ഹോട്ടൽ പണി, ഡ്രൈവിംഗ്, പ്ലംബിംഗ് , വയറിങ്, ചെരുപ്പ് നിർമ്മാണം, ബേക്കറി ഉണ്ടാക്കാൻ , ടൈലറിംഗ്, പെയിന്റിംഗ് അങ്ങനെ അങ്ങനെ പലതും ഈ പണികളെല്ലാം അറിഞ്ഞിട്ടില്ല ചെയ്യുന്നത് ഓരോ മേസ്തിരിമാരെ കീഴിൽ ഹെൽപ്പർ ആയി പോകും രാവിലെ പെയിന്റിങ് ആണെങ്കിൽ രാത്രിയിൽ ബേക്കറി പണി അങ്ങനെ ദിവസത്തിലെ രാവും പകലും മാറിമാറി പഠിത്തത്തോടൊപ്പം ഓരോ പണികളും ചെയ്തു പ്ലസ് ടു കാലഘട്ടം പൂർത്തിയായ സമയത്തായിരുന്നു മുത്തശ്ശന്റെ മരണം
പത്തൊമ്പതാം വയസ്സിന്റെ തുടക്കത്തിൽ തന്നെ ഒറ്റപ്പെട്ടു പോയവന് ഞാനും അവന്റെ അയൽവക്കത്തുള്ള വീട്ടുകാരും കുടുംബങ്ങളും മാത്രമായി പിന്നീട് ജീവിതത്തിൽ ഉണ്ടായിരുന്നത്. അങ്ങനെ കുടുംബത്തിലുള്ള ഒരു അങ്കിൾ വഴി ജ്വല്ലറിയിൽ ഒരു സെയിൽസ്മാന്റെ ജോലി വന്നു.
അങ്കിൾ :എടാ, നീ ഇങ്ങനെ കണ്ട കൂലിപ്പണിയും ചെയ്തു കാലം കഴിക്കേണ്ട നിനക്ക് ഞാൻ ജ്വല്ലറിയിൽ ഒരു സെയിൽസ്മാന്റെ ജോലി ശരിയാക്കിത്തരാം അതാവുമ്പോൾ മാസം നിനക്ക് ഒരു 8500 രൂപ കിട്ടും നിന്നെപ്പോലെ ഒരാൾക്ക് കഴിഞ്ഞു കൂടാനുള്ള നല്ലൊരു തുകയായിരിക്കും
ഷമീർ : എനിക്ക് അതിന് ജ്വല്ലറി പണി ഒന്നും അറിയില്ലല്ലോ
അങ്കിൾ : ഇത്രയും കൂലിപ്പണി നീ ജീവിതത്തിൽ ചെയ്യുന്നത് അറിഞ്ഞിട്ടാണോ? ഓരോന്നിനും പോയി അങ്ങ് പഠിച്ചു അത്രയല്ലേ ഉള്ളൂ അങ്ങനെ തന്നെയാ ഇതും ജ്വല്ലറിയിൽ നിന്ന് കഴിഞ്ഞാൽ നിനക്കെല്ലാം പഠിച്ചെടുക്കാം
ഷമീർ : ഞാൻ പറയാം അങ്കിളേ എനിക്ക് കുറച്ച് സമയം താ മുത്തശ്ശന്റെ മരണം കഴിഞ്ഞിട്ട് അധികമായില്ലല്ലോ എനിക്കിപ്പോൾ എന്തു പറയണമെന്ന് അറിയില്ല