ഇവിടെ എല്ലാവർക്കും.
അത്രക്ക് നല്ല സാധനത്തിനെ ആണ് ഞാൻ ഇന്ന് രാവിലെ തന്നെ തിരി കൊളുത്തി വിട്ടത്
ശേ…
ഞാൻ ആ കാര്യം പറ്റെ അങ്ങട് മറന്നു പോയി.
ഇനി ഒന്നേ ചെയ്യാൻ ഒള്ളു
കാലു പിടിക്കാം……
ഞാൻ വേഗം മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി
സകല ദൈവങ്ങളെയും വിളിച്ച് ആണ് ഇപ്പോൾ എന്റെ നടത്തം
പടികൾ ഇറങ്ങി താഴേക്ക് ചെല്ലുമ്പോൾ
മുത്തശ്ശി പുറത്തുള്ള ചാരു കസേരയിൽ ഇരിക്കുന്നുണ്ട്
ഞാൻ വേഗം അങ്ങോട്ട് ചെന്നു
മുത്തശ്ശി…
അമ്പടി കള്ളി ഇവടെ ഇരിക്കാ
ഞാൻ ചെന്ന് കവിളിൽ ഒരു ഉമ്മ കൊടുത്തു
മുറുക്കി ചുവന്ന പല്ല് കാട്ടി മുത്തശ്ശി എന്നോട് ചിരിച്ചു
പെട്ടെന്ന് മുത്തശ്ശിയുടെ മുഖത്തു ദേഷ്യം വന്നു
പോടാ….
നീ എന്നോട് മിണ്ടാൻ വരണ്ട
ഇന്നലെ രാത്രി പുതിയ സിനിമാ കഥ പറഞ്ഞു തന്നില്ലല്ലോ നീ..
ഞാൻ ഒരുപാട് കാത്തിരുന്നു നീ വരും എന്ന് വിചാരിച്ച്.
എന്നെ പറ്റിച്ചില്ലേ നീ
അപ്പൊ അതാണ് കാരണം.
അയ്യേ ഞാൻ ഇന്നലെ നേരത്തെ ഉറങ്ങിയത് കൊണ്ടല്ലേ.
പിണങ്ങല്ലേ
ഇന്ന് ഞാൻ പറഞ്ഞു തരാം..
സത്യം…
പെട്ടെന്ന് മുത്തശ്ശിയുടെ മുഖത്തെ ദേഷ്യം പോയ പോലെ..
ഇന്റെ കുട്ടി എന്തിനാ നുണ പറയണേ
ഇന്നലെ ഞാൻ കണ്ടല്ലോ രാത്രീയിൽ മുറിയിൽ വെളിച്ചം
ഞാൻ പെട്ടെന്ന് ഒന്ന് പകച്ചു.
ഇന്റെ കുട്ടി രാത്രി ഉറങ്ങാറില്ലേ
ഞാൻ പതിയെ തല താത്തി
എന്റെ തല മുകളിലേക്ക് ഉയർത്തിക്കൊണ്ട്
മുത്തശ്ശി പറഞ്ഞു.