ഷമീർ : അതറിയില്ല
ജോയ് : ഞാനവിടെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഓൾ ഇൻ ഓൾ ആണ്. അവിടുത്തെ എല്ലാ കാര്യങ്ങളും നോക്കുന്ന ഒരാൾ മാസം എനിക്കൊരു 40,000 രൂപയുടെ അടുത്ത് കിട്ടും അവിടെ ഞാൻ പഠിപ്പിക്കുന്നുമൊക്കെ ഉണ്ട്. ഗൾഫിലേക്ക് ഉള്ള വിസ വന്നപ്പോൾ എനിക്ക് ജോലി രാജി വെച്ചിട്ട് പോണം അങ്ങനെ ഞാൻ പോയാൽ അവിടെ എന്റെ സ്ഥാനത്ത് ഒരാളുമുണ്ടാവില്ല സ്കൂൾ മാനേജ്മെന്റിന് കിട്ടാൻ ബുദ്ധിമുട്ടാണ് അതുകൊണ്ട് ഞാൻ ജോലി ഒഴിവാക്കി ഇറങ്ങുമ്പോൾ അവിടെ ഒരാളെ വേണം അത് എന്നോട് സംഘടിപ്പിച്ചു തരാൻ പറ്റുമോ എന്നാണ് സ്കൂൾ മാനേജ്മെന്റ് ചോദിക്കുന്നത്
TBS: സ്കൂളിൽ മാഷായി പഠിപ്പിക്കാൻ പറ്റുമോ എന്ന് ചോദിക്കുന്നത് നിന്നോട് ജോയിച്ചേന്റെ സ്ഥാനത്ത്
ജോയ് : അയ്യോ, മക്കള് അത്രയ്ക്കങ്ങോട്ട് കയറി ചിന്തിക്കല്ലേ
ഷമീർ : ജോയിച്ചൻ പറ എനിക്ക് മനസ്സിലാവുന്ന പോലെ
ജോയ് : എടാ നീ അവിടെ മാഷായി പഠിപ്പിക്കും ഒന്നും വേണ്ട അതിനുള്ള വിദ്യാഭ്യാസ യോഗ്യത നിനക്കുണ്ടോ? നിനക്ക് ഞാൻ സ്കൂളിൽ പറഞ്ഞ് എന്റെ ജോലി വാങ്ങിച്ചു തരാം നീ അവിടെ ഞാൻ ക്ലാസ്സ് എടുക്കുന്നത് ഒഴിച്ച് ബാക്കിയെല്ലാം ജോലികളും ചെയ്താൽ മതി പഠിപ്പിക്കാൻ എന്റെ സ്ഥാനത്ത് അവർ പുതിയൊരു മാഷേ നിയമിച്ചോളും
ഷമീർ : എന്താ സ്കൂളിൽ ഉണ്ടാവുന്ന പണി
ജോയ് : ആ സ്കൂൾ ഞങ്ങൾക്ക് ക്രിസ്ത്യൻ മിഷനറിയുടെതാണ് അത് നടത്തുന്നത് കന്യാസ്ത്രീകൾ ആണ് അവിടെ നീ ചെയ്യേണ്ടത് ഇപ്പോൾ നാട്ടിൽ ചെയ്യുന്ന പണികളൊക്കെയാണ് . സ്കൂളിന്റെ വകപറമ്പ് ഉണ്ട് അവിടുത്തെ കൃഷി നോക്കണം സ്കൂളിന്റെ വയറിങ് , പ്ലംബിംഗ് പിന്നെ അവിടുത്തെ ട്രക്കർ ഓടിക്കുക അങ്ങനെ മൊത്തത്തിൽ സ്കൂളിലെ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച് നോക്കി നടക്കുന്ന ഒരാൾ. നിനക്കാണെങ്കിൽ ഈ പണികളെല്ലാം അറിയുകയും ചെയ്യാം.