കുളിയൊക്കെ കഴിഞ്ഞ് വന്നപ്പോയേക്കും അവർ ഡ്രസ്സ് മാറിയിരുന്നു. ഞാൻ വേഗം തന്നെ ഡ്രസ്സ് മാറി അവരുടെ കൂടെ ബാഗുമെടുത്തു ഇറങ്ങി. ക്ലാസ്സിൽ എല്ലാവരും നേരത്തെതന്നെ എത്തിയിരിന്നു. പക്ഷെ എന്റെ മൊഞ്ചത്തിയേ മാത്രം കണ്ടില്ല. ഞാൻ ബാഗ് എന്റെ ബെഞ്ചിലേക്ക് വെച്ചുകൊണ്ട് നേരെ വരാന്തയിൽ ഇറങ്ങി.
അവളെപ്പയാ വരുക !
ഞാൻ എന്നോട് തന്നെ ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി. വരാന്തയുടെ മറുവശത്തേക്ക് നോക്കിയപ്പോൾ കൂട്ടുകാരികളോടൊപ്പം അവൾ വരുന്നതായി ഞാൻ കണ്ടു. അവളെ ഞാൻ ശ്രേധിക്കുന്നത് കാണാതിരിക്കാൻ എന്റെ കൂട്ടുകാർകൊപ്പം സംസാരിക്കുന്ന രൂപത്തിൽ ഞാൻ അവൾ ക്ലാസിലേക്ക് കയറുന്നതും നോക്കി നിന്നു. അവൾ ക്ലാസ്സിൽ കയറിയ പുറകെ തന്നെ ഞാനും കയറി. ഫസ്റ്റ് പിരീഡ് തുടങ്ങി.
അവൾ ഫസ്റ്റ് ബെഞ്ചിൽ അവസാനമായി ഇരിക്കുന്നത്കൊണ്ട് ബോയ്സിന്റെ സെക്കന്റ് ബെഞ്ചിൽ ഇരിക്കുന്ന എനിക്ക് അവളെ കാണാൺ കഴിയുന്നുണ്ട്. അങ്ങനെ സുലേഖ ടീച്ചറുടെ ഇംഗ്ലീഷ് പിരീഡ് കഴിഞ്ഞ് കിട്ടി. രണ്ടു പിരീഡ് കൂടി കഴിഞ്ഞ് ഇന്റർവെൽ ആയി, സ്കൂളിലെ രണ്ടാം ദിവസം തന്നെ അവൾ ഫ്രണ്ട്സിനെ കണ്ടെത്തി വിശേഷങ്ങൾ പറഞ്ഞുകൊണ്ടവൾ പുറത്തേക്ക് പോയി. ഞാൻ ഫ്രണ്ട്സിനൊപ്പം പുറത്തിറങ്ങി.
“എടാ എനിക്കവളെ എങ്ങെനെയെങ്കിലും ഇമ്പ്രെസ്സ് ചെയ്യണം”
തുടരും…..