അവരുടെ രാവുകൾ
Avarude Raavukal | Author : Udayon
റൂമിൽ നിന്നും മിണ്ടാട്ടം ഒന്നും ഇല്ല, വെക്കേഷൻ ടൈമായതുകൊണ്ട് ഞാൻ സാധാരണ ഒന്നും പറയാറില്ല, ഇപ്പോഴൊക്കെയല്ലേ അവർക്ക് കുറച്ച് എഞ്ചായ് ചെയ്യാൻ പറ്റൂ, കുടുംബവും പ്രാരാബ്ദവും ഒക്കെ ആയാൽ പിന്നെ എന്നെപ്പോലെ ഒന്നിനും സമയം കാണില്ല. എന്നാലും വിളിച്ചില്ലെങ്കിൽ ചിലപ്പോൾ ഉച്ചവരെ ഒക്കെ കിടന്നങ്ങുറങ്ങിക്കളയും.
ചെക്കാ വേഗം വന്നാൽ ചായ തിളപ്പിച്ചു തരാം, പത്ത് മണിക്ക് ഞാൻ ഇറങ്ങും…
ഇന്ന് ചേട്ടൻ്റെ പഴയ ഒരു പരിചയക്കാരൻ്റെ മകളുടെ കല്യാണം പറഞ്ഞിരുന്നു, അവർ രണ്ട് പേര് വീട്ടിൽ വന്ന് വിളിച്ചതാണ്, അപ്പോൾ ഒരാളെങ്കിലും പോയില്ലെങ്കിൽ മോശമല്ലേ, വെറുപ്പിക്കാൻ പറ്റില്ല, എന്നാ ആരേക്കൊണ്ടാ ഒരു സഹായം ഉണ്ടാകുന്നത് എന്നൊന്നും പറയാൻ പറ്റില്ലല്ലോ.
ഞായറാഴ്ച ഒരു ദിവസം എല്ലാവരും ഒരുമിച്ച് കിട്ടുന്നതാണ്, ഓരു കല്യാണമോ അടിയന്തിരമോ വന്നാൽ അത് അങ്ങനെ അങ്ങ് പോകും.
ങാ.. ഞാൻ കഴിച്ചോളാം അമ്മ പൊയ്ക്കോ..
റൂമിൽ നിന്നും മറുപടി വന്നു.
പിന്നേ… വരുമ്പോൾ ഫാസ്റ്റ് ട്രാക്കിൻ്റെ ഈ ലക്കത്തിലെ ഒരു മാഗസിൻ കൂടി മേടിച്ചോ, ഞാൻ ഇനി അതിന് വേണ്ടി അവിടം വരെ പോവണ്ടല്ലോ…
ഫാസ്റ്റ്ട്രാക്കോ..? ങാ.. കട തുറന്നിട്ടുണ്ടങ്കിൽ മേടിക്കാം…
കട തുറന്നിട്ടുണ്ടാവും…
ശരി ശരി… എഴുന്നേൽക്കാൻ അധികം താമസിക്കണ്ട, ചായ ഞാൻ ഫ്ളാസ്കിൽ വച്ചേക്കാം…
ങാ…
പിന്നേ ഉച്ചയ്ക്കലത്തേക്കുള്ള ഭക്ഷണം കാസറോളിൽ ഇരിപ്പുണ്ട്… എന്നെ നോക്കി ഇരിക്കണ്ട, സമയത്തിനു രണ്ടാളും ഭക്ഷണം കഴിച്ചോളണം…
ങാ..
വന്ന് വന്ന് ചെക്കനേം പെണ്ണിനേം ഒന്നും കാണാൻ പോലും കിട്ടാതായി, പെണ്ണ് രാവിലേ തന്നെ അവളുടെ കാര്യം നോക്കി, ഇനി മഷി ഇട്ട് നോക്കിയാൽ പോലും കാണാൻ കിട്ടില്ല, അവൻ പിന്നെ കമ്പ്യൂട്ടറിൻ്റെ മുന്നിലാണെന്ന് വക്കാം, ഇവൾക്ക് ഈ അടച്ചിട്ട മുറിയിൽ എന്താ പരിപാടി എന്നാ മനസ്സിലാകത്തത്.
ഞാൻ അവളുടെ മുറിയുടെ അടുത്തേക്ക് നീങ്ങി.. പെണ്ണേ നിനക്ക് കൂടി എൻ്റെ കൂടെ വന്നാൽ എന്താ, വാതിൽ തുറന്നുകൊണ്ട് ഞാൻ ചോദിച്ചു.
ഞാനില്ല, എനിക്കിവിടെ വേറെ ഒരു പരുപാടി ഉണ്ട്..
മൊബൈലിലും നോക്കിക്കൊണ്ട് കാലിന്മേൽ കാല് കയറ്റി മലർന്ന് കിടക്കുകയാണ് പെണ്ണ്.
എന്തു പരിപാടി..?
എൻ്റെ ഒരു കൂട്ട്കാരി വരും, അവളോടൊപ്പം ഷോപ്പിങ്ങിനു ചെല്ലാം എന്ന് ഏറ്റിട്ടുണ്ട്…