പെട്ടന്ന് ഞാൻ അവളുടെ കൈയിൽ കയറി പിടിച്ചു
“സുച്ചിട്ടപോലെ അവൾ നിന്നു”
ഞാൻ പതിയെ അവളുടെ അടുത്തേക്ക് നിന്നു.
മണിക്കുട്ടിയ്യേ…
ഞാൻ വെറുതെ പറഞ്ഞത് അല്ലേ.
നല്ല ഭംഗി ഇണ്ട് ട്ടോ എന്റെ സുന്ദരിയേ കാണാൻ
അവളുടെ ആ കുഞ്ഞുമുഖത്തേക്ക് നോക്കി ഞാൻ പറഞ്ഞു.
മുഖത്തു വന്ന പുഞ്ചിരി ഒളിപ്പിച്ക്കൊണ്ട്
കബടദേഷ്യത്തോടെ
അവൾ പറഞ്ഞു
കൈ വിട്ടേ എനിക്ക് പോണം.
ആാാഹാ….
എന്നാപ്പോയ്ക്കോ
എനിക്ക് ആരേയും കാണണ്ട
ഞാനും ദേഷ്യം അഭിനയിച്ചു..
ഹ്മ്മ്
പോകുന്ന വഴിക്ക് അവൾ
വിളിച്ചു പറഞ്ഞു
മുത്തശ്ശി അനേഷിക്കുന്നുണ്ട്
ചവിട്ടികുലുക്കി കൊണ്ട്ഉള്ള അവളുടെ പോക്കും നോക്കി പുഞ്ചിരിച്ചുകൊണ്ട് ഞാൻ നിന്നു ……
കുറച്ച് നേരത്തിന് ശേഷം….
ഇനി ഒന്ന് കുളിക്കാം…..
ഇപ്പൊ ഒരു മനസുഗം…
മുറിയിലേക്ക് കയറി ഞാൻ ഡ്രസ്സ് ഒക്കെ എടുത്ത് കുളിക്കാനായി കയറി
തണുത്ത വെള്ളം ശരീരത്തിലൂടെ ഒഴുകുമ്പോൾ ഒരു സുഖം……
കുളിയും മറ്റുപരുവാടികളും കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങി
ഒരു വെള്ളമുണ്ടും കറുപ്പ് ഷർട്ടും ആണ് ഇപ്പോൾ എന്റെ വേഷം
പെട്ടെന്ന് ഒരു കാര്യം മിന്നൽ അടിച്ചപോലെ എനിക്ക് ഓർമ വന്നു
ദൈവമേ ഇന്ന് മണിക്കുട്ടിയുടെ പിറന്നാൾ ആണല്ലോ
ഇന്ന് അമ്പലത്തിൽ പോകണം എന്ന് പറഞ്ഞതാ….
വെറുതെ അല്ല രാവിലെ തന്നെ മാറ്റി ഒരുങ്ങി വന്നത്
ഇന്ന് മിക്കവാറും എന്റെ പതിനാരടിയന്ത്രത്തിനു ഊണ് കഴിക്കാം