അവളറിയാതെ 02

Posted by

അന്ന് അച്ഛന്റെ മുഖത്തു കണ്ട അതെ വാത്സല്യം കുറെ കാലങ്ങൾക്കു ശേഷം ഒരിത്തിരി പോലും കുറയാതെ ഞാൻ കാണുന്നതിപ്പോളാണ്……

എന്റെ പുറത്ത് ഒരു നനവ് പടരുന്നത് ഞാനറിഞ്ഞു.അച്ഛൻ എന്നെ കെട്ടിപിടിച്ചു കരയുകയായിരുന്നു…..

ഞാനിത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല… അമ്മ കരയാറുണ്ടെങ്കിലും അച്ഛൻ…. എന്റെ തൊണ്ടയൊന്നു വറ്റി……

ഇതുവരെ, ഇതുവരെ അനുഭവിക്കാത്തൊരു വേദന….. എന്റെ പുറത്തു വീണ ഓരോ തുള്ളി കണ്ണുനീരും തീമഴപോലെ എന്റെ ആത്മാവിലേക്ക് പെയ്തിറങ്ങുകയായിരുന്നു….. ഞാൻ ആ നിൽപ്പിൽ നിന്ന് ഉരുകി…..

അച്ഛൻ എന്നാണ് എന്നോട് അവസാനമായി മിണ്ടിയത്…. ? ഓർമയില്ല……. അല്ല മറന്നുപോയി….. എന്തിനു വേണ്ടിയാണ് ഞങ്ങൾ തെറ്റിയത്… സാധാരണ ഞങ്ങൾ തെറ്റിക്കഴിഞ്ഞാൽ കൂടിയാൽ ഒന്നോ രണ്ടോ ദിവസം അതിനപ്പുറം പോകുമായിരുന്നില്ല…

അല്ല എന്റെ ഇപ്പോളത്തെ അവസ്ഥയിൽ നിന്നും ഓർക്കാൻ ശ്രെമിച്ചാൽ ഒന്നും ഓർമ്മ വരില്ല കാരണം അത്രക്കധികം വികാരനിര്ഭരമായിരുന്നു എന്റെ മനസ്സ്…..

ഞാൻ പെട്ടന്ന് സ്വബോധം വീണ്ടെടുത്ത അച്ഛനെ കെട്ടിപിടിച്ചു…… അപ്പോളേക്കും അമ്മ ഉമ്മറത്തുനിന്നു ഇതെല്ലാം കണ്ടു കണ്ണീർ തുടച്ചു മുഖത്തൊരു ചിരി വിടർത്തി……

യുഗാന്തരങ്ങൾക്കു ശേഷം എന്റെ അമ്മയുടെ മുഖത്തൊരു ആശ്വാസത്തോടെയുള്ള ചിരി,മനസ്സുനിറഞ്ഞൊരു ചിരി തെളിഞ്ഞു…….
ഇതിനപ്പുറം എന്താണ് എനിക്ക് വേണ്ടത്…..

ഞാൻ അച്ഛനെയും കൂട്ടി വീടിന്റെ അകത്തേക്ക് തന്നെ കേറി….. എന്നിട്ട് ഞങ്ങൾ മൂന്നുപേരും കൂടി ഹാളിലെ സോഫയിൽ ഇരുന്നു…..

ആരും ഒന്നും മിണ്ടുന്നില്ലയെങ്കിലും മൗനമായി ഒരായിരം കാര്യങ്ങ്ൾ ഞങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നു…….

Leave a Reply

Your email address will not be published. Required fields are marked *