ഞാൻ: മനു.. നീയെന്നെ കല്യാണം കഴിച്ചിരുന്നെങ്കിൽ എങ്ങനെ ജീവിക്കും ആയിരുന്നു..
മനു: നിന്നെ ഇപ്പൊ കിട്ടിയാലും ഞാൻ ഇതുപോലുള്ള ഏതെങ്കിലും ഒരു സ്ഥലത്തേക്ക് ഓടിപ്പോകും. എന്നിട്ട് നമുക്ക് ഈ സ്ഥലം തന്നെ പറയാം.. ദേ ആ പറമ്പിന്റെ അവിടെ ആയിട്ട് ഒരു ചെറിയ വീട് വെക്കണം.. അവിടെ ഞാനും നീയും മാത്രം..
ഞാൻ: അപ്പോ ജീവിക്കണ്ടേ..
മനു: ആ നമുക്ക് അതിന്റെ പുറകിലുള്ള സ്ഥലത്ത് കൃഷി ചെയ്യണം..
ഞാൻ: പകരം മുഴുവനും കൃഷിയുടെ പണി കഴിഞ്ഞ് വൈകുന്നേരം ദേ ഈ തൂണിക്കടവിൽ ഇങ്ങനെ കിടന്ന പകരത്തെ അധ്വാനത്തിന്റെ മുഴുവൻ ക്ഷീണവും മാറ്റണം.
മനു: ആഹ്.. എത്ര സുന്ദരമായ ജീവിതമായിരിക്കും അല്ലേ അത്..
കമിതാക്കൾ അവരുടെ ജീവിതത്തെക്കുറിച്ച് സ്വപ്നം കാണുന്നതുപോലെ ഞങ്ങളും പറയാൻ തുടങ്ങി.
ഞാൻ: എന്റെ എല്ലാ കാര്യവും ഞാൻ നോക്കും. ഭക്ഷണം ഉണ്ടാക്കുന്നതും, കിടപ്പറയിലെ ഒരു ഭാര്യയുടെ ഉത്തരവാദിത്വങ്ങളും പിന്നെ.. പിള്ളേരുടെ കാര്യവും..
ഒരു ചെറിയ നാണത്തോട് കൂടിയുള്ള ചിരിചേർത്ത് ഞാൻ പറഞ്ഞു.
മനു: നമുക്ക് എത്ര കുട്ടികൾ വേണമെന്ന നിന്റെ ആഗ്രഹം..
ഞാൻ: മൂന്നു.. മൂന്ന് കുട്ടികൾ വേണം
മനു: ആദ്യത്തെ കുട്ടി നേഹയെ പോലെ ഒരു ഒരു സുന്ദരി പെൺകുട്ടി വേണം.
ഞാൻ: അത് പറ്റില്ല.. എനിക്ക് ആദ്യത്തെ കുട്ടി ആൺകുട്ടി മതി.
മനു: അത് എന്തിനാ
ഞാൻ: അവൻ നിന്നെ പോലെ ഇരിക്കണം.. എന്റെ മനുവിനെ പോലെ..
അവന്റെ മുഖത്തിന്റെ അടുത്തേക്ക് ചെന്ന് ഞാനവന്റെ ചുണ്ടിൽ പ്രണയം നിറച്ച ഒരു ചുംബനം കൊടുത്തു.