“ഈ ഹോസ്റ്റലിലെ വാർഡൻ മാത്രമായിരിക്കും ഇങ്ങനെ”
ഞാൻ പിറുപിറുത്തു. നേരം പതിനൊന്നു മണിയായാലും മൂപ്പര് കിടന്നിട്ടുണ്ടാകില്ല. ആരൊക്കെ ഉടായിപ്പ് കളിക്കുന്നുണ്ടെന്നു നോക്കുവാണ് പുള്ളി. എന്നോടൊപ്പം റൂമിലുള്ളവർ ഉറങ്ങിയിട്ടില്ലായിരുന്നു. നൂറിൽപരം കുട്ടികളുണ്ട് ഈ ഹൊസ്റ്റലിൽ. ഇവിടെ പെൺപിള്ളേർക്കും ആൺപിള്ളേർക്കും ഒരുപോലെ അടുത്താണ് ഹോസ്റ്റലുള്ളത്. അതുകൊണ്ട്തന്നെ മികച്ച രീതിയിൽ ലൈനടിയും നടക്കുന്നു. തൊട്ടടുത്ത് തന്നെ സ്കൂളും ഉണ്ട്. അങ്ങനെ ഭംഗിയായ ഹോസ്റൽ ജീവിതമാണെന്റേത്.
“ഇന്നെങ്ങെനെ ഉമ്മ വല്ലതും തന്നോടാ”
കളിയാക്കിയുള്ള ആ ചോദ്യം എന്റെ ചങ്ങാതി രമേശിൽ നിന്നായിരുന്നു.
“ഒന്ന് പോടാ”
കിടക്കയിലേക്ക് ചാടി വീണുകൊണ്ട് ഞാൻ പറഞ്ഞു.
“ഇന്നെന്തെങ്കിലും നടന്നോ”
തെല്ല് കാര്യത്തിൽ വരുൺ ചോതിച്ചു.
ഞാൻ ഒന്നും നടന്നില്ല എന്ന ഭാവത്തിൽ മുഖം അനക്കി.
“എന്നും ഇതുതന്നെയല്ലേ പരിപാടി വല്ലതും നടക്ക്വോ പോയി ഉറങ്ങാൻ നോക്കട “
കളിയാക്കലിലൂടെ കണ്ണടച്ചു കിടന്നുകൊണ്ട് കുക്കു വാ തുറന്നു. അവന്റെ ശരിക്കും പേര് സൽമാൻ എന്നാണ് ഞങ്ങൾ കുക്കു എന്ന് വിളിക്കുന്നു.