അവൾ ഉച്ചത്തിൽ പറഞ്ഞു. അപ്പോൾ ചെരുപ്പടി ശബ്ദത്താലെ വാർഡൻ റൂമരികിലെ വരാന്തയിൽ നിന്നും പോയി. അവൾ നെടുവീർപ്പിട്ടുകൊണ്ടു എന്നെ നോക്കി. അപ്പോയും ഞാനവളെ പിടിവിട്ടിട്ടില്ലായിരുന്നു. ഞാനവളെ ചിരിയലെ നോക്കി. അവളെന്നേയും.
“പെട്ടന്ന് തന്നെ നീ ഇവിടന്നു പൊക്കൊ വാർഡൻ നിന്നെ കണ്ടാൽ കുഴപ്പമാകും” അൽപ്പം പേടിയാലേ അവളെന്റെ കൈയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു. ഞാൻ മെല്ലെ വാതിൽ തുറന്നു. വരാന്തയിലെ ഇരുവശത്തും നോക്കി. ആരും ഇല്ലായെന്ന് ഉറപ്പുവരുത്തർത്തിയ ശേഷം മെല്ലെ റൂമിന് പുറത്തിറങ്ങി. അവൾ വാതിലടക്കും നേരം ഞാൻ വാതിൽമെല്ലെ അവൾക്കുനേരെ തള്ളി.
“ഞാൻ പൊക്കോട്ടെ”
പതിഞ്ഞ സ്വരത്തിൽ കള്ളച്ചിരിയോടെ ഞാൻ ചോതിച്ചു. അവൾ ചിരിയാലെ മൂളിക്കൊണ്ടു തലയാട്ടി. ഞാനവളുടെ വയറിനു പിടിച്ചു മെല്ലെ പിച്ചി. വേദനകൊണ്ടവൾ മൂളി.
“ഞാളെ ഇതുപോലെ ഞാൻ വരും കാത്തിരിക്കണം, good night”
“ശരി Good night”
എന്നെയുംനോക്കിക്കൊണ്ടവൾ വാതിലടച്ചു. ഞാൻ പുറത്തേക്കിറങ്ങി. എല്ലാ ദിവസത്തെയും പോലെ ഇന്നും നല്ല തണുപ്പാണ്. ഞാൻ തിരിഞ്ഞ് നോക്കി ഹൊസ്റ്റലിൽ എല്ലാവരും നല്ല ഉറക്കത്തിലാണ്. ഞാൻ മെല്ലെ സ്ഥിരം ചാടിക്കടക്കാറുള്ള മതിൽ ചാടി റോട്ടിലിറങ്ങി. മെല്ലെ boys ഹോസ്റ്റലിനുനേരെ നീങ്ങി. എങ്ങനയോ വാർഡന്റെ കണ്ണുവെട്ടിച്ചു റൂമിനകത്തു കടന്നു വാതിലടച്ചു.