നല്ല തണുപ്പുള്ള ഒരു മഴക്കാല രാത്രിയിൽ ജാൻസിചേച്ചിയുടെ സംസാരം കേട്ട് ചൂടുപിടിച്ച് കിടക്കുമ്പോൾ അപ്രതീക്ഷിതമായി
ജാൻസിചേച്ചിയിൽനിന്നും ആ ചോദ്യമുണ്ടായി,
” നീയിങ്ങോട്ട് വരുന്നോ?”
ഞാൻ പ്രതീക്ഷിച്ചിരിക്കുന്ന ചോദ്യം. എങ്ങിനെ അങ്ങോട്ട് ചോദിക്കും എന്നതിനെക്കുറിച്ച് നിരന്തരം ആകുലപ്പെട്ടിരുന്ന ചോദ്യം…..
ഇപ്പോഴിതാ ഒട്ടും അങ്ങട് നിരീക്കാത്ത നേരത്ത് മുൻപിലവതരിച്ചിരിക്കുണു…..
ഞാൻ ദൃദംഗപുളകിതനായി (സ്പെല്ലിംഗ് ശരിയാണോ കിട്ടുണ്ണിയേട്ടാ…)
ആ ചോദ്യം കേട്ട നിമിഷം മുതൽ മണ്ണുത്തിയിലെ
നേഴ്സറികളിൽ, ചെടികൾക്ക് വളമിടാനായി ആട്ടിൻക്കാട്ടം വല്ല്യ കല്ലൊരലുകളിൽ ഇട്ട് ഇടിക്കുന്ന കൂട്ടാണ് എന്റെ നെഞ്ച് ഇടിക്കുന്നത്…
എങ്കിലും ഒന്നുമേ മനസ്സിലാകാത്തപോലെ
നിഷ്കളങ്കമായി ഞാൻ ചോദിച്ചു, “എങ്ങോട്ട്?…
ഈ ചോദ്യം ചോദിച്ച സമയംക്കൊണ്ട് ഞാൻ,
വീട്ടുകാരറിയാതെ ബൈക്ക് ഉന്തി പുറത്തേക്ക്
ഇറക്കുന്നതുമുതൽ ജാൻസി ചേച്ചിയുടെ വീട്ടിൽ
എത്തിച്ചേരുന്ന വരേക്കുള്ള കർമ്മപരിപാടികളുടെ കാര്യത്തിൽ
ഏകദേശധാരണയിൽ എത്തിയിരുന്നു…..
“അതിവേഗം ബഹുദൂരം” എന്ന ഉമ്മൻചാണ്ടി ലെയിനിൽ ആ സമയത്ത് പെട്ടെന്നൊരു വിശ്വാസം തോന്നിയതിനാൽ, സാധാരണ രീതിയിൽ ആവശ്യമായി വരുന്നതിന്റെ നാലിലൊന്ന് സമയംക്കൊണ്ട് ഞാൻ ജാൻസി ചേച്ചിയുടെ വീടിനടുത്തെത്തി…..
അസമയത്ത് റോഡ് സൈഡിൽ ബൈക്ക് കണ്ട് ആളുകൾ സംശയിക്കേണ്ടെന്നു കരുതി, റോഡിനിരുവശവും പരന്നു കിടക്കുന്ന
പാടത്തിനരികിലായുള്ള ഒരു വൈക്കോൽ കൂനയിൽ ബൈക്ക് ചാരിയിട്ട് അതിൽ വൈക്കോൽ ഇട്ട് മൂടിക്കൊണ്ടിരിക്കുമ്പോൾ
ജാൻസിചേച്ചി വിളിച്ചു……..
“നീ വരുന്നില്ലേ?”
വീടിനടുത്തുതന്നെ ഉണ്ടെന്നും, ബൈക്ക് വൈക്കോൽക്കൊണ്ട്
മൂടുകയാണെന്നും ഞാൻ അറിയിച്ചു……
“പിന്നേ…, വരുമ്പം മുൻവശത്തെ റോട്ടിലൂടെ വരരുത്, ആ
വർക്ക് ഷോപ്പില് ചെലപ്പോ ആളുകളുണ്ടാകും.”
“പിന്നെ എതിലൂടെ വരും?”
“പിൻവശത്തൂടെ, പാടം വഴി വന്നാൽ മതി.”