കുപ്പിയിലെ ബാക്കി വെള്ളം കൊണ്ടും മുഖവും വായും കഴുകിയപ്പോളേക്കും മുഖം തുടക്കാൻ കർച്ചീഫും തന്നു എന്നെ ഒരിക്കൽ കൂടെ ചുംബിച്ചു പിന്നെ കാണാം എന്ന് യാത്ര പറഞ്ഞു പോകുന്നതിനു മുൻപായി എന്റെ കയ്യിലേക്ക് ചുരുട്ടിയ നോട്ടും വച്ചു തന്നു അയാൾ ഇരുട്ടിലേക്ക് മറഞ്ഞു….
മരിക്കാനായി ഊഴവും കാത്തിരിക്കുന്ന ഈ നിമിഷത്തിലും എന്നെ വേദനിപ്പിക്കുന്ന ദൈവത്തെ മനസാ ശപിച്ചുകൊണ്ടാണ് ആ കടലിലേക്ക് ഇറങ്ങിയത്..
അവിടെയും ദൈവമെന്നെ കൈയൊഴിഞ്ഞു..
കഴുത്തൊപ്പം വെള്ളത്തിലായ എന്നെ അവിടെ നിന്നും പിടിച്ചു കരയിലേക്ക് കയറ്റിയത് ഒരു സ്ത്രീയായിരുന്നു… അല്ല സ്ത്രീവേഷം കെട്ടിയ.. ദൈവം തന്ന ഈ ജീവനെടുക്കാൻ ദൈവത്തിനു മാത്രമേ അനുവാദമുള്ളെന്നു എന്നെ പഠിപ്പിച്ചു
ഇനിയൊരിക്കലും കരയില്ലെന്ന് എന്നെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച…
ആട്ടിയോടിക്കുന്നവർക്കും കളിയാക്കുന്നവർക്കും അപ്പുറം ഈ ശരീരം തേടി വരുന്നവരുണ്ടെന്നും. മനസിലാക്കി തന്ന രാച്ചിയമ്മയോടൊപ്പമായി അവിടെ നിന്നുമെന്റെ ജീവിതം…
ഒരിക്കലും സുഖമുള്ളതല്ലായിരുന്നു അവിടത്തെ ജീവിതം…
അരവയർ നിറക്കാൻ വേണ്ടി പെൺ വേഷം കെട്ടി ഇരുട്ടിലേക്ക് ഇറങ്ങുന്ന ഞങ്ങൾക്കു പലപ്പോഴും പോലീസിന്റെ തല്ലും ആവശ്യം കഴിഞ്ഞുള്ള ആട്ടിയോടിപ്പികലും മാത്രമായിരുന്നു മിച്ചം..
അങ്ങനെയിരിക്കുമ്പോളാണ് ആ വർഷത്തെ കൂവാഗം ഫെസ്റ്റിവലിനായി വില്ലുപുരത്തെ കൂത്താണ്ടവർ ക്ഷേത്രത്തിലേക്ക് രാച്ചിയമ്മയോടൊപ്പം ഞങ്ങള് പോയത്.. രാച്ചിയമ്മ തന്നെയാണ് ഗംഗാമയി മാതയോടൊപ്പം എന്നെ ഇവിടേയ്ക്ക് വിട്ടതും…
ഇവിടെ സുഖമാണ് ചേട്ടാ…
മൂന്നു നേരവും ഭക്ഷണം കിട്ടും.. നല്ല ഡ്രസ്സ് ധരിക്കാം അതിനുമപ്പുറം ഈ കതകില്ലാത്ത മുറിയിലും ആരെയും പേടിക്കാതെ കിടന്നുറങ്ങാം….
ഒരു ഇരുട്ടിലും ഉറക്കത്തിലും ആരും ഞങ്ങളെ ഉപദവിക്കില്ല.. അത്രയ്ക്കും പോരെ ഞങ്ങളെ പോലുള്ളവർക്ക്….
പിന്നീട് ഞാൻ ഇതേ വരെ കറയാറു പോലുമുണ്ടായിരുന്നില്ല അന്ന് ചേട്ടനെ ആദ്യമായി കാണുന്നത് വരെ…….
കണ്ണുകൾ തുടച്ചുകൊണ്ട് അവളതു പറഞ്ഞപ്പോൾ.
വലതുകയ്യുകൊണ്ടവളെ എന്നിലേക്ക് ചേർത്ത് പിടിച്ചു..
ചേട്ടാ… പണ്ടിങ്ങനെ എന്നെയൊന്നു ചേർത്ത് പിടിച്ചിരുന്നെങ്കിലോ…
ഇതേ പോലെ എന്റെ വാക്കുകൾക്ക് ചേട്ടനെങ്കിലും കാതോർത്തിരുനെങ്കിൽ ഒരു പക്ഷെ… ഞാനിങ്ങനെയൊന്നും മായിത്തീരില്ലായിരുന്നു… അല്ലേ… ചേട്ടാ…
എന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് പൊട്ടി കരഞ്ഞുകൊണ്ടവൾ പറഞ്ഞത് നെഞ്ചിലേക്ക് ഒരു കനൽ കോരിയിടുന്നപോലെയായിരുന്നു എനിക്കത്….
ചേട്ടൻ പോയിക്കോ… അധിക നേരം ഇവിടെ നിന്നാൽ ഗംഗാമയി മാ ചീത്തപറയും രണ്ടുപേരെയും…
അവളുടെ കവിളിളിലേക്ക് ഒഴുകിയിറങ്ങിയ കണ്ണീരു തുടച്ചു.. യാത്ര പറഞ്ഞു ഇറങ്ങാൻ തുടങ്ങിയ എന്നോട്..