അവള്‍ ശ്രീലക്ഷ്മി 3 [Devil With a Heart]

Posted by

” ഇങ്ങനെ സ്‌നേഹിക്കാൻ ആളുകളുള്ളപ്പോ അങ്ങനെയങ്ങ് പോവോ….”അത് പറഞ്ഞ് ചെറുതായി ഞാനൊന്നു ചിരിച്ചു

“എന്തൊക്കെയാ അഭീയീ പറയണേ..!!!” അമ്മതന്നെ മറുപടി തന്നു..

“സന്ധ്യേ ഞാൻ ഡോക്ടറിനെ ഒന്ന് അറിയിച്ചിട്ട് വരാം..” എന്ന് പറഞ്ഞ് അച്ഛൻ പുറത്തേക്ക് പോയ്‌

കയ്യിൽ ഒരു ചെറിയ നനവ് അറഞ്ഞു നോക്കിയപ്പോ എന്‍റെ കൈകളിലേക്ക് മുഖം അമർത്തി കമഴ്ന്ന് കിടക്കുന്നുണ്ട്

ഞാൻ പതിയെ അനക്കിയപ്പോൾ അവൾ മുഖമുയർത്തിയെന്നെ നോക്കി… കരഞ്ഞു കലങ്ങിയ ആ കണ്ണുകൾ…പഴുത്ത ചാമ്പയ്ക്ക പോലെ ചുമന്ന് തുടുത്തിരിക്കുന്ന മൂക്ക്..മുഖത്തൊരു വല്ലാത്ത ക്ഷീണമുണ്ട് പെണ്ണിന്..

അവളുടെ ആ കോലം കണ്ടിട്ട് സഹിക്കുന്നില്ല…ജനിച്ചിതുവരെ അവൾ ഇത്ര വിഷമിച്ചു ഞാൻ കണ്ടിട്ടില്ല…ആ കണ്ണുകൾ തന്നെ കണ്ടാൽ അറിയാമായിരുന്നു നല്ല ക്ഷീണം അവൾക്കുണ്ടെന്ന്…

“ശ്രീ…” എന്‍റെ അടുത്ത് തന്നെ ഇരുന്നതിനാൽ അവളുടെ കവിളിൽ എന്‍റെ കൈകൊണ്ട് തഴുകി ഞാൻ വിളിച്ചു

“നല്ല ക്ഷീണമുണ്ടല്ലേ…..”

“ഏയ് ഇല്ലടാ ഒരുകുഴപ്പവുമില്ല…”

“അമ്മേ…”എന്ന് വിളിച്ചപ്പോഴേക്കും അമ്മയുടെ മറുപടി വന്നിരുന്നു

“…ന്‍റെ മോള് നല്ലപോലെയൊന്ന് ആഹാരം പോലും കഴിച്ചിട്ടെത്ര ദിവസായിന്ന് അറിയൊ…കഴിഞ്ഞ രാത്രികളിലൊന്നും ഒരുപോള കണ്ണടച്ചിട്ടില്ല എന്‍റെ കുട്ടി..”അമ്മയവളെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞിട്ടൊരു മുത്തം അവളുടെ നെറുകയില്‍ നൽകി

അവളുടെ മുഖത്തേക്ക് നോക്കിയപ്പോ ക്ഷീണം നിഴലിച്ച ഒരു ചെറിയ പുഞ്ചിരി മാത്രമായിരുന്നു ഞാൻ കണ്ടത്

കണ്ണ് നിറഞ്ഞുപോയി…ഈ പാവത്തിനെ എനിക്ക് തന്നെ വിധിച്ചതിന് ദൈവത്തോട് ഒരായിരം നന്ദി ഞാൻ പറഞ്ഞു..ഇത്രയേറെ  സ്നേഹിക്കുന്നൊരു പെണ്ണൊരുത്തിയെ എനിക്ക് വേണ്ടി ജനിപ്പിച്ചതിന് ..ഒരുതുള്ളി കണ്ണുനീര്‍ കണ്ണിൽ നിന്നുമറിയാതെ ഓടിയിറങ്ങി

കണ്ണുകൊണ്ട് ശ്രീയെ എന്‍റെയടുത്തെക്ക് വിളിച്ചു..എന്തോ പറയാൻ ആണെന്ന് കരുതി ചെവിയോർത്ത് വന്ന അവളുടെ ആ മൃദുവായ കവിളില്‍ ഒരു മുത്തം ഞാൻ കൊടുത്തപ്പോഴവൾ ഞെട്ടിയെന്നെ നോക്കി…ആ മുഖം നല്ലതുപോലെ ഒന്നു തെളിഞ്ഞുവെങ്കിലും അമ്മമാര്‍ രണ്ടുപേരുമവിടെ ഉണ്ടെന്നുള്ളത് അവളില്‍ ഒരു നാണം ഉണ്ടാക്കി… ഒരുമ്മക്ക് ഇത്ര ശക്തിയുണ്ടോ എന്ന് ഞാൻ ചിന്തിച്ചുപോയി അതായിരുന്നു അവളുടെ മുഖത്തെ തെളിച്ചം …

“ടാ ടാ രണ്ടമ്മമാരിവിടെ ഉണ്ടെന്നുള്ളത് മറക്കരുത്…”‘അമ്മ ഒരു ചിരിയോടെ അത് പറഞ്ഞപ്പോ..എന്‍റെ നോട്ടം നേരെ പോയത് ജാനിയമ്മക്ക് നേരെയാണ്…ഉള്ളിൽ ഒരു ഭയം…

Leave a Reply

Your email address will not be published. Required fields are marked *