അങ്ങനെ എന്റെ ജീവിതം ഇടപ്പള്ളിയിൽ ശോഭനച്ചേചേച്ചിയുടെ വീട്ടിലായി.അടുത്ത ദിവസം ഞാൻ ഓഫീസിൽ ജോയിൻ ചെയ്തു , ട്രെഷറി ഡിപ്പാർട്ടമെന്റ് . രാവിലെ 8.45 നു ഞാൻ ഓഫിസിലേക്കു ഇറങ്ങും വൈകിട്ട് 6 മണിയോടെ തിരിച്ചെത്തും ,എന്തെങ്കിലുമൊക്കെ വീട്ടിലേക്കു വാങ്ങാനുണ്ടെങ്കിൽ ചേച്ചി വിളിച്ചുപറയും .വൈകിട്ട് വരുമ്പോൾ ഞാൻ വാങ്ങികൊണ്ടുവരും.വന്നുകഴിഞ്ഞാൽ കുറച്ചു നേരം സന്തോഷ്‌ചേട്ടന്റെ അടുത്തിരിക്കും എന്തെക്കിലുമൊക്കെ ചേട്ടനുമായി സംസാരിക്കും പൊതുവെ സന്തോഷ്‌ചേട്ടൻ സംസാരം കുറവാണു ഇടക്കൊന്നു ചേച്ചിയുടെയൊപ്പം ചേട്ടനെ
ബെഡിൽ തിരിച്ചുകിടത്താ്ൻ സഹായിക്കും.ചേച്ചി ഓഫിസിലെ കാര്യങ്ങളൊക്കെ ചോദിക്കും രണ്ടു അമ്മമാരും ചേച്ചിയും കൂടി എന്റെ ഓഫിസ് വിശേഷങ്ങൾ കേൾക്കാനിരിക്കും .അതിനിടക്ക് ചേച്ചി തരുന്ന ചായയും കടിയും കഴിച്ചശേഷം ഞാൻ മുകളിലേക്ക് പോകും. രാത്രി ഒരു 8.30 ഒക്കെ ആകുമ്പോൾ ഞാൻ തൊഴോട്ടു വരും , അകത്തു എന്റെ ബെഡ്‌റൂമിൽ നിന്നുള്ള സ്റ്റെയർകേസ് വഴിയാണ് ഞാൻ ഭക്ഷണം കഴിക്കാനൊക്കെ ഇറങ്ങുന്നത് . ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആവീട്ടിലെ ഒരു അംഗമായി ഞാൻ മാറിക്കഴിഞ്ഞു. മുകളിലെ ഫ്ലോറിൽ ഒരു ഫാമിലി താമസമുണ്ട് ഒരു ദാസേട്ടനും വൈഫ് സുനന്ദചേച്ചിയും അവരുടെ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന മോളും , ദാസേട്ടന് ഏതോ MNC യിൽ മാർക്കറ്റിംഗ് ഡിപ്പാർട്മെന്റിലാണ് ജോലി മിക്കവാറും അങ്ങേരു ടൂറിൽ ആയിരിക്കും .ദാസേട്ടനും സുനന്ദചേച്ചിയും നല്ല സ്നേഹമുള്ളവരാന് എന്നോട് നല്ല അടുപ്പമാണ് ,ശോഭചേച്ചിയുടെ ബന്ധുവാണ് ഞാൻ എന്നാണ് ചേച്ചി അവരോടു പറഞ്ഞിരിക്കുന്നത്.