“സോറി മിസ്സ്..” ഉള്ളിൽ നല്ല ദേഷ്യവും സങ്കടവും നിറഞ്ഞ ശ്രീയുടെ സംസാരം എനിക്ക് നല്ലപോലെ മനസ്സിലായിരുന്നു…
ഞാൻ ആകെ വല്ലാണ്ടായി നമ്മടെ മുന്നിൽ വെച്ച് നമുക്ക് വേണ്ടപ്പെട്ടവരെ വഴക്ക് പറയുമ്പോഴുണ്ടാവുന്ന ഒരു വല്ലായ്മ!!!
ശ്രീ അതും പറഞ്ഞ് നേരെ എന്‍റെ ബെഞ്ചിലേക് വന്നിരിക്കുമെന്ന് പ്രതീക്ഷിച്ച ഞാൻ സ്വല്പം വലത്തേക്ക് നീങ്ങിയെങ്കിലും അവൾ നേരെ ചെന്ന് എനിക്ക് മുന്നിൽ ഇടതുഭാഗത്തുള്ള മറ്റൊരു ബെഞ്ചിൽ ചെന്നിരുന്നയുടനെ അവളെന്നെ നോക്കിയതും അനുവിനോട് മുൻപത്തേക്കാൾ കുറച്ചൂടെ അടുത്തിരിക്കുന്ന എന്നെയാണ് കണ്ടത്..
അവൾ നോക്കുന്നത് കണ്ട് വലത്തേക്ക് ഒരു തവണ നോക്കിയപ്പോ ഞാൻ അനുവിനോട് ചേർന്ന് ഇരുന്നതാണെന്ന് കരുതി വെളുത്തുതുടുത്ത കവിളുകളിലേക്ക് രക്തയോട്ടം വർധിപ്പിച്ച് നാണത്തോടെ ചിരിക്കുന്ന അനുവിനെ കണ്ടതും ഞാൻ പെട്ടെന്ന് ഇടത്തേക്ക് നിരങ്ങി നീങ്ങി!!
“ശെടാ..ഇന്ന് മൊത്തം ഊമ്പലാണല്ലോ മൈര് പിടിക്കാനായിട്ട്..”തലക്ക് കൈകൊടുത്തിരുന്നു പോയി ഞാൻ
“അഭിനവെന്താ പെട്ടെന്ന് നീങ്ങി മാറിയെ??”ഒരു കള്ളച്ചിരി ചിരിച്ചുകൊണ്ട് അനുവെന്നോടായി ചോദിച്ചു..
“അ..അത്..അതൊന്നുവില്ല അനൂ..ഒരുപാട് അടുത്തിരുന്ന് തനിക്ക് അസ്വസ്ഥത അവണ്ടല്ലോന്ന് കരുതിയിട്ടാ..”ഞാനെങ്ങനെയോ പറഞ്ഞൊപ്പിച്ചു
“ഓ..എനിക്ക് അസ്വസ്ഥത ഒന്നുമില്ലാട്ടോ..വേണമെങ്കിൽ അടുത്തിരുന്നോ!!..”അനു എന്തോ പ്രത്യേക ടോണില്‍ ഒരു ചിരിയോടെ പറഞ്ഞു
“എന്താ അവിടെ പിറുപിറുപ്പ്…സംസാരിക്കണോന്നുള്ളവർക്ക് ക്ലാസ്സിനു പുറത്ത് പോയി സംസാരിക്കാം!!” ഞങ്ങളുടെ ശബ്ദം കേട്ട് മിസ്സ് കിടന്നു കാറിവിളിച്ചു
അത് കേട്ടതും ക്ലാസ് കുറച്ചൂടെ നിശബ്ദമായി…
“ഈ മിസ്സിതെന്തു സാധനാല്ലേ?? വായനങ്ങിയാ അപ്പൊ തുടങ്ങും!!..””
“നീയൊന്ന് മിണ്ടാണ്ടിരിക്കനൂ!!!” ആകെ വിഷമത്തിൽ ആയിരിക്കുന്നെന്‍റെ ഇടയിലവളുടെ വർത്താനം എന്നെ പ്രാന്ത് കേറ്റാൻ തുടങ്ങിയിരുന്നു
.
.
.
“അഭിനന്ദ്!!!!അനു!!!…യു ടു ഗെറ്റ് ഔട്ട് ഓഫ് മൈ ക്ലാസ്സ്…!!”
എന്‍റെ സ്വരമുയർന്നത് മിസ്സ് കേട്ടിട്ട് ഞങ്ങളോടായി ചൂടായി തന്നെ പറഞ്ഞു
“..ആ ഇപ്പൊ എങ്ങനെ ഇരിക്കണ്..ഊമ്പലിന്‍റെ പൊറത്ത് മൂഞ്ചൽ..ഒറ്റക്ക് എന്നെ പൊറത്താക്കിയിരുന്നേൽ വേണ്ടില്ലാര്ന്നു..”മനസ്സിലതും പറഞ്ഞ് ഞാൻ എങ്ങോട്ടും തിരിഞ്ഞ് നോക്കാതെ ക്ലാസ്സിൽ നിന്നിറങ്ങി
ആ സമയം ശ്രീയെ നോക്കാൻ എനിക്കായില്ല എന്തായിരിക്കും അവളുടെ മുഖത്തെന്നെനിക്ക് ചിന്തിച്ചെടുക്കാൻ കഴിയുമായിരുന്നതിനാലാവാം..
ക്ലാസ്സിന് പുറത്തേക്കിറങ്ങി വേറെങ്ങോട്ടും പോകാനില്ലാത്തതിനാൽ നേരെ ക്യാന്റീൻ തന്നെ ശരണം നേരെ അങ്ങോട്ട് വിട്ടു..