അവൻ 1 [TBS]

Posted by

എങ്കിൽ : ശരി, നീ ആലോചിച്ചു പറഞ്ഞാൽ മതി ഞാൻ നിന്നെ നിർബന്ധിക്കുന്നില്ല

‘ അന്ന് വൈകുന്നേരം ഞങ്ങൾ പതിവ് ഇരിക്കുന്ന മൈതാനത്തിന്റെ കവാടത്തിൽ ഇരിക്കുമ്പോൾ അവൻ എന്നോട് അങ്കിൾ പറഞ്ഞ കാര്യം പറഞ്ഞു ‘

ഷമീർ : നീയെന്താ ഒന്നും പറയാത്തത് നിന്നോട് ചോദിച്ചിട്ട് പറയാം എന്ന് കരുതിയാ ഞാൻ അങ്കിളിനോട് ഒന്നും പറയാതിരുന്നത്

‘ അപ്പോഴായിരുന്നു മൈതാനത്ത് നിന്ന് കളി കഴിഞ്ഞു ജോയിച്ചൻ ഞങ്ങളുടെ അടുത്തോട്ട് വരുന്നത് ‘

ജോയ്: എന്താ സയാമീസ് ഇരട്ടകൾ രണ്ടുംകൂടി കാര്യമായ ഡിസ്കഷനിൽ ആണല്ലോ?

TBS: ഹേയ്, ഒന്നുമില്ല ഞങ്ങളിങ്ങനെ കളിയെക്കുറിച്ച് പറയുകയായിരുന്നു.

ജോയ്: എടാ ഞാൻ നിന്നെ ഒന്ന് കാണാൻ വേണ്ടി ഇരിക്കുകയായിരുന്നു

ഷമീർ : എന്താ ജോയിച്ചാ?

ജോയ് : എടാ എനിക്ക് വിസ വന്നു ഞാൻ ഗൾഫിലേക്ക് പോവുകയാണ് അടുത്തമാസം ലാസ്റ്റ്

ഷമീർ :അതിന്?

ജോയ് : തോക്കിൻ അകത്തോട്ടു കയറല്ലേ പറയാം

TBS: പറ എന്ത് സഹായമാണ് ഞങ്ങളിൽ നിന്ന് വേണ്ടത്

ജോയ് : അയ്യോ നിങ്ങളുടെ സഹായം ഒന്നും വേണ്ട. എനിക്ക് ഇവനോട് ഒരു കാര്യം പറയാനുണ്ട് അതിന് ഇവൻ തയ്യാറാണെങ്കിൽ ഇവന് തന്നെ അതിന്റെ മെച്ചം.ആരെ പറ്റുംആരെ കിട്ടുമെന്ന് ആലോചിച്ചു നടക്കുമ്പോഴായിരുന്നു അമ്മച്ചി ഇവന്റെ പേര് പറഞ്ഞത് അപ്പോ എനിക്ക് കൊള്ളാമെന്ന് തോന്നി അതാ ഞാൻ ഇവനോട് ഒന്ന് ചോദിക്കാം എന്ന് കരുതിയത്

ഷമീർ : ഇപ്പോഴും കാര്യം പറഞ്ഞില്ല

ജോയ് : ഞാൻ ജോലി ചെയ്യുന്നത് എവിടെയാണെന്ന് നിനക്കറിയാമല്ലോ?

ഷമീർ : അറിയാം ടൗണിൽ അല്ലേ

ജോയ് : എന്റെ ജോലി അവിടെ എന്താണെന്ന് നിനക്കറിയോ?

Leave a Reply

Your email address will not be published. Required fields are marked *