അവന്തിക: അതെനിക്ക് മനസ്സിലായത് കൊണ്ടാണ് ഞാൻ ഷമീറിന്റെ മുന്നിൽ അങ്ങനെ ഒക്കെ പെർഫോം ചെയ്തത് ഞാൻ ഭയന്നു നിന്നിരുന്നെങ്കിൽ അമ്മായിയച്ഛൻ സംശയം മൂന്നുമായിരുന്നു
മഹേഷ്: തൽക്കാലം കുഴപ്പമൊന്നുമില്ലാതെ രക്ഷപ്പെട്ടു
അവന്തിക: ഇനി ഇങ്ങനെ ഒന്നും വേണ്ട
മഹേഷ്: മ്, നീ ഇപ്പൊ ഫോൺ വെക്കൂ ഞാൻ സൗകര്യം പോലെ നിന്നെ പിന്നെ വിളിച്ചോളാം തൽക്കാലം ഞാൻ നിന്റെ അമ്മായിഅച്ചൻ ആരോടും ഒന്നും പറയാതെ ഇരിക്കാൻ വേണ്ടി ഒന്ന് തണുപ്പിക്കാൻ നോക്കട്ടെ.
( നടന്ന ഈ സംഭവം ലഘുവായി ചുരുക്കി ഞാൻ നിങ്ങളോട് പെട്ടെന്ന് പറഞ്ഞു എന്നേയുള്ളൂ അധികം വിവരിക്കാതെ)
‘ ഈ സംഭവം കഴിഞ്ഞ് വീട്ടിൽ എത്തിയ ഷമീർ ഒരാഴ്ച ത്തോളം വീടുവിട്ട് പുറത്തിറങ്ങുകയോ പണിക്കു പോവുകയോ ചെയ്തില്ല. ഒടുവിൽ ഞാൻ ചെന്ന് അവനെ സമാധാനിപ്പിച്ചു അധികം ആരും അറിഞ്ഞിട്ടില്ല എന്ന് അവനെ ബോധ്യപ്പെടുതി മനസ്സിന് ധൈര്യം കൊടുത്ത ശേഷമാണ് അവനൊന്നു ഉഷാറായി പുറത്തിറങ്ങിയത് ശേഷം മൂന്നുനാൾ കഴിഞ്ഞ് ജോയിച്ചന്റെ ഒപ്പം ടൗണിലെ സ്കൂളിലോട്ട് ഞാനും കൂടി റെയിൽവേ സ്റ്റേഷനിലോട്ട് ചെന്ന് ട്രെയിൻ കയറ്റി യാത്രയാക്കി തിരികെ വീട്ടിലോട്ടു പോന്നു.അങ്ങനെ ഷമീർ കയറിയ ട്രെയിൻ ടൗൺ ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്നു മനസ്സിൽ ഒരുപാട് വിഷമങ്ങളും,
ബുദ്ധിമുട്ടുകളും എല്ലാം സഹിച്ച് ഇന്നേവരെ കണ്ടിട്ടില്ലാത്ത ഗ്രാമത്തിൽ നിന്ന് ഒരുപാട് ദൂരെയുള്ള കേട്ട് മാത്രം പരിചയമുള്ള ആ ടൗണിലേ റെയിൽവേ സ്റ്റേഷനിലോട്ട് ചൂളം വിളിച്ചു കൊണ്ട് ട്രെയിൻ കുതിച്ചുകൊണ്ടിരുന്നു ഏതാനും മണിക്കൂറുകളുടെ യാത്രക്കൊടുവിൽ രണ്ട് പ്ലാറ്റ്ഫോമിലും ഒരേപോലെTB.Sട്രെയിൻ കാത്തിരിക്കുന്ന യാത്രക്കാര്ക്കിടയിലേക്ക് ആ ട്രെയിൻ ചെന്നുനിന്നു.