ആ കോളനിയിലെ ഏതോ വീട്ടിൽ നിന്നും ഒരു കൊച്ചു കുഞ്ഞിന്റെ വാശിപിടിച്ചുള്ള കരച്ചിൽ കേൾക്കാമായിരുന്നു അതിനു കാതോർത്തു അവൾ മിണ്ടാത്തെ നിന്നു…
പിന്നെ അച്ഛൻ വരാറില്ലായിരുന്നോ..
എന്ന എന്റെ അനേഷണത്തിനു നീണ്ട നെടുവീർപ്പോടെ അവൾ തുടർന്നു.
അമ്മയുടെ മരണം കഴിഞ്ഞു പോയ അച്ഛൻ പിന്നെ വന്നത് എന്നെ അച്ഛനോടൊപ്പം തമിഴ് നാട്ടിലേക്കു കൊണ്ടുപോകാൻ വേണ്ടിയായിരുന്നു.
എന്റെ മിണ്ടപ്രാണികളെ വിട്ടുപോകാൻ ഒട്ടും താല്പര്യമില്ലായിരുനെങ്കിലും എതിർക്കാനോ, പ്രതികരിക്കാനോ കഴിവില്ലാതെ ഞാനും അച്ഛന്റെ കൂടെ പോയി…
ഒരു നരകത്തിലേക്കാണ് എന്നെ കൊണ്ടുപോകുന്നതെന്നറിയാതെ.. നമ്മുടെ ആ നാട് വിട്ട് എന്റെ ആദ്യത്തെ യാത്ര.. എന്നെ കളിയാക്കാത്ത കുറെ ആളുകൾക്കിടയിലൂടെ.. തീവണ്ടിയിലും ബസിലും പുതിയ കാഴ്ചകൾ കണ്ടു നാളുകൾക്കു ശേഷം സന്തോഷം തോന്നിയ യാത്ര..
അവിടെയെത്തി ഒരു പകലിന്റെ ആയുസ്സേ ആ സന്തോഷത്തിനുണ്ടായിരുന്നോള്ളൂ..
അച്ഛനെവിടെ ഹോട്ടൽ ആയിരുന്നു ഒപ്പം ഭാര്യയും കുട്ടികളും ഉള്ള ഒരു കുടുംബവും. ഞാനച്ഛന്റെ മകനാണെന്ന് അച്ഛൻ ആരോടും പറഞ്ഞില്ല. ഹോട്ടലിന്റെ പിറകിലുള്ള ചായ്പ്പിലാണ് എനിക്ക് താമസിക്കാൻ സ്ഥലം തന്നത് ആ മുറിയിൽ തന്നെയാണ് അച്ഛന്റെ ഇവിടത്തെ ഭാര്യയുടെ ആങ്ങള അച്ഛൻ കഴിഞ്ഞാൽ ഈ ഹോട്ടലിന്റെ കാര്യങ്ങൾ നോക്കി നടത്തുന്ന മുരുകനും താമസിക്കുന്നത്. അടുക്കളയിലെ പാത്രം കഴുകൽ ആയിരുന്നു എന്റെ ജോലി വെളുപ്പിനെ തുടരുന്ന ജോലിക്ക് ഉച്ചക്ക് കുറച്ചു നേരം ഒഴിവു കിട്ടും പിന്നെ വൈകുന്നേരം തുടങ്ങിയാൽ പാതിരാത്രി വരെ നീളും. അത്രയും നേരം വെള്ളവും സോപ്പുപൊടിയും ഒക്കെയായി എന്റെ കൈയ്യാക്കെ വീർത്തു പൊട്ടി. റൂമിൽ ഒരു കട്ടിൽ ആണ് ഉണ്ടായിരുന്നത് കുളിച്ചു വന്ന എന്നോട് താഴെ തറയിൽ പായവിരിച്ചു കിടന്നോളാൻ പറഞ്ഞു മുരുകണ്ണൻ ചാരായം കുടിക്കാൻ തുടങ്ങി ചൂടാണെന്നു പറഞ്ഞു ഷർട്ടും മുണ്ടും മാറ്റി വള്ളി ട്രൗസർ മാത്രമാണ് അയാൾ റൂമിൽ ഇട്ടിരുന്നത്. രാവിലെ മുതലുള്ള ജോലിയുടെ ക്ഷീണം കാരണം കിടന്നുടനെ ഞാനുറങ്ങി പോയി.. ഉറക്കത്തിനിടയിൽ എന്തോ ശരീരത്തിൽ ഇഴയുന്നപോലെ തോന്നി ഞാനുണർന്നപ്പോൾ എന്റെ അരികിൽ ഇരിക്കുന്ന ആ രൂപം കണ്ടു പേടിച്ചു പോയി..
എന്നോട് ഉറങ്ങിക്കോ..
ചൂട് എടുക്കുന്നോ..
എന്നൊക്കെ ചോദിച്ചു അയാൾ കട്ടിലിൽ കേറി കിടന്നു ലൈറ്റ് ഓഫ് ആക്കി.. അയാളുടെ കൂർക്കം വലിയും പേടിയും കൊണ്ട് പിന്നെ ഞാൻ ഉറങ്ങിയില്ല..
പിന്നീടുള്ള ദിവസങ്ങൾ ഒക്കെയും അങ്ങനെ തന്നെയായിരുന്നു രാത്രിയിൽ അയാൾ ചാരായം കുടിച്ചു എന്നെ പ്രകൃതിവിരുദ്ധ ലൈഗികതക്ക് ഉപയോഗിക്കാൻ ശ്രമിക്കും ഞാൻ എതിർക്കും തോറും അയാൾ എന്നെ കൂടുതൽ കൂടുതൽ ദേഹോപദ്രവം ചെയ്തുകൊണ്ടിരുന്നു.. അവസാനം രക്ഷപെടാൻ വേണ്ടിയാണ് അച്ഛന്റെ മകനാണ് ഞാനെന്ന കാര്യം അയാളോട് പറഞ്ഞത്. പക്ഷെ അന്ന് മുതൽ ഉപദ്രവം കൂടിയതെ ഉള്ളു .