ല. ഇച്ചിരി പാവമാ കെട്ടോ.. അപ്പു ചിരിച്ചുകൊണ്ട് പറഞ്ഞു.
കണ്ണൻ : എന്ന ഞാൻ ഒരു സോറി പറയാം അപ്പു : നീ ഒന്ന് പോടാ മണ്ടാ…
കണ്ണൻ : എന്ന ഇനി ചർച്ച ഇല്ല.. ഞാൻ എനിക്ക് ഇഷ്ട്ടം ഉള്ളപോലെ ചെയ്തോളാം പോരെ.
അപ്പു : അഹ് നീ എന്തേലും കാണിക്കു….
രാത്രി ആഹാരം കഴിക്കുമ്പോൾ എല്ലാവരും ഉണ്ടായിരുന്നു. ഏട്ടന്മാരും ഏട്ടത്തിമാരും ഞാനും. ശരിക്കും എല്ലാരും കൂടുമ്പോൾ ഒരു പ്രേതെക വൈബ് ആണ് സംസാരവും തമാശകളും ഒക്കെയായി സന്തോഷത്തോടെ നീങ്ങി…. ________________________________
പിറ്റേന്ന് ഉച്ചയ്ക്ക്. ബാലേട്ടനും ശിവേട്ടനും കൂടി കടയിലേക്കുള്ള സാധനങ്ങൾ എടുക്കാൻ പോകാനുള്ള തയ്യാറെടുപ്പിൽ ആണ്…… അങ്ങോടു ട്രെയിൻ ഇങ്ങോട് ലോറിയിൽ നേരിട്ടുള്ള ഇടപാടുകൾ മാത്രമേ പണ്ടുമുതൽ ഉള്ളു
വൈകിട്ട് അവർ പോയി.. ഏട്ടത്തിമാർ എല്ലാം പതിവുപോലെ ടീവിയുടെ മുന്നിൽ ആണ്. കണ്ണനും അവരോടൊപ്പം കൂടി ദേവിയേട്ടത്തിയുടെ കൂടെ ഇരിപ്പുണ്ട്